സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു.
വെള്ളിപ്പറമ്പ് :സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ച. വെള്ളിപ്പറമ്പ് 6/2 ലെ ടി.കെ. സതീഷ് ബാബു ( 61) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോകുന്നവഴിയിലാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി. ഐ. കുറ്റിക്കാട്ടൂർ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ ദിൽഷ , മക്കൾ: സാന്ദ്ര, സിദിൽബാബു മരുമകൻ .രാഗുൽ

