admin@10vision

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വർജ്ജനത്തിന് സ്ത്രീകൾ പ്രതിജ്ഞാബദ്ധരാവുക. കെ എസ് എസ് പി യു .

കൊടിയത്തൂർ : പ്രകൃതിക്കും മനുഷ്യനും വൻ ഭീഷണിയായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ പ്രതിരോധിക്കാൻ വീട്ടമ്മമാരായ വനിതകളും സമൂഹവും സ്വയം പ്രചോദിതരായി രംഗത്തിറങ്ങണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു. സൗത്ത് കൊടിയത്തൂർ മദ്റസാ ഹാളിൽ നടന്ന കൺവെൻഷൻ കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ. ബാലകൃഷ്ണൻ മാസ്റ്റർ, യൂണിറ്റ് പ്രസിഡൻ്റ് അബൂബക്കർ പുതുക്കുടി, സെക്രട്ടറി…

Read More

സെബാസ്റ്റ്യൻ കൊന്നത് നിരവധി സ്ത്രീകളെ. ?.. അന്വേഷണം സീരിയൽ കില്ലറുടെ ക്രൂരതകളിലേക്ക്.

ചേർത്തല : ജൈനമ്മ തിരോധാന കേസ് അന്വേഷണം സെബാസ്റ്റ്യൻ എന്ന സീരിയൽ കില്ലറുടെ ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ വെളിപ്പെടുത്തുന്നു. ജെയ്‌നമ്മ തിരോധാന കേസിലെ അന്വേഷണം പുരോഗമിക്കവേ സൈക്കോ കില്ലറിലേക്കാണ് അന്വേഷണം നീങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവന്നത്. ജെയ്‌നമ്മയെ മാത്രമല്ല, മറ്റ് മൂന്ന് സ്ത്രീകളെയും ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ (68) കൊലപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം. ആ നിലയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ദുരൂഹസാഹചര്യത്തില്‍ നാല് സ്ത്രീകളെ കാണാതായ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്ന് 20ഓളം അസ്ഥികള്‍ കണ്ടെടുത്തു. ഇവ കത്തിക്കരിഞ്ഞ…

Read More

ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അടൂരിൻ്റെ അധിക്ഷേപം പിൻവലിക്കണം. കെ മുരളീധരൻ

കോഴിക്കോട്: ദളിത് വിഭാഗങ്ങൾക്കും സ്ത്രീകള്‍ക്കുമെതിരായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ രണ്ട് വിഭാഗങ്ങളെ പ്രത്യേകം എടുത്തുപറയുന്നത് ശരിയല്ല. ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രം പരിശീലനം നല്‍കണമെന്ന് പറഞ്ഞതിനെ നല്ല ഉദ്ദേശത്തില്‍ കാണാന്‍ സാധിക്കില്ല. പരിശീലനം എല്ലാവര്‍ക്കും നല്‍കണമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. അടൂരിനെ പോലെയൊരു വ്യക്തി അത്തരത്തില്‍ പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. അത് പിന്‍വലിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ്…

Read More

പ്രൊഡ്യൂസേഴ്‌സ് അസോ.ഭരിക്കുന്നത് ഗുണ്ടകൾ, സുരേഷ് കുമാറും സിയാദ് കോക്കറും ആസ്ഥാന ഗുണ്ടകൾ’; സാന്ദ്രാ തോമസ്

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരിക്കുന്നത് ഗുണ്ടകളാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ്.സുരേഷ് കുമാറും സിയാദ് കോക്കറും അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളാണ്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയധികം ഗുണ്ടായിസം കാണിച്ചെങ്കിൽ അടച്ചിട്ട മുറിയിൽ എത്രമാത്രം കാണിക്കുമെന്നും സാന്ദ്ര ചോദിച്ചു. സൂക്ഷ്മ പരിശോധനയ്ക്കിടെ മാധ്യമങ്ങളെ അനുവദിച്ചത് തന്നെ അപമാനിക്കുക ലക്ഷ്യം വെച്ചാണ്. പത്രിക തള്ളിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സാന്ദ്രാ തോമസ് പറഞ്ഞു.എന്‍റെ ഇതുവരെയുള്ള സിനിമകള്‍ കാണാന്‍ പോലും വരാണാധികാരി തയ്യാറിയിരുന്നില്ല.അതിന് മുന്നേ എന്നെ തള്ളുന്നതായി പ്രഖ്യാപിച്ചു. ഇത് മുന്‍കൂട്ടി മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ…

Read More

അമ്മയിലെ മെമ്മറി കാർഡ് വിവാദം ; ആരോപണം കുക്കു പരമേശ്വരനെ തോല്പിക്കാൻ . മാല പാർവ്വതി.

താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമാ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്‌നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ…

Read More

ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ്; 3ജില്ലകളിൽ റെഡ് അലർട്ട് 60 കി.മീ വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.  ആഗസ്റ്റ് ആറിന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ഏഴ് ജില്ലകളിൽ…

Read More

നടനും പ്രേം നസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരം: നടനും പ്രേം നസീറിന്‍റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 50ലധികം സിനിമകളിൽ അഭിനയിച്ച ഷാനവാസ് 1981ൽ പുറത്തിറങ്ങിയ ‘പ്രേമഗീതങ്ങൾ’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയി‌ൽ അരങ്ങേറ്റം കുറിച്ചത്.2015ൽ അനീഷ് അൻവർ സംവിധാനം ചെയ്ത ‘കുമ്പസാരം’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

Read More

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം വെള്ളക്കാട്ട് ശാന്തകുമാരി അന്തരിച്ചു.

കുറ്റിക്കാട്ടൂർ.. പൈങ്ങോട്ടുപുറം വെള്ളക്കാട്ട് ശാന്തകുമാര (74) അന്തരിച്ചു. ഭർത്താവ് പരേതനായ കോരപ്പൻ വെള്ളക്കാട്ട്,  മക്കൾ സുനിൽകുമാർ , ലിനി, ലിജി ,മരുമക്കൾ. ബിനിഷ, അഴിഞ്ഞിലം സജി രാമനാട്ടുകര, സുനിൽ കല്ലാച്ചി.

Read More

ജീവനുള്ള പശുക്കളെ പാർലിമെൻ്റിൽ കൊണ്ടു പോണം…

ന്യൂദല്‍ഹി: ജീവനുള്ള പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുപോകണമെന്ന് ശങ്കരാചാര്യ അവിമുക്തശ്വരാനന്ദ്. സെന്‍ട്രല്‍ വിസ്തയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് ഒരു പശുവിനെയെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകണമായിരുന്നുവെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അവിമുക്തശ്വരാനന്ദിന്റെ പ്രതികരണം. പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ കൊണ്ടുപോയിരുന്നെങ്കില്‍ ആ കെട്ടിടത്തിനും അവിടെ പ്രവര്‍ത്തിക്കുനന്നവര്‍ക്കും അനുഗ്രഹം ലഭിച്ചേനെയെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. പശുവിന്റെ ഒരു പ്രതിമയ്ക്ക് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കാമെങ്കില്‍ ജീവനുള്ള പശുവിന് എന്തുകൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും അവിമുക്തശ്വരാനന്ദ് ചോദിച്ചു. ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര…

Read More

ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി; സാരിയുടെ ഭാഗങ്ങളും ലഭിച്ചതായി സൂചന……

ബം​ഗളൂരു: നൂറിലേറെ പേരെ കൊന്നു കുഴിച്ചുമൂടി എന്ന വെളിപെടുത്തലിനെ തുടർന്ന് തെരച്ചിൽ ആറാം ദിവസവും തുടരുമ്പോൾ ധർമ്മസ്ഥലയിൽ നിന്നും വീണ്ടും അസ്ഥികൾ കണ്ടെത്തി. സാക്ഷി പറ‍ഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്  പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. ഇതുവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടാത്ത പോയിന്റ് ആണിത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്നും മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുതിയ സ്പോട്ടുകൾ അറിയാമെന്നും…

Read More