admin@10vision

പാലിയേക്കര ടോള്‍ നിർത്തി; റോഡ് നന്നാക്കിയിട്ട് മതി പിരിവ്. നാലാഴ്ച പിരിക്കരുതെന്ന് ഹൈക്കോടതി”

കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ചു. ഹൈക്കോടതിയാണ് നാലാഴ്ചത്തേക്ക് ടോള്‍പിരിവ് മരവിപ്പിച്ചത്. ഒരു കൂട്ടം ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തകര്‍ന്ന മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത എന്തുകൊണ്ട് ശരിയാക്കുന്നില്ലെന്ന ചോദ്യം ഹൈക്കോടതി നിരന്തരം ചോദ്യച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാലാണ് നടപടി. ഇടക്കാല ഉത്തരവിന്റെ വാദം ഹൈക്കോടതിയില്‍ തുടരും. വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ദേശീയപാത അതോറിറ്റിക്കോ കരാര്‍ കമ്പനിക്കോ കഴിഞ്ഞില്ലെന്നതാണ് ഈ ഉത്തരവിലേക്ക് നയിച്ച സാഹചര്യം.

Read More

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ നാളെവരെ.

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയില്‍ പേരുചേർക്കുന്നതിന് നാളെവരെ അവസരം. ഇന്നലെ വൈകിട്ട് അഞ്ചുവരെ 78851 അപേക്ഷ ലഭിച്ചു. തിരുത്തലിനായി 511, തദ്ദേശസ്ഥാപനം മാറുന്നതിന് 4672 അപേക്ഷ ലഭിച്ചിട്ടുണ്ട്. വോട്ടർ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിന് 4921 അപേക്ഷയും ലഭിച്ചു. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ആഗസ്റ്റ് ഏഴുവരെ വോട്ടർപട്ടികയില്‍ പേര് ചേർക്കാം. വോട്ടർപട്ടികയില്‍ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം7) സംസ്ഥാന…

Read More

കൂടപ്പിറപ്പിനൊരു ഭവനത്തിന് കുറ്റിയടിച്ചു.

.കൂറ്റിക്കാട്ടൂർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് ടി. നസറുദ്ധീൻ സ്മാരക  ‘കൂടപ്പിറപ്പിനൊരു ഭവനം’  പദ്ധതിയുടെ ഭാഗമായി കുറ്റിക്കാട്ടൂരിൽ നിർമിക്കുന്ന വീടിൻ്റെ കുറ്റിയടിക്കൽ കർമ്മം ടി.എ.കെ അബ്ദുളള നിർവ്വഹിച്ചു. ചടങ്ങിൽ കുറ്റിക്കാട്ടൂർ യൂനിറ്റ് പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ട്, ജന: സിക്രട്ടറി ഹബീബ് റെയിൻബോ, വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് മമ്മദ് കൂട്ടു മൂച്ചിക്കൽ, യൂത്ത് വിംഗ് പ്രസിഡണ്ട് സമീർ ഫർണ്ണിച്ചർ പാർക്ക്, ജന: സിക്രട്ടറി ജാഫർ ഫാൻസി ഹൗസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പാറക്കണ്ടി…

Read More

എം.എൽ. എ. യുടെ തോട്ടത്തിൽ വിളിച്ചു വരുത്തി പോലീസുകാരനെ വെട്ടിക്കൊന്നു.

തിരുപ്പൂർ: തമിഴ്നാട്ടിൽ എംഎൽഎയുടെ തോട്ടത്തിൽ വച്ച് പൊലീസുകാരനെ വെട്ടിക്കൊന്നു. തിരുപ്പൂരിൽ ആണ് സംഭവം. സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് മരിച്ചത്. എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിൽ വച്ചാണ് കൊലപാതകം നടന്നത്. തോട്ടത്തിൽ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ചാണ് പൊലീസുകാരൻ തോട്ടത്തിലെത്തിയത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷണ്മുഖസുന്ദരം സംഭവ സ്ഥലത്ത് എത്തിയത്….

Read More

അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കരുത്’; ‘എമ്പുരാന്‍’ കാരണമാണ് പൃഥ്വിരാജിന് പുരസ്‌കാരം ലഭിക്കാതെ പോയത്- ഉർവശി

ദേശീയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുകേട്ടത്. ആടുജീവിതം എന്ന സിനിമയെയും ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെയും അവാർഡിൽ നിന്ന് തഴഞ്ഞതിൽ നിരാശ പ്രകടിപ്പിച്ച് നിരവധി പേർ എത്തിയിരുന്നു. അവാര്‍ഡിന് പരിഗണിച്ച വര്‍ഷം മലയാളത്തില്‍ നിന്നുള്ള മികച്ച എന്‍ട്രി ആയിരുന്ന ആടുജീവിതത്തെ ദേശീയ പുരസ്കാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തിയതിനെക്കുറിച്ച് നടി ഉർവശി ഇപ്പോൾ മനസുതുറന്നിരിക്കുകയാണ്. എമ്പുരാന്‍ കാരണമാണ് പൃഥ്വിരാജിന് പുരസ്‌കാരം ലഭിക്കാതെ പോയതെന്നും അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ലെന്നും ഉർവശി പറഞ്ഞു. ‘ആടുജീവിതത്തിനെ എങ്ങനെയാണ് അവർക്ക് ഒഴിക്കാൻ കഴിഞ്ഞത്?….

Read More

ബിരിയാണി തീർന്നതിന് ഹോട്ടൽ ജീവനക്കാരന് മർദ്ദനം.

കോഴിക്കോട്: ബിരിയാണി തീര്‍ന്നുപോയെന്ന് പറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാരനെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂര്‍ 8/2ലാണ് ആക്രമണം നടന്നത്. ഹോട്ടല്‍ ജീവനക്കാരനായ ഒ.വി രമേശനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ചേളന്നൂര്‍ 8/2 ലെ ദേവദാനി ഹോട്ടലിലെ ജീവനക്കാരനാണ് രമേശന്‍. ബിരിയാണി ആവശ്യപ്പെട്ട് ഇവിടെയെത്തിയ കുമാരസ്വാമി സ്വദേശിയോട് ബിരിയാണി തീര്‍ന്നുപോയെന്ന് മറുപടി നല്‍കി. എന്നാല്‍ പ്രകോപിതനായ ഇയാള്‍ രമേശനുമായി…

Read More

സുപ്രീം കോടതി പരാമർശം: യഥാര്‍ഥ ഇന്ത്യക്കാര്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ടെന്ന് പ്രിയങ്കാ ഗാന്ധി സര്‍ക്കാറിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷത്തിന്റെ കടമ

സുപ്രീം കോടതി പരാമർശം: യഥാര്‍ഥ ഇന്ത്യക്കാര്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ടെന്ന് പ്രിയങ്കാ ഗാന്ധി സര്‍ക്കാറിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷത്തിന്റെ കട ന്യൂ ഡല്‍ഹി | രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. യഥാര്‍ഥ ഇന്ത്യക്കാര്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ടതില്ലെന്നും കോടതി പരാമര്‍ശത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഇന്ത്യൻ ഭൂപ്രദേശം ചൈന കൈയേറിയെന്ന രാഹുലിൻ്റെ ആരോപണത്തോട് യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത് പറയില്ലെന്നായിരുന്നു സുപ്രീം കോടതി വിമർശിച്ചത് സര്‍ക്കാറിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷത്തിന്റെ കടമയെന്ന്…

Read More

പൂനൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ.

പൂനൂർ( കോഴിക്കോട്) : ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്ന വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടത്. ബാലുശ്ശേരി പോലീസ് പരിശോധന നടത്തി. സി.ഐ ടി.പി.ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ആത്മഹത്യ…

Read More

ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം , നാലുമരണം നിരവധി പേരെ കാണാതായി.

ന്യൂഡൽഹി: ഉത്തരാഖണ്ഡി മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നാലുമരണം. അപകടത്തിൽ നിരവധി പേരെ കാണാതായി. ധാരാലി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. സുഖി ഗ്രാമത്തിലും മേഘവിസ്‌ഫോടനം ഉണ്ടായി. ഇവിടെ നിലവിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും 20ലധികം ഹോട്ടലുകളും ഹോസ്‌റ്റേകളും ഒലിച്ചുപോയി. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഐടിബി അടക്കമുള്ള സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തന ദൗത്യം നടത്തിവരികയാണ്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം…

Read More

“എംഡിഎംഎ കേസിൽ കണ്ണൂരിലെ ബാബു വധക്കേസിൽ പ്രതിയായ പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകനടക്കം മൂന്ന് പേർ അറസ്റ്റിൽ

ബംഗളുരു : കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിൽ രാസലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ ആർഎസ്എസ്-ബിജെ പി പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേരെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പള്ളൂരിലെ സി പി എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബു കൊലക്കേസ് പ്രതി ആർഎസ്എസ് പ്രവർത്തകൻ പാനൂർ പുത്തൂർ കെസി മുക്ക് മീത്തലെപ്പറമ്പത്ത് സൗപർണികയിൽ അരുൺ ഭാസ്കർ(30), ഇയാളുടെ സംഘത്തിൽപ്പെട്ട കോഴിക്കോട് കൊയിലാണ്ടി തുയ്യാടൻകണ്ടി ജോജിറാം ജയറാം(35), കർണാടക സ്വദേശി ഭീമപ്പ എസ് ഹൊസമാനി(52) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്….

Read More