ഹരിയാനയില്‍ 25 ലക്ഷം വ്യാജവോട്ടുകള്‍, ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 ഐ.ഡികള്‍; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി.
ന്യൂഡെൽഹി:ഹരിയാനയിലെ ബൂത്തിൽ ബ്രസീലിയൻ മോഡൽ 22 തവണ വോട്ട് ചെയ്തു. പോർട്ടലിൽ അവരുടെ ചിത്രം കാണിച്ചു രാഹുൽ വിശദീകരിച്ചു ഒരു സ്ത്രീ പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. ഒരു ബ്രസീലിയന്‍ മോഡലിനെ സീമ, സ്വീറ്റി, സരസ്വതി തുടങ്ങി വിവിധ പേരുകളിലായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുള്ളതായി രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. സംസ്ഥാനത്തെ ഏകദേശം 25 ലക്ഷം വോട്ടര്‍മാര്‍ വ്യാജമാണ്. വോട്ട് ചോരിയില്‍ കൂടുതൽ തെളിവുകളുമായി…

