AI girlfriend

admin@10vision

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു

തൃശൂർ :കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ (92) അന്തരിച്ച.തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. പരമേശ്വരൻ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. തുടർന്ന് 2004-ൽ അദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ശാസ്ത്രപ്രചാരകരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ പീപ്പിൾ സയൻസ് നെറ്റ്‍വർക്കിന്റെയും സ്ഥാപക നേതാക്കളിൽ ഒരാളാണ്. ദേശീയ തലത്തിൽ സാക്ഷരതാ പ്രസ്ഥാനം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

Read More

പോലീസ് യൂണിഫോം പണം മുക്കിയ ട്രെയിനി ശംഭുവിനെ സർവ്വീസിൽ നിന്ന് നീക്കി

തിരുവനന്തപുരം.പോലീസ് യൂണിഫോംവാങ്ങുന്നതിനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പോലീസ് ട്രെയിനി ശംഭുവിനെതിരെ കടുത്ത നടപടി. ശംഭുവിനെ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും പരിശീലനത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കെഎപി 3 ബറ്റാലിയൻ കമാൻഡാണ് നടപടി സ്വീകരിച്ചത്. ട്രെയിനിങ് കാലയളവിലായിരുന്നു ശംഭു തട്ടിപ്പ് നടത്തിയത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭുവിന്റെ അക്കൗണ്ടിലേക്കാണ് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം വാങ്ങുന്നതിനായി ആകെ ഏഴ് ലക്ഷം രൂപ നൽകിയത്. എന്നാൽ യൂണിഫോം ലഭിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് പണം ഓൺലൈൻ…

Read More

ഭാര്യയുടെ പ്രസവ ചികിത്സയ്ക്ക് കൂട്ടിരിക്കാനായി എത്തിയ യുവാവ് ജീപ്പിനുള്ളിൽ മരിച്ച നിലയിൽ . അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട് :  മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ജീപ്പിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. ഭാര്യ അനുസ്മയയുടെ പ്രസവചികിത്സയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു വിനു.ഇന്ന് രാവിലെയോടെയാണ സംഭവം. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. ഇവർക്കൊപ്പം കൂട്ടിരിപ്പിന് എത്തിയ വിനുവിനെ രാവിലെ ജീപ്പിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ…

Read More

ടിപ്പറുകളിൽ യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധ മാക്കികേന്ദ്ര ഗതാഗതമന്ത്രാലയം

ന്യൂഡല്‍ഹി: ടിപ്പറുകളില്‍ ചരക്ക് വയ്ക്കുന്ന ലോഡ് കാര്യേജ് മുകളില്‍ നിന്ന് പൂര്‍ണമായി അടയ്ക്കാവുന്ന യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധമാക്കികേന്ദ്രഗതാഗതമന്ത്രലയം. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഇത് നിര്‍ബന്ധമാക്കി കേന്ദ്രഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ലോഡ് കാര്യേജ് പൂര്‍ണമായി അടയ്ക്കണം.ഇതിന്റെ പ്രധാന ലക്ഷ്യം ടിപ്പറുകളില്‍ നിന്നുള്ള വസ്തുക്കള്‍ പുറത്തേക്ക് വീണ് അപകടം ഉണ്ടാകുന്നതും പൊടിപടരുന്നതും തടയുക എന്നതാണ്. യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നുകിടന്നാല്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കുന്ന സംവിധാനം വേണം. നിര്‍ദിഷ്ട കവറിങ് സംവിധാനം ഇലക്ട്രോ…

Read More

മോഹൻ ദാസിന് ജാമ്യം; പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി മോഹന്‍ദാസിന്റെ ജാമ്യത്തിനിടയാക്കിയ പൊലീസ് വീഴ്ചയുടെ ആറ് കാരണങ്ങള്‍.

ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ച പ്പോൾ പോലീസ് വീഴ്ചയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു കോഴിക്കോട്: ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ ദുര്‍ബലമായ വകുപ്പുകളുമാണ്…

Read More

മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു.

മാവൂർ: കോഴിക്കോട് മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു.പാറമ്മലിൽ ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിക്കുകയും തുടര്‍ന്ന് സമീപത്തുള്ള കടകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. പാറമ്മൽ സ്വദേശി അഹമ്മദ്, സ്റ്റേഷനറി കട ഉടമ പി ടി മുഹമ്മദ്, കാർ യാത്രക്കാരിയും കുനിയിൽ സ്വദേശിയുമായ ഫാത്തിമ്മ ഷബിൻ എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. കോഴിക്കോട് ഭാഗത്തുനിന്ന് മാവൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാർ, റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അഹമ്മദിനെ ആദ്യം…

Read More

പകൽ യൂത്ത് കോൺഗ്രസ് രാത്രി ലഹരിക്കടത്ത്: ബൂത്ത് പ്രസിഡണ്ട് പിടിയിൽ.

കാസർഗോഡ്: ലഹരിക്കേസിൽ കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്ററും യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈൻ  അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇയാളെയും സംഘത്തെയും പിടികൂടിയത്. എറണാകുളം വെങ്ങോല സ്വദേശികളായ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവരെല്ലാം സജീവ കോൺഗ്രസ് പ്രവർത്തകരാണ്. കാലിക്കടവിൽ വച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 139.29 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്തിന്റെ പ്രസിഡന്റാണ്…

Read More

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർ ഥിനികളെ അധിക്ഷേപി ക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത കേസിൽ ടി. ജി. മോഹൻ ദാസ് മൂന്നു ദിവസം പോലീസിന് മുന്നിൽ ഹാജരാകണം

തിരുവന്തപുരം :ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അധിക്ഷേപിക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത കേസിൽസംഘ് പരിവാർ സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് ഇന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് മുന്നിൽ ഹാജരാകും. അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ടി.ജി മോഹൻദാസ് കാര്യമായി സഹകരിച്ചിരുന്നില്ല. തുടർന്നാണ് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം അനുവദിച്ച കോടതി തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. സമാനമായ കുറ്റകൃത്യങ്ങൾആവർത്തിക്കരുത് എന്നും ജാമ്യവസ്ഥയിൽ…

Read More

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി സ്ഥാപന ഉടമ മരിച്ചു

വാഴക്കുളം:ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ച. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ (52) ആണ് മരിച്ചത്. പരേതനായ ജെസ്റ്റിനാണ് ഭർത്താവ്. ശനിയാഴ്ച രാവിലെ ഏഴോടെ വീടിനു സമീപത്തു തന്നെ സംസ്ഥാന പാതയോരത്തുള്ള സ്ഥാപനത്തിൽ യന്ത്രസഹായത്തോടെ മാവു കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഏറെനേരം കഴിഞ്ഞിട്ടും റെജിമോളെ കാണാതെ അന്വേഷിച്ചു വന്ന മകൻ മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന റെജിയെ കാണുകയായിരുന്നു. തൊട്ടു ചേർന്നുള്ള സ്ഥാപനത്തിൽ നിന്ന് ആളെ കൂട്ടി ഉടൻ തന്നെ വാഴക്കുളത്ത് സ്വകാര്യ…

Read More

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കണ്ണൂര്‍ സ്വദേശി പിടിയിൽ

തിരുവനന്തപുരം / കണ്ണൂർ. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച് പ്രതി പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശ കെ.വി അനുരാജാണ് തിരുവനന്തപുരം പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. നേരത്തെ പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ഇയാൾ പീഢിപ്പിച്ചത് നഗ്‌ന ദൃശ്യങ്ങളും പകർത്തിയിരുന്നു ആദ്യം ഒരു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പിന്നീട് ഈ വിദ്യാര്‍ഥിനിയുടെ കൂട്ടുകാരിയുമായും പരിചയത്തിലായി. പോത്തന്‍കോട് എത്തിയ ഇയാള്‍ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത്…

Read More