പിഴവ് തിരുത്തി മെസ്സി, ഓസ്ട്രിയൻ പോസ്റ്റിൽ മെസ്സിയുടെ ഇരട്ട ഗോൾ.
ഡാലസ് :മെസ്സിയുടെ പെനാൽറ്റി മിസ്സിൽ ഗാലറി നിശബ്ദമായപ്പോൾ 38 -ാം മിനുറ്റിൽ ഗാലറിയെ ആവേശത്തിലാക്കി മെസ്സിയുടെ ബൂട്ടിൽ നിന്നും ആദ്യ ഗോൾ… ഇതിഹാസ താരത്തിൻ്റെ പിഴവിൽ നെടുവീർപ്പിട്ടവർക്ക് ആശ്വാസത്തിൻ്റെ ഗോളായി അത് മാറി. അധിക സമയത്ത് വീണ്ടും സൂപ്പർ താരത്തിൻ്റെ രണ്ടാം ഗോളും ഓസ്‌ട്രീയയുടെ വലയിൽ പതിച്ചു ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി അർജന്റീന. ഡാലസിലെ ആർലിംഗ്ടണിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മുന്നേറി കളിച്ച അർജന്റീനക്ക് അനുകൂലമായി 12ാം…

