AI girlfriend

admin@10vision

വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് കൃഷിഭൂമി പുരയിടമാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ അറസ്റ്റിൽ

തിരുവനന്തപുരം:വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് കൃഷിഭൂമി പുരയിടമാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ അറസ്റ്റി. കണയന്നൂർ ലാൻഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്റണിയെ ആണ് വിജിലൻസ് പിടികൂടിയത്. ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട് എളമക്കരയിലുള്ള കൃഷിഭൂമി പുരയിടമാക്കി തിരുത്തി രേഖകൾ നൽകുന്നതിനാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. വസ്തു ഉടമ വർഷങ്ങളായി പുരയിടമെന്ന നിലയിൽ കരം അടച്ചുവന്നിരുന്ന ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഔദ്യോഗിക രേഖകളിൽ ഇത് കൃഷിഭൂമിയാണെന്ന് വ്യക്തമായത്. തുടർന്ന്, കൃഷിഭൂമി മണ്ണിട്ട്…

Read More

ഹൈദരാബാദിലെ നൽസറിൽ 2026 ബാച്ച് നിയമബിരുദ ധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞ് ബാർ കൗൺസിൽ

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (നൽസർ) 2026 ബാച്ച് നിയമബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞ് ബാർ കൗൺസിൽ ഓഫ ഇന്ത്യ (ബി.സി.ഐ). സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാനചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി. 2026ൽ നൽസറിൽ നിന്ന് നിയമബിരുദം നേടിയ ഒരു വിദ്യാർഥിയെയും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ ഏതെങ്കിലും സംസ്ഥാന ബാർ കൗൺസിൽ അഭിഭാഷകനായി എൻറോൾ ചെയ്യരുതെന്നാണ് ബി.സി.ഐ നിർദേശം. ഇതോടെ ഈ…

Read More

“എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം ഓർക്കണം,എന്നെക്കൊണ്ട് വാ തുറപ്പിക്കാതിരിക്കുന്നതാണ് നല്ലത്: കെ.ബി ഗണേഷ്കുമാർ”

കൊല്ലം :എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് എതിരെ വീണ്ടും വിമർശനവുമായി കെ.ബി ഗണേഷ്കുമാർ. അദ്ദേഹം കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദ്യാര്യമല്ലെന്ന് സമുദായം ഓർക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു. തന്നെക്കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ പോകുന്നില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. പത്മനാഭന്‍റെ ആചാരവും പാരമ്പര്യവുമാണ് വലുതെന്നും എൻഎസ്എസിൽ പ്രവർത്തിച്ച അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പാരമ്പര്യമുള്ളവരാണ് തങ്ങളെന്നും ഗണേഷ് ഓർമിപ്പിച്ചു. ഡയറക്ടർ ബോർഡ്…

Read More

താമരശേരിയിലെ ഫ്രഷ് കട്ടിന് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി. സ്റ്റേ നീട്ടി

കോഴിക്കോട് :താമരശേരിയിലെ ഫ്രഷ് കട്ടിന് പ്രവർത്തിക്കാമെന്ന് ഹൈക്കോടത. സ്ഥാപനം പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടി. ഈ മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്. അതേസമയം, കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഫ്രഷ് കട്ടിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പെടുത്തിയ അടച്ച് പൂട്ടല്‍ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തത്. മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുകിയിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ ഭാഗം കോടതി ഉത്തരവിലും പരാമര്‍ശിക്കുന്നുണ്ട്. കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് ജില്ലാ…

Read More

വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്നു. സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ.

എറണാകുളം: വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്ന. ചൂണ്ടി സ്വദേശിനി സുരമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തുവരികയാണ്. വടക്കൻ പറവൂർ മേഖലയിൽ വെച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലത്തെ നടപടികൾ പൂർത്തിയാക്കി. പരിക്കേറ്റ സുരമ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് സുരമ്യയുടെ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി…

Read More

സിവിൽ സർവീസ് മോക്ക് ഇന്റർവ്യൂവിൽ അഴിമതിക്കെതിരെ സംസാരിച്ച ഉദ്യോഗസ്ഥനെതിരെ ഒരു കോടി രൂപയുടെ കൈക്കൂലി ആരോപണം

സിവിൽ സർവീസ് മോക്ക് ഇന്റർവ്യൂവിൽ അഴിമതിക്കെതിരെ സംസാരിച്ച ഉദ്യോഗസ്ഥനെതിരെ ഒരു കോടി രൂപയുടെ കൈക്കൂലി ആരോപണ. ഛത്തീസ്ഗഡ് കേഡറിലെ 2022 ബാച്ച് ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ രാഹുൽ ബൻസാലിനെതിരെയാണ് പരാതി. ആദ്യ ഫീൽഡ് പോസ്റ്റിംഗിനിടെയാണ് ഇയാൾക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ രാഹുലിന്റെ പഴയ മോക്ക് ഇന്റർവ്യൂ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. സർവീസിൽ പ്രവേശിക്കുന്നതിന് മുൻപുള്ള വീഡിയോയിൽ ഭരണപരിഷ്കാരങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും രാഹുൽ ബൻസാൽ പരാമർശിക്കുന്നുണ്ട്. ഐഐടി കാൺപൂരിൽ പഠിച്ചിരുന്ന തന്റെ സഹോദരന് വിസ ആവശ്യത്തിനായി ജനന…

Read More

ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട യുവാവ് പുഴയിൽ ചാടി മരിച്ചു

കൊച്ചി:  കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. കളമശേരി സ്വദേശിയായ ആൻ്റണി ഡാനിയേൽ (25) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട ശേഷമാണ് യുവാവ് പുഴയലേക്ക് ചാടിയതെന്ന് പൊലിസ് പറഞ്ഞു. ഇന്ന് രാവിലെ സ്കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 2020 ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചരണം വിഷാദരോഗത്തിലേക്ക് എത്തിച്ചെന്നാണ് ഇൻസ്റ്റാഗ്രാം ലൈവിൽ യുവാവ് പറഞ്ഞിരിക്കുന്നതെന്ന് പൊലിസ് അറിയിച്ചു. “ഏഴ് വർഷമായി മാനസികമായി ബുദ്ധിമുട്ടുന്നു. മാനസികമായി തകർന്ന അവസ്ഥയിലാണ്”…

Read More

കോഴിക്കോട് കൊയിലാണ്ടിയിൽ വാടകവീട്ടിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് സംശയത്തിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശി ഊമദുരൈ (42) ആണ് മരിച്ചത്. കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിക്ക് പിൻവശത്തുള്ള വാടകവീട്ടിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഊമദുരൈയും സുഹൃത്തുമായി രാത്രിയിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയതായി സംശയിക്കുന്ന…

Read More

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ പേമാരി. കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ ശക്തമാവും കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…

Read More

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി മൊയ്തീൻ്റെ വാദം തെറ്റ് . സർക്കാരിന് നഷ്ടം 13 ലക്ഷം , അന്വേഷണ റിപ്പോർട്ട്, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും.

തിരുവനന്തപുരം: മുൻ കായിക മന്ത്രി മൊയ്തീനിൻ്റെ വാദം തള്ളി അന്വേഷണ റിപ്പോർട്ട് മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സർക്കാരിനും പണം നഷ്ടപ്പെട്ടതായി കണ്ടെത്തൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനായി 13 ലക്ഷം രൂപ ചെലവഴിച്ചതായാണ് കണ്ടെത്തൽ. മെസ്സിയെ കൊണ്ടുവരാൻ സർക്കാരിന് ഒരു പൈസ പോലും ചെലവില്ലെന്ന മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ അവകാശവാദം ഇതോടെ പൂർണ്ണമായും തെറ്റാണെന്ന് തെളിഞ്ഞു. അതേസമയം, കായിക വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് മന്ത്രി സഭ ഇന്ന് ചർച്ച…

Read More