വ്യാജ ഫോണ്‍ സന്ദേശം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പി.ടി.എ റഹീം
കുന്ദമംഗലം :വ്യാജ ഫോണ്‍ സന്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പി.ടി.എ റഹീം. കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ തന്‍റെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.എ റഹീം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ചുറ്റിക-അരിവാള്‍-നക്ഷത്രം ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ ആളുകളുടെ ഫോണുകളിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. എന്നാല്‍ തന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം ബക്കറ്റാണെന്നും, ചുറ്റിക-അരിവാള്‍-നക്ഷത്രം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ താനോ തന്‍റെ…

