AI girlfriend

admin@10vision

മലപ്പുറത്ത് പൊട്ടി വീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

മലപ്പുറം | പൂക്കോട്ടുംപാടം തട്ടിയേക്കലിൽ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പൂക്കോട്ടുംപാടം സ്വദേശി ചന്ദ്രൻ (69) ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പൂക്കോട്ടുംപാടത്ത് ചായക്കടയിൽ തൊഴിലാളിയായ ചന്ദ്രൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Read More

മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ

തിരുവനന്തപുരം: കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തി. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍.ബിനോയ് വിശ്വം നാളെ മാധ്യമങ്ങളെ കാണുന്നുണ്ട്. സിപിഐയുടെ അടുത്ത നീക്കം പാര്‍ട്ടി സെക്രട്ടറി നാളെ വിശദീകരിക്കും. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും നാളെ ചേരും. ഓണ്‍ലൈനായിട്ടാവും യോഗം ചേരുക….

Read More

മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്. ദാതവാലി ഗ്രാമത്തിലെ സോനു ബറുവയാണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ ഡ്രൈവറായിരുന്നു മര്‍ദനത്തിനിരയായ യുവാവ്. സോനുവിന് പുറമെ അലോക് ശര്‍മ, ഛോട്ടു ഓജ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ ഗ്വാളിയോറില്‍ നിന്ന് യുവാവിനെ ഭിന്ദിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് പതക് പറഞ്ഞു. യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എസ്.പി അറിയിച്ചു. സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും,…

Read More

ഫിഷറീസ് വകുപ്പിലെ ഗസറ്റഡ് തസ്തികയായ ‘ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍’ തസ്തികയിലേക്ക് നിയമനം ലഭിച്ച 42 പേരില്‍ 38 പേരും എസ്.എഫ്.ഐക്കാരും ശിങ്കിടികളുമാണെന്ന് അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: പി.എസ്.സിയുടെ ഫിഷറീസ് ഓഫീസര്‍ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഫിഷറീസ് വകുപ്പിലെ ഗസറ്റഡ് തസ്തികയായ ‘ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍’ തസ്തികയിലേക്ക് നിയമനം ലഭിച്ച 42 പേരില്‍ 38 പേരും എസ്.എഫ്.ഐക്കാരും ശിങ്കിടികളുമാണെന്ന് അലോഷ്യസ് സേവ്യര് പറഞ്ഞു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നേതാക്കള്‍ ഫിഷറീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍  കൂട്ടത്തോടെ ഇടംപിടിച്ചതായും ഇതിനെതിരെ നല്‍കിയ പരാതി സര്‍ക്കാര്‍ പൂഴ്ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.യു അധ്യക്ഷന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്…

Read More

യുവ തലമുറയിൽ സ്ട്രോക്ക് വർധിക്കുന്നു. പ്രതിവിധിയുണ്ട്… ജീവിത ശൈലിയെ ഒന്നു മാറ്റിപ്പിടിക്കാം,

  സ്ട്രോക്ക് വരുമ്പോൾ കേവലം ശാരീരിക ബലക്ഷയം മാത്രമല്ല, ഒരു വ്യക്തിയുടെ ഐഡന്റിറ്റി തന്നെയാണ് നഷ്ടമാകുന്നത്. കാരണം, സ്വഭാവം, പെരുമാറ്റം, പുതിയ കഴിവുകൾ നേടാനുള്ള ശേഷി എന്നിവയെല്ലാം തീരുമാനിക്കുന്നത് തലച്ചോറാണ് ജീവിതത്തെ നിത്യ ദുരന്തത്തിലേക്ക് തളളി വിടുന്ന സ്ട്രോക്ക് യുവ തലമുറയിൽ വർധിച്ചു വരികയാണ്. സ്ട്രസ്സ്, ജീവിതശൈലിയിലെ വ്യതിയാനം , വ്യായാമം ഇല്ലായ്മ, സന്തോഷങ്ങൾ ഉള്ള ഇടം കുറഞ്ഞുവരുന്നത്, തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ഇതുണ്ടാവാം… എന്നാൽ ജീവിതത്തെ ഒന്നു മാറ്റിപ്പിടിച്ചാൽ ഈ രോഗത്തിൻ്റെ പിടുത്തത്തിൽ നിന്ന്…

Read More

വടകര സ്വദേശി അസ്മിന ആറ്റിങ്ങൽ ലോഡ്ജിൽ കൊല്ലപ്പെട്ട സംഭവം; പ്രതി ജോബി ജോർജ് പിടിയിൽ.

തിരുവനന്തപുരം∙ ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ അസ്മിനയെന്ന നാല്‍പതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ജോബി ജോര്‍ജിനെ ആറ്റിങ്ങല്‍ പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങല്‍ സിഐ അജയന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോബി ബസ് സ്റ്റാന്‍ഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. തുടര്‍ന്ന് കായംകുളത്ത് എത്തി കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇയാള്‍ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. പിന്നാലെ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു…

Read More

ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ വടകര സ്വദേശിനിയുടെ കൊലപാതകത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

തിരുവനതപുരം/വടകര : ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ വടകര സ്വദേശിനിയുടെ കൊലപാതകത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്ക പൊലീസ്. കൊല്ലപ്പെട്ട വടകര സ്വദേശിനി ആസ്മിനയെ ലോഡ്ജില്‍ എത്തിച്ച ലോഡ്ജ് ജീവനക്കാരന്‍ ജോബി ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ലോഡ്ജ് ജീവനക്കാരനായ ജോബിയാണ് ഇവരെ ലോഡ്ജിലേക്ക് കൊണ്ടുവന്നത്. ആസ്മിന തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത്. ബിയര്‍ കുപ്പി കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചാണ് കുറ്റവാളി ആസ്മിനയെ കൊലപ്പെടുത്തിയിരിക്കുന്നത്….

Read More

സ്വർണവില ഇന്നും (ഒക്ടോ. 23) കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്.

  കൊച്ചി: സ്വർണവില ഇന്നും (ഒക്ടോ. 23) കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത് ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9430 രൂപയും 14 കാരറ്റിന് 50 കുറഞ്ഞ് 7350 രൂപയും ഒമ്പത് കാരറ്റിന് 30 രൂപ കുറഞ്ഞ് 4750 രൂപയുമായി ചൊവ്വാഴ്ച രാവിലെ റെക്കോഡ് ഉയരം, വൈകീട്ട്…

Read More

താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിനെതിരായ സമരം:എസ് ഡി. പി. ഐ. നുഴഞ്ഞുകയറി,ആരോപണം ആവർത്തിച്ച് സി.പി.എം. ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി.

താമരശ്ശേരിയിലെ ഫ്രഷ്‌കട്ടിനെതിരായ സമരം:എസ് ഡി. പി. ഐ. നുഴഞ്ഞുകയറി,ആരോപണം ആവർത്തിച്ച് സി.പി.എം. ആരോപണങ്ങൾ നിഷേധിച്ച് സമരസമിത കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തിലെ സംഘർഷത്തിൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് സമരസമിതി. ഫ്രഷ് കട്ടിംഗ് ഗുണ്ടകളോ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്ന് സമരസമിതി വ്യക്തമാക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിക്കെതിരെ അടക്കം പോലീസ് കേസ് എടുത്തത് പുനഃ പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താമരശ്ശേരി സമരത്തിൽ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്ന ആരോപണം ആരോപിച്ച്…

Read More

സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബു അറസ്റ്റില്‍

കൊച്ചി:ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബു അറസ്റ്റില്. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു.  ഇന്നലെ രാത്രി 10 മണിയോടെ  പെരുന്നയിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്.  സ്വര്‍ണം ചെമ്പാക്കാന്‍ തുടക്കമിട്ടത് മുരാരി ബാബുവാണ്. 2019ല്‍ ദേവസ്വം അഡ്. ഓഫിസറായിരുന്നു മുരാരി ബാബു. സ്വര്‍ണക്കൊളളയില്‍ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. 2025ലെ സ്വര്‍ണം പൂശലിലും ചോദ്യം ചെയ്യും.സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് മുന്‍ അഡ്മിസ്ട്രേറ്റീവ് ഓഫിസര്‍ ആയിരുന്ന മുരാരി…

Read More