admin@10vision

ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം ദർഗയുടെ മേൽക്കൂര തകർന്ന് ആറ് പേർ മരിച്ചു

ന്യൂഡൽഹി:ഡൽഹിയിലെ നിസാമുദ്ദീനിലെ ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിന് സമീപമുള്ള ദർഗയുടെ മേൽക്കൂര തകർന്നതിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇരകളിൽ ഭൂരിഭാഗവും ദർഗ സന്ദർശിച്ചവരായിരുന്നു. അവരിൽ ഒമ്പത് പേരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു, അതിൽ മൂന്ന് പുരുഷന്മാരും അഞ്ച് സ്ത്രീകളും 4 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. ഒരു സ്ത്രീ തകർച്ചയിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Read More

പൗരന്മാരെ അപരന്മാരാക്കുന്നത് സ്വാതന്ത്ര്യവിരുദ്ധം .സി പി ചെറിയ മുഹമ്മദ്

കൊടിയത്തൂർ :സ്വന്തം രാജ്യത്തിലെ പൗരരെ അപരന്മാരാക്കുന്ന ഭരണകൂട പ്രവണത സ്വാതന്ത്ര്യ വിരുദ്ധമാണെന്നു സിപി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ പി സുരേന്ദ്രനാഥ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദുന്നാസർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ, എം അഹ്മദ് കുട്ടി മദനി,ലൈബ്രറി…

Read More

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന്

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി നിർവഹിക്കും. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ്. തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആനക്കാംപൊയിൽ പാരിഷ് ഹാളിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. തുരങ്കപാത ജനങ്ങളുടെ നൂറ്റാണ്ടുകളായ ആവശ്യമാണെന്നും പദ്ധതിയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് പ്രവൃത്തി ഉദ്ഘാടനത്തിലേക്ക് കടക്കുകയാണെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന 30 പദ്ധതികളിൽ ഒന്നായ തുരങ്കപാത…

Read More

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് വനിതകൾ. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായി ശ്വേത മേനോൻ.

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് വനിതകൾ. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായി ശ്വേത മേ. നോൻ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. ജോയിന്റ് സെക്രട്ടറിയായി അൻസിബ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറുപേര്‍ പത്രിക നല്‍കിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ദേവന്‍-ശ്വേതാ മേനോന്‍ മത്സരത്തിന് വഴിതെളിഞ്ഞത് ജനറൽ സെക്രട്ടറി…

Read More

ജനം ടി.വി. സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ ഗാന്ധിജിയെ തിരഞ് സോഷ്യൽ മീഡിയ.

കോഴിക്കോട്: ആർ എസ്. എസി നെ പുകഴ്ത്തി മോദി ചെങ്കോട്ടയിൽ  പെട്രോളിയം വകുപ്പിലെപോസ്റ്ററിൽ സവർക്കർ ഇപ്പോൾ സ്വാതന്ത്ര്യ സമരസേനാനികൾ മുഴുവൻ സംഘം പരിവാർ മാത്രം ‘ജനം ടി.വി. യുടെ പോസ്റ്ററിൽ ഗാനധിജിയും അംബേദ് കറും ഒളിഞ്ഞ് നോക്കുന്ന സേനാനികളായി മാത്രം ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പരക്കെ വിമർശനം. പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നേതാക്കളില്‍ ‘ഗാന്ധിയെവിടെ’ എന്ന ചോദ്യമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്ക്കറെയും ഇരുവശങ്ങളിലേക്ക് ഒതുക്കി…

Read More

മെക് സെവൻ ഹെൽത് ക്ലബ്ബ് കുറ്റിക്കാട്ടൂർ സെൻ്റർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കുറ്റിക്കാട്ടൂർ: രാജ്യത്തിൻ്റെ 79-ാമത് സ്വാതന്ത്ര്യ ദിനം മെക് സെവൻ ഹെൽത്ത് ക്ലബ്ബിൻറെ സെന്ററുകളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ദേശീയ പതാക ഉയർത്തി അംഗളുടെ പ്രതിഞ്ജ ചടങ്ങുകൾ സംഘടിപ്പിച്ചു. മെക് സെവൻ കുറ്റിക്കാട്ടൂർ പുരുഷ- വനിത സെൻ്റർ സംയുക്തമായി നടത്തിയ പരിപാടിയിൽ പെരുവയൽ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട് പതാക ഉയർത്തി. ചടങ്ങിൽ സെൻ്റർ ചെയർമാൻ എം.സി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കോ- ഓഡിനേറ്റർ റഹ്മാൻ കുറ്റിക്കാട്ടൂർ  അബ്ദുല്ലക്കോയ  ടി.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു…

Read More

ഗാന്ധിജിക്ക് മുകളിൽ സവർക്കർ ; സർവർക്കർ ഗാന്ധിവധത്തിലെ പ്രതിയായിരുന്നു. – ജോൺ ബ്രിട്ടാസ്

ന്യൂഡെൽഹി: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ വി.ഡി. സവർക്കറെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് മുകളിൽ പ്രതിഷ്ഠിച്ചത് രാഷ്ട്രത്തിൻ്റെ മത നിരപേക്ഷ പ്രതിബദ്ധതയെ അട്ടിമറിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി. രാഷ്ട്രപിതാവിൻ്റെ വധത്തിൽ പ്രതിയായിരുന്നു സവർക്കറെന്ന് ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററിലാണ് സവർക്കറെ ഗാന്ധിജിക്ക് മുകളിൽ പ്രതിഷ്ഠിച്ചത്. ഈ നടപടിയെ കോൺഗ്രസും രൂക്ഷമായി വിമർശിച്ചു. ഗാന്ധിജിക്ക് മേലെ സവർക്കറെ സ്ഥാപിക്കുന്നത് വഴി മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളെയും അപമാനിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു….

Read More

എടിഎം കാർഡ് കൈമാറി, മ്യൂൾ അക്കൗണ്ട്; 21കാരി അറിയാതെ മറിഞ്ഞത് ലക്ഷങ്ങൾ: ബന്ധുവിന്റെ ചതിയിൽ ഓൺലൈൻ തട്ടിപ്പിൽ പ്രതി!

തിരുവനന്തപുരം ∙ കാസര്‍കോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്ക് മാസങ്ങള്‍ക്കു മുന്‍പ് ബെംഗളൂരു സൈബര്‍ പൊലീസില്‍നിന്ന് നോട്ടിസ് വന്നപ്പോഴാണ് അവര്‍ അറിയുന്നത് വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ താന്‍ പ്രതിയാണെന്ന്. ബന്ധുവായ സാജിതയെന്ന സ്ത്രീ ആവശ്യപ്പെട്ട പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങി അതിന്റെ വിവരങ്ങള്‍ എല്ലാം കൈമാറിയതാണ് യുവതിയെ കേസില്‍ കുടുക്കിയത്. തന്റെ അക്കൗണ്ടിലേക്കു പണം അയയ്ക്കാന്‍ കഴിയാത്തതിനാല്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചു തരാന്‍ കഴിയുമോ എന്നാണ് സാജിത ചോദിച്ചത്. അതു പ്രകാരം സാജിതയെ വിശ്വസിച്ചാണ് യുവതി അക്കൗണ്ട്…

Read More

വിഎസിന്റെ ഓർമ്മയിൽ മകൻ അരുൺ കുമാറിൻ്റെ ഹൃദയക്കുറിപ്പ്.

ആലപ്പുഴ: 79-ാമത് സ്വാതന്ത്ര്യദിനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഓര്‍ത്ത് മകന്‍ വി.എ. അരുണ്‍കുമാര്‍. ഇന്ന് (വെള്ളി) ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസമാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച വി.എസ്, സഹന സമര വീഥികളിലൂടെ ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി…

Read More

79ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; കനത്ത സുരക്ഷയിൽ രാജ്യമെമ്പാടും ആഘോഷം.

ന്യൂഡൽഹി: 79 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം.രാവിലെ 7:30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.’പുതിയ ഭാരതം’ എന്നതാണ് ഇക്കൊല്ലത്തെ ആഘോഷങ്ങളുടെ പ്രമേയം. ചടങ്ങിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കും. ഹർ ഖർ തിരങ്ക ക്യാമ്പയിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഇന്ത്യൻ പതാക ഉയർന്നു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാക റാലികളും സംഘടിപ്പിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും,എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ചെങ്കോട്ടയിൽ…

Read More