admin@10vision

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 13 പേരുടെ മരണം സ്ഥിരീകരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കായാണ്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ…

Read More

ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേർ കൂടി പട്ടിണി  മരണത്തിന്ങ്ങ കീഴടങ്ങി.

ഗസ്സ :കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേർ കൂടി പട്ടിണി  മരണത്തിന്ങ്ങ കീഴടങ്ങി ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കിൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ പട്ടിണി കിടന്ന് മരിച്ച ഫലസ്തീനികളുടെ ആകെ എണ്ണം 239 ആയി ഉയർന്നു, ഇതിൽ 106 കുട്ടികളും ഉൾപ്പെടുന്നു. ഗാസ സിറ്റിയിലും തെക്കൻ ഗാസയിലെ റാഫയ്ക്ക് സമീപമുള്ള ഒരു സഹായ കേന്ദ്രത്തിലും പുലർച്ചെ മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 10 സഹായത്തിന് കാത്തിരുന്നവർ ഉൾപ്പെടെ കുറഞ്ഞത് 23 പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ ജസീറയുടെ ലേഖകൻ…

Read More

ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 40മരണം

ശ്രീന​ഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 40ആയി ഉയർന്നു. 220ൽ അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50ലേറെ പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് പേർ സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടർബാൾ, പഹൽഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സൈന്യവും, എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഹിമാചൽപ്രദേശിൽ മിന്നൽ…

Read More

കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ പരിധിയില്‍ താമസമാക്കിയവര്‍ക്ക് ടോളില്‍ ഇളവ്.

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ പരിധിയില്‍ താമസമാക്കിയവര്‍ക്ക് ടോളില്‍ ഇളവ് ടോള്‍പ്ലാസയുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പ്രത്യേക പാസ് അനുവദിക്കും. മാസത്തില്‍ ഒരിക്കല്‍ ഈ പാസ് എടുത്താല്‍ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കും കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ പരിധിയില്‍ താമസമാക്കിയവര്‍ക്ക് ടോളില്‍ ഇളവ്. ടോള്‍പ്ലാസയുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പ്രത്യേക പാസ് അനുവദിക്കും. മാസത്തില്‍ ഒരിക്കല്‍…

Read More

മംഗളുരു ആൾക്കൂട്ട കൊല ; ‘ഞാനേറ്റു’; മംഗളൂരു ആള്‍ക്കൂട്ട ആക്രമണത്തിന് ബി.ജെ.പി നേതാവ് പ്രേരിപ്പിച്ചതായി കുറ്റപത്രം

മംഗളൂരു: മംഗളൂരില്‍ വെച്ച് മലപ്പുറം സ്വദേശി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മുപ്പത്തിയെട്ടുകാരനായ മുഹമ്മദ് അഷ്റഫിന്റെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് ബി.ജെ.പി നേതാവ് രവീന്ദ്ര നായക് ആണെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ 27ന് മംഗളൂരു കുഡുപൂവില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസിലായതിനെ തുടര്‍ന്ന് മര്‍ദനത്തില്‍നിന്ന് പിന്മാറാന്‍ തുനിഞ്ഞ അനുയായികളോട് ‘പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച അവനെ അടിച്ചുകൊല്ലെടാ, ഞാനേറ്റു’ എന്നുപറഞ്ഞ് രവീന്ദ്ര നായക്…

Read More

ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെന്നൈ∙ ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു തമിഴ്നാട് പൊലീസാണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു. 2014ലാണ് സംഭവമെന്നാണു വിവരം. സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്നാട്ടിലെത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണു പരാതി. ചെന്നൈ തിരുമംഗലം പൊലീസാണ് കേസെടുത്തത്. നേരത്തെ, നടൻ ബാലചന്ദ്ര മേനോൻ നൽകിയ അപകീർത്തിക്കേസിൽ മിനു മുനീർ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനു…

Read More

മരണമെന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ചേ പറ്റൂ.. മനസ്സിൽ നിന്നും വേദനകൾ പടിയിറങ്ങുന്നില്ല.

മലയാളികളെ മുഴുവൻ(www.10visionnews.com) കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു നടൻ കലാഭവൻ നവാസിന്‍റെ  വിയോഗം. കഴിഞ്ഞ ആഗസ്ത് 1ന് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ റൂമിലെത്തിയ നവാസിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പ്രിയപ്പെട്ടവരെ തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് നവാസിന്‍റെ മരണം. പ്രിയ സഹോദരന്‍റെ ഓര്‍മകളിലാണ് നടന്‍ നിയാസ് ബക്കര്‍. നവാസിന്‍റെ മരണത്തെ തുടർന്ന് ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു കുടുംബമെന്നും ഇപ്പോഴും അതിൽ നിന്ന്‌ മുക്തി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം. എന്‍റെ…

Read More

കൂടത്തായി പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

താമരശ്ശേരി:(www.10visionnews.com) താമരശ്ശേരി – മുക്കം റോഡിൽ കൂടത്തായി തടി മില്ലിന് സമീപം സ്കൂട്ടറും പിക്കപ്പു വാനും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഓമശ്ശേരി പുത്തൂർ കണിയാർ കണ്ടം, സ്വദേശി ഇബ്രാഹിം കുട്ടി(65) ആണ് മരിച്ചത്. ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പും, എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ട്യൂഷൻ വിലക്കി ഉത്തരവ്.

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി .ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എഇഒമാർക്കാണ് നിർദേശം നൽകിയത്. നേരത്തെയും ട്യൂഷന്‍ സെന്‍ററുകളില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഇത് ലംഘിച്ച് നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്. പിഎസ്‍സി പരിശീലനകേന്ദ്രങ്ങള്‍,സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എഇഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്

Read More

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ടും ഇരട്ട തിരിച്ചറിയൽ കാർഡും…

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നിർണായക കണ്ടെത്തലുമായി എതിർമുന്നണികളുടെ അന്വേഷണം. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ടവോട്ട് മാത്രമല്ല രണ്ട് തിരിച്ചറിയൽ കാർഡുമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് ഡബ്ല്യുഎൽഎസ് 0136077എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ്. ഭാര്യ റാണിയുടെ വോട്ട് ഡബ്ല്യുഎൽഎസ് 0136218 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലുമാണ്. ഇവർക്ക് തൃശൂരിലും വോട്ടുണ്ടായിരുന്നു   തൃശൂരിൽ പട്ടികയിൽ…

Read More