AI girlfriend

admin@10vision

ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരിൽ ‘വിടവാങ്ങൽ’ പോസ്റ്റർ ഒരുക്കി ഹമാസ് .

ഗാസ: ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരിൽ ‘വിടവാങ്ങൽ’ പോസ്റ്റർ ഒരുക്ക ഹമാസിന്റെ സായുധസേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാൽപ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങൽ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ് പുറത്തിറക്കിയത്. 47 പേരുടെ മുഖങ്ങളാണ് ഈ പോസ്റ്ററിൽ കാണാനാകുന്നത്. ഗാസയിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. 1986-ൽ ലെബനനിൽ കാണാതാവുകയും പിന്നീട് 2016-ൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത ഇസ്രയേലിന്റെ വ്യോമസേനാ ക്യാപ്റ്റൻ റോൺ അരാദിന്റെ പേരാണ് പോസ്റ്ററിലെ മുഴുവൻ ബന്ദികൾക്കും ഹമാസ് നൽകിയിരിക്കുന്നത് എന്നതും…

Read More

സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് അടക്കം ആറ് അഭിനേതാക്കള്‍ക്ക് പരിക്ക്.

ഇടുക്കി: മൂന്നാറില്‍ സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് അടക്കം ആറ് അഭിനേതാക്കള്‍ക്ക് പരിക്കേറ്റ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടമുണ്ടായത് ജോജു ഉള്‍പ്പെടെയുള്ളവരെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും ‘ ദിവസങ്ങളായി സിനിമയുടെ ചിത്രീകരണം മൂന്നാറില്‍ നടന്നുവരികയാണ്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ആര്‍ക്കും തന്നെ ഗുരുതരപരിക്കുകളില്ല. ജോജു ഓടിച്ച ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.

Read More

ലാല്‍, നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്,’ മമ്മൂട്ടി.

കൊച്ചി: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം. മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ‘ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി താങ്കള്‍ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്….

Read More

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ. എസ്ഡിപിഐ ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും.

കുറ്റിക്കാട്ടൂർ : പലസ്ഥീനിൻ്റെ മണ്ണിൽ ദിനംപ്രതി നൂറു കണക്കിന് നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും ക്ലസ്റ്റർ ബോംബ് ഉൾപ്പെടെ ഉപയോഗിച്ച് വംശഹത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇസ്രയേലിൻ്റെ കാടത്തത്തിൽ പ്രതിഷേധിച്ചു എസ്ഡിപിഐ കുന്നമംഗലം നിയോജകമണ്ഡലം കമ്മിറ്റി കുറ്റിക്കാട്ടൂരിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു റാലിയും സംഗമവും സംഘടിപ്പിച്ചു. കുറ്റിക്കാട്ടൂർ വാഗൺ മാർട്ട് പരിസരത്തുനിന്ന് ആരംഭിച്ച റാലി കുറ്റിക്കാട്ടൂർ അങ്ങാടിയിൽ സമാപിച്ചു.റാലിക്ക് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹനീഫ പാലാഴി, ജോയിന്റ് സെക്രട്ടറി കബീർ കെ കെ,വൈസ് പ്രസിഡണ്ട് റഷീദ് കുറ്റിക്കാട്ടൂർ,ഹുസൈൻ ഇരിങ്ങല്ലൂർ,റഷീദ് കെ…

Read More

മരുന്നുകള്‍ തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയിൽ

കോഴിക്കോട് :ജി.എസ്.ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയില്‍ മരുന്ന്​ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ). പുതുക്കിയ ജി.എസ്.ടി ഘടന അനുസരിച്ച് 33 ജീവന്‍രക്ഷാ മരുന്നുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ജി.എസ്.ടി 12ല്‍നിന്ന് അഞ്ചുശതമാനമായും ഹെല്‍ത്ത് സപ്ലിമെന്റുകളുടേത്​ 18ല്‍നിന്ന് അഞ്ചുശതമാനമായും കുറച്ചിട്ടുണ്ട്. പഴയ സ്‌റ്റോക്ക്​ മരുന്നുകള്‍ പുതുക്കിയ നിരക്കില്‍ വില്‍ക്കുമ്പോള്‍ ചെറുകിട മരുന്ന്​ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താൻ നടപടി സ്വീകരിക്കണമെന്ന് മരുന്ന്​ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ പ്രസിഡന്റ് എ.എന്‍….

Read More

സോഷ്യല്‍ മീഡിയ വഴി പരിചയം ; 14കാരിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത 21കാരന്‍ പിടിയില്‍ പെണ്‍കുട്ടിയില്‍ നിന്ന് അഞ്ചരപവന്റെ സ്വര്‍ണമാണ് തട്ടിയെടുത്തത്.

മലപ്പുറം: സമൂഹമാധ്യമം വഴിപരിചയപ്പെട്ട് 14 കാരിയില്‍നിന്ന് അഞ്ചര പവന്റെ സ്വര്‍ണം തട്ടിയെടുത്ത 21കാരന്‍ പിടിയില്‍. മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് വളാഞ്ചേരി പൊലീസിന്റെപിടിയിലായത്. സമാന കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിനായിരുന്നു പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണമാല വാങ്ങി പ്രതി മുങ്ങിയത്. സ്‌നാപ് ചാറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കുകയും പെണ്‍കുട്ടിയില്‍ നിന്ന് നഗ്നഫോട്ടോസും പ്രതി കൈക്കലാക്കിയിരുന്നു. അഞ്ചര പവന്റെ മാല നല്‍കിയാല്‍…

Read More

ഗസ്സയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്. ഡോ.തിയഡോഷ്യസ് മെത്രാപ്പോലിത്ത. നാളെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനക്ക് ആഹ്വാനം

കോട്ടയം:ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടി ക്കുന്നത്. ഇതിനെതിരെ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവുംപ്രതിഷേധവുംഉയരണം. ഡോ . തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ആഹ്വാനം ചെയ്തു. മലങ്കര മാർത്തോമ്മാ സഭാ പള്ളികളിൽ സപ്തംബർ 21 ന് ഗസ്സയിലെ ശാശ്വത സമാധാനത്തിന് പ്രത്യേക പ്രാർഥന നടത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്റാഈൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന് യു.എൻ. റിപ്പോർട്ട് അദ്ദേഹം എടുത്തു പറഞ്ഞു. മരുന്നും ഭക്ഷണവും തടഞ്ഞ് ക്രൂരമായ അക്രമണം നടത്തുന്ന ഇസ്റാഈലിനെതിരെ അധികൃതരും സഭാ സമൂഹങ്ങളും…

Read More

പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗൺസിലർ ജീവനൊടുക്കി.എൻ്റെ

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗൺസിലർ ജീവനൊടുക്കി.തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന ആരോപണം കുറിപ്പിലുണ്ട്. കൗൺസിലർ ഓഫീസിലാണ് ആത്മഹത്യ ചെയ്ത നിലയിൽ അനിൽ കുമാറിനെ കണ്ടെത്തിയത്.

Read More

ആഗോള അയ്യപ്പസംഘമത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.

പമ്പ: ആഗോള അയ്യപ്പസംഘമത്തിന പമ്പാതീരത്ത് തുടക്കമായി. മുഖ്യന്ത്രി പിണറായി വിജയൻ ഭദ്രദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ ചരിത്രം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. തീർഥാടനം ആയാസരഹിതമാക്കാൻ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും ആ കാര്യങ്ങൾക്കാണ് ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വേർതിരിവുകൾ ഇല്ലാതെ എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ഇടമാണ് ശബരിമല. ഈ ആരാധനാലയം ശക്തിപ്പെടുത്തേണ്ടതുണ്ട്. തീർഥാടകർക്ക്…

Read More

ജാതി അവഹേളനവും മാനസിക പീഡനവും ; ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്‍ കെ കുമാറിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2019 ജൂലൈ 25നാണ് എന്‍ കെ കുമാര്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രന്‍ , സീനിയര്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആസാദ് , എ എസ് ഐ എം റഫീഖ്…

Read More