ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി
ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ. MSC ഫ്രാൻസെസ്ക, എപാമിനോണ്ടസ് എന്നീ കപ്പലുകളാണ് ഐ.ആർ.ജി.സി പിടിച്ചെടുത്തത്. അമേരിക്കയുമായുള്ള ബന്ധം സംശയിച്ചും സമുദ്ര നിയമങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ മുൻകൂർ അനുമതിയില്ലാതെ സഞ്ചരിച്ചു എന്നതാണ് പ്രധാന ആരോപണം. കൂടാതെ, അമേരിക്കയുമായി ബന്ധമുള്ള കമ്പനികളുമായി ഈ കപ്പലുകൾക്ക് ബന്ധമുണ്ടെന്നും, കപ്പലുകൾ അവയുടെ ട്രാക്കിംഗ് സംവിധാനങ്ങൾ മനഃപൂർവ്വം ഓഫാക്കി വെച്ചതായും ഇറാൻ ആരോപിക്കുന്നു. ഇസ്രായേൽ ബന്ധമുള്ള കമ്പനിയുടേതാണ് MSC ഫ്രാൻസെസ്ക…

