ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ദൂരദർശനിലൂടെ രാഷ്ട്രീയ പ്രസംഗം ; സി.പി. ഐ മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകും
ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാറ്റിൽ പറത്തി ദൂരദർശനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സി.പി. ഐ കോടതിയ സമീപിക്കുന്നുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ സിപിഐ ഇന്ന് മദ്രാസ് ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്യുക പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ദൂരദർശനിലൂടെ രാഷ്ട്രീയ പ്രസംഗം നടത്ത എന്നതിനെതിരെയാണ് പ്രധാനമായും നിയമപോരാട്ടം. തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും അതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സിപിഐ…

