ഉമ്മാ എന്ന നീട്ടി വിളി കാത്തിരുന്ന മാതാവിൻ്റെ കൈകളിലേക്ക് വീണ് റഹീം
കോഴിക്കോട് :ജന്മനാടിൻ്റെ മണ്ണിൽ ചവിട്ടി ഉമ്മയുടെ കൈകളിലമർന്ന്
കോടമ്പുഴയിലെ വീട്ടിൽ സന്തോഷത്തിൻ്റെ അശ്രുകണവുമായി റഹീം എത്തി..
ഉമ്മാ എന്ന നീട്ടി വിളി കാത്തിരുന്ന മാതാവിൻ്റെ കൈകളിലേക്ക വീണത് നീണ്ട 20 വർഷത്തിന് ശേഷമുള്ള പുനസമാഗമം കണ്ടു നിന്നവരിൽ കണ്ണീർ വീഴ്ത്തി
ഉമ്മയെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ റഹീമിനെ കവിളിലൊരുമ്മ നൽകി പാത്തുമ്മ.
സ്വീകരിച്ചു
ഇന്നുവരും നാളെവരുമെന്ന് പ്രതീക്ഷിച്ച് ഉറക്കമൊഴിച്ച് കാത്തിരുന്ന പാത്തുമ്മ ഒരു വിറയലോടെ മകന്റെ നെഞ്ചിൽ ചാത്തു. അതെ, ഒടുവിൽ ഉമ്മയുടെ സ്‌നേഹത്തണലിലേക്ക് അബ്ദുൽ റഹീം പറന്നിറങ്ങി. ‘ഉമ്മാ ഞാനെത്തി’ എന്നാണ് റഹീം ആദ്യമായി പാത്തുമ്മയോട് പറഞ്ഞത്. പിന്നെ പൊട്ടിക്കരച്ചിലായി. ബന്ധുക്കളിൽ പലരും റഹീമിനെ ആദ്യമായിട്ടായിരുന്നു കാണുന്നത്. അവർക്ക്പോലും ആ നിമിഷം കണ്ണീരോടെയല്ലാതെ മറികടക്കാൻ ആയില്ല. നാട്ടുകാർക്ക് കൈകാണിച്ച റഹിം സഹായിച്ച എല്ലാവരോടും നന്ദിപറഞ്ഞു. 20-വർഷം മുൻപ് കണ്ടവരെ റഹീം തിരിച്ചറിയുന്നുണ്ടായിരുന്നു. ഇന്നലെ മകന്റെ മടങ്ങിവരവ് അറിയിക്കാനെത്തിയ എല്ലാവരോടും, ‘മകൻ ഈ വീട്ടിലെത്തി, ഉമ്മാ എന്ന് വിളിച്ചാൽ മാത്രമേ ഞാൻ വിശ്വസിക്കൂ’ എന്നായിരുന്നു പാത്തുമ്മ പറഞ്ഞത്
മരണശിക്ഷയിൽനിന്ന് ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഇന്ന് രാവിലെയാണ് ജന്മനാട്ടിലെത്തിയത്. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ വിമാനമിറങ്ങി. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽനിന്ന് അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു.

