പത്ത് വർഷത്തിന് ശേഷം യു ഡി എഫ് സർക്കാരിൻ്റെ നയ പ്രഖ്യാപന പ്രസംഗം ഇന്ന്

തിരുവനന്തപുരം:പത്ത് വർഷത്തിന് ശേഷം യു ഡി എഫ് സർക്കാരിൻ്റെ നയ പ്രഖ്യാപന പ്രസംഗം ഇന്ന്. ഇന്ദിര ഗ്യാരൻ്റി അടക്കമുള്ള വാഗ്ദാനങ്ങളുടെ നയരേഖ യായിരിക്കും നിയമസഭയിൽ അവതരിപ്പിക്കുക

ഇന്ന്.9 മണിക്കാണ്‌ മുഖ്യമന്ത്രി
നയപ്രഖ്യാപന പ്രസംഗം നടത്തുക. യുഡിഎഫ് ഗ്യാരണ്ടികള്‍ ഊന്നിയായിരിക്കും നയപ്രഖ്യാപനം. സ്ത്രീകളുടെ സൗജന്യയാത്രയും പെന്‍ഷനും.വയോജനവകുപ്പിനുംഊന്നല്‍. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.
15 മുതല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമുണ്ടാകുമെന്നാണ് വിവരം. ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും, വയോജനവകുപ്പ് രൂപീകരിച്ചത് അടക്കമുള്ള പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാവുക. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍,സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍,ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നോട്ട് പോക്ക്,പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണകള്‍ അടക്കം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *