AI girlfriend

സ്ട്രോങ് റൂമുകളില്‍ കാവൽ ക്കാരായി സ്ഥാനാർഥികളുടെ പ്രതിനിധികള്‍ക്കും നിൽക്കാം. അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും അവർക്ക് ലഭ്യമാക്കും – തെരഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷാ ചുമതലയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും പങ്കുചേരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനായി ഓരോ സ്ഥാനാർഥിക്കും തങ്ങളുടെ പ്രതിനിധികളെ നിയോഗിക്കാവുന്നതാണ്. ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനാർഥികൾക്ക് കൈമാറി. സ്ട്രോങ് റൂമുകളുടെ ആദ്യ സുരക്ഷാ വലയത്തിന് പുറത്തായിരിക്കും സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് കാവൽ നിൽക്കാൻ അനുവാദമുണ്ടാകുക. സ്ട്രോങ് റൂമിന് അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും അവർക്ക് ലഭ്യമാക്കും. 24…

Read More

ശോഭസുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെ സസ്പെൻഡ് ചെയ്ത് ബിജെപി.

പാലക്കാട് :പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭസുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെ സസ്പെൻഡ് ചെയ്ത് ബിജെപി.ആലപ്പുഴ ബിജെപി നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തുടർച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പാലക്കാട് മണ്ഡലത്തിൽ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നിൽ ബിന്ദു വിനയകുമാറാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു ഇതിനെതിരെ ബിന്ദു പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വോട്ടിന് പണം നൽകിയ സംഭവം…

Read More

കേന്ദ്ര നിരീക്ഷകന്റെ വിചിത്ര വാദം, സ്ട്രോംഗ് റൂമിൻ്റെ പൂട്ടിൽ തന്നെ താക്കോൽ വെക്കാൻ ശ്രമം ഇടപെട്ട് കലക്ടർ.

കോട്ടയം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലി കോട്ടയത്ത് അതീവ നാടകീയ സംഭവങ്ങൾ. കേന്ദ്ര നിരീക്ഷകന്റെ വിചിത്രമാ നിർദേശത്തെത്തുടർന്നുണ്ടായ തർക്കം ഒടുവിൽ സുരക്ഷാച്ചുമതലയുള്ള സൈനികർ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുചൂണ്ടുന്ന സാഹചര്യം വരെയെത്തിച്ചു. വൈക്കം മണ്ഡലത്തിലെ യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കോട്ടയം ബസേലിയസ് കോളജിലായിരുന്നു പ്രതിഷേധങ്ങൾക്കും സംഘർഷാവസ്ഥക്കും വേദിയായത്. ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ എം.ഡി സെമിനാരി സ്കൂളിലും വൈക്കത്തേത് ബസേലിയസ് കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ സ്ട്രോങ് റൂമുകൾ പൂട്ടിയ ശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ…

Read More

പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യു.ഡി എഫ്

കണ്ണൂര്‍ :പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. 95 ശതമാനത്തിന് മുകളില്‍ വോട്ടിങ് നടന്ന നാല് ബൂത്തുകളെ സംബന്ധിച്ചാണ് പരാതി. ഈ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചത് 25 ശതമാനത്തിന് മുകളില്‍ മാത്രമാണെന്നും റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പയ്യന്നൂരില്‍ കള്ളവോട്ട ചെയ്യുന്നുണ്ടെന്ന് വോട്ടിങ് സമയത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചില കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പയ്യന്നൂരിലെ യുഡിഎഫ് മുഖ്യ ഇലക്ഷന്‍ ഏജന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്….

Read More

പോളിങ്ങ് കുതിപ്പ് ; അവസാന കണക്ക് 77.75, കോഴിക്കോട്ടും പാലക്കാട്ടും 80 ശതമാനം, കുന്ദമംഗലത്ത് 80.35

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. ഒടുവിലത്തെ  കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 77.75 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട്ടും പാലക്കാട്ടും പോളിങ് 80 ശതമാനം കടന്നു. പാലക്കാട് ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വിവാദമായി. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇടതുമുന്നണി സ്ഥാനാർഥി വി.മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് വന്നത്. ചർച്ചയായതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ ഇതിന്റെ…

Read More

ഫറോക്ക് ൽഎൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം

ഫറോക്ക് : ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് ൽഎൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷ. ബൂത്തിൽ വോട്ടില്ലാത്ത പ്രവർത്തകർ പ്രവേശിക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഫറോക്ക് ചന്തയില ബൂത്തിൽ  വോട്ടില്ലാത്ത എൽഡിഎഫ് പ്രവർത്തകൻ അകത്തേക്ക് കയറാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, ബൂത്തിൽ വോട്ടില്ലാത്ത നിരവധി യുഡിഎഫ് പ്രവർത്തകർ അവിടെ തമ്പടിച്ചിട്ടുണ്ടെന്ന് എൽഡിഎഫും തിരിച്ചടിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാഗ്വാദവും കയ്യാങ്കളിയുമുണ്ടായി. സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസും രാഷ്ട്രീയ നേതാക്കളും ഇടപെട്ടു. തുടർന്ന് പ്രവർത്തകരെ…

Read More

പോളിങ് കുതിപ്പ് ; ഉച്ച വരെ 49 ശതമാനത്തിന് മുകളിൽ

കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചവരെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 49.86 ശതമാനമാണ് 1.20 വരെയുള്ള പോളിങ്. രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട ക്യൂ ആയിരുന്നു. തൃപ്പൂണിത്തുറയിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച…

Read More

ഭരണ തുടർച്ചയിൽ പ്രതീക്ഷയുമായി മുഖ്യമന്ത്രി, നൂറിലധികം സീറ്റുകൾ നേടും വി.ഡി സതീഷൻ , യു.ഡി.എഫ് അധികാര ത്തിൽ വരും -സാദിഖലി തങ്ങൾ.

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ്ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പുരോഗതിയും വികസനവും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിലെ ദേശീയ സർവ്വേ ഫലങ്ങൾ യുഡിഎഫിന്റെ…

Read More

പുവ്വാട്ടു പറമ്പിൽ 102 ബുത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി , പി.ടി. എ റഹീമും റസാഖ് മാസ്റ്ററും കൊടുവള്ളിയിൽ വോട്ട് ചെയ്തു

പുവ്വാട്ടുപറമ്പ് : (കോഴിക്കോട് ) കുന്ദമംഗലം മണ്ഡലത്തിലെ 102 -ാം ബൂത്തിൽ വോട്ടിങ് മെഷ്യൻ പണിമുടക്കി. ഉദ്യോഗസ്ഥർ മെഷിൻ തകരാർ അര മണിക്കൂറിന് ശേഷം തീർത്തു 7 .30 ന് വോട്ടിംഗ് ആരംഭിച്ചു. കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് സ്ഥാനാർഥികൾക്കും വോട്ട് കൊടുവള്ളി മണ്ഡലത്തിൽ കുന്ദമംഗലം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.ടി.എ റഹീം കൊടുവള്ളി മണ്ഡലത്തിൽ കൊടുവള്ളി ജി.എം.എൽ.പി സ്‌കൂലെ 117-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി യു.ഡി എഫ് സ്ഥാനാർഥി റസാഖ് മാസ്റ്റർ കൊടുവള്ളിയിൽ എളേറ്റിൽ എം ജെ…

Read More

വിധിയെഴുത്തിന് ഒരുങ്ങി കേരളം. 

വിധിയെഴുത്തിന് ഒരുങ്ങി കേരളം.  53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണ് സംസ്ഥാനത്തുള്ളത്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ ആർ.സി അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. വി.ഡി സതീശനും കുടുംബവും പറവൂർ കേസരി ഗവ കോളജിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറം പാണക്കാട് സികെഎംഎ എൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിങ് വൈകുന്നേരം 6 മണി വരെ തുടരും. സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ്…

Read More