ഗസ്സക്കൊപ്പം പതിനായിരങ്ങൾ അണിചേർന്നു. വംശഹത്യയ്‌ക്കെതിരെ ഐക്യദാർഢ്യ സമ്മേളനം. ഫലസ്തീൻ അറബികളുടേത്.
കൊച്ചി: ഗസ്സക്കൊപ്പം പതിനായിരങ്ങൾ അണിചേർന്നു. വംശഹത്യയ്‌ക്കെതിരെ ഐക്യദാർഢ്യ സമ്മേളനംസംഘടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഗസ വംശഹത്യയ്‌ക്കെതിരെ ലോകം മുഴുവൻ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് മുസ്‌ലിം ലീഗും ഗസ്സ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് ആയിരുന്നു…

