AI girlfriend

മാതാവിനൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു, 12കാരനെ രക്ഷിച്ചു.

കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

Read More

ഓണത്തിന് കേരളം കുടിച്ചത് 826 കോടി. കരുനാഗപ്പള്ളിക്ക് ഒന്നാം സ്ഥാനം. ഉത്രാടനാളില്‍ മാത്രം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി.

കൊച്ചി: ഓണത്തിന് കേരളം കുടിച്ചത് 826 കോടി. കരുനാഗപ്പള്ളിക്ക് ഒന്നാം സ്ഥാനം. ഉത്രാടനാളില്‍ മാത്രം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 13 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ബെവ്‌കോ വഴി വിറ്റത്. 2024ല്‍ 126 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. 1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. 1.24 കോടിയുടെ വില്‍പ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 1.11 കോടിയാണ് മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റിലെ വില്‍പ്പന. കഴിഞ്ഞ…

Read More

നബിദിനം ; നാടെങ്ങും ആഘോഷം.

കോഴിക്കോട് :പ്രവാചകൻ്റെ1500ാം ജന്മദിനത്തിൻ്റെ ഭാഗമായി നാടിൻ്റെ വിവിധയിടങ്ങളിൽ ഇന്നലെയും ഇന്നുമായി നബിദിന റാലികളും അന്ന ദാനവും പ്രകീർത്തന പരിപാടികളുമായി നാടെങ്ങും ആഘോഷ ത്തിലാണ്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നല്‍കുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള…

Read More

സമൃദ്ധിയുടെ കാലത്തിൻ്റെ ഓർമകൾ പുതുക്കി ഓണവും വിമോചന സന്ദേശം പകർന്ന് നബിദിനവും.. നാടെങ്ങും ആഘോഷം

10 വിഷ്യൻ്റെ നബിദിന ,ഓണം ആശംസകൾ ഗൃഹാതുര ഓർമകൾ സമ്പന്നമാക്കിയ ഐതിഹ്യങ്ങളുടെ കഥകൾ ഓർത്ത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണവും വിമോചനത്തിൻ്റെ സന്ദേശവുമായി വന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനവും സാഹോദര്യത്തിൻ്റെ സന്തോഷം പങ്കു വെക്കലായി മാറുകയാണ്… മലയാളികൾ പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായിരുന്ന ഒരു കാലം ഓണത്തിനുണ്ട് ഇന്ന് തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും അന്യം നിന്ന കാലത്ത് തമിഴ്നാട്ടിലെ പൂവുകൾ വാങ്ങി പൂക്കളമൊരുക്കാനെ മലയാളിക്ക് നിവൃത്തിയുള്ളൂ….

Read More

ബാറിൽ വന്ന് പണപ്പിരിവ്. അവസാനം ബാക്കി.

തൃശൂർ: തൃശൂർ ഇരിങ്ങാലക്കുടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ. ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കർ ആണ് പിടിയിലായത്.വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. തൃശൂർ ചിറങ്ങരയിൽ വച്ചാണ് പരിശോധന നടത്തിയത്.

Read More

കേരളത്തിലെ ആദ്യത്തെ ഫോറൻസിക് സർജൻ ഡോക്ടർ ഷേർളി വാസു അന്തരിച്ചു.

കോഴിക്കോട്: ഫോറൻസിക് വിദ​ഗ്ധ ഡോക്ടർ ഷേർളി വാസു അന്തരിച്ചു സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ ആണ്. സൗമ്യവധക്കേസിലുൾപ്പെടെ പ്രമാദമായ പലകേസുകളിലും തെളിവുകൾ ശേഖരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധവിയായിരുന്നു. 68 വയസായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. കോഴിക്കോട് മായനാട് സ്വദേശിയാണ് 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ്…

Read More

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, പാർക്കിങ് അനുവദിക്കില്ല.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണംഏർപ്പെടുത്തി. ഇന്ന് മുതൽ മൂന്ന് ദിവസം ചുരത്തിൽവാഹന പാർക്കിംഗ് അനുവദിക്കില്ല. വ്യൂ പോയിന്‍റിൽ കൂട്ടം കൂടരുതെന്നും നിർദേശം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിൽ ഓണത്തോട് അനുബന്ധിച്ച തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത്…

Read More

ആസിഡ് കുടിച്ച് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ഇളയമകനും മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ആസിഡ് കുടിച്ച് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ഇളയമകൻ രാകേഷും മരിച്ച. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാകേഷിന്റെ അച്ഛൻ ഗോപി (58), അമ്മ ഇന്ദിര (55), മൂത്തസഹോദരൻ രഞ്ചേഷ് (37) എന്നിവർ അന്നുതന്നെ മരിച്ചിരുന്നു. സാമ്പത്തിക ബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവ ദിവസം പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് ആസിഡ് കുടിച്ചെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യാശ്രമം…

Read More

സപ്ലൈകോയില്‍ ഇന്ന് ഉത്രാടദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്

തിരുവനന്തപുരം | സപ്ലൈകോയില്‍ ഇന്ന് ഉത്രാടദിന വിലക്കുറവ്. തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക്, 10% വരെ വിലക്കുറവ് സെപ്റ്റംബര്‍ നാലിന് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ നിലവില്‍ നല്‍കുന്ന ഓഫറിനും വിലക്കുറവിനും പുറമേയാണിത്. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റര്‍ജെന്റുകള്‍, ശബരി ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകള്‍ക്ക് പുറമെ മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ വില്‍പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും. 13 ഇന സബ്‌സിഡി സാധനങ്ങളും പ്രമുഖ…

Read More

പാലക്കാട് സ്ഫോടനം; ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തണം, പോലീസിൽ ആർഎസ് എസ് നിയന്ത്രിക്കുന്നവരുണ്ട് സിപിഎം

പാലക്കാട്: പാലക്കാട് സ്‌കൂളിലെ സ്‌ഫോടനത്തിൽ പ്രതികളായവർക്ക് ബിജെപി ബന്ധമെന്ന് സിപിഎം. പിടിയിലായ പ്രതി ബിജെപി-ആർഎസ്എസ്പ്രവർത്തകനാണെന്നും പ്രതിയുടെ പ്രദേശം ആർഎസ്എസ് സ്വാധീന മേഖലയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തണമെന്ന ആവശ്യവും സിപിഎം ആവർത്തിച്ചു. പിടിയിലായ സുരേഷ് സജീവ പ്രവർത്തകനാണെന്നാണ് ഇഎൻ സുരേഷ് പറഞ്ഞത്. ആർഎസ്എസ് കേന്ദ്രങ്ങളിൽ സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിൽ ആർഎസ്എസ് നിയന്ത്രിക്കുന്നവരുണ്ടെന്നും ഈ കേസിലും ചില ഉദ്യോഗസ്ഥർ ഇക്കാര്യം ലഘൂകരിക്കാൻ ശ്രമിക്കുന്നുവെന്നും സുരേഷ്…

Read More