AI girlfriend

വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി കൊടുവള്ളി സ്വദേശി പിടിയിൽ.

മലപ്പുറം: വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ (39) ആണ് പിടിയിലായത്. വേങ്ങര പൊലീസ് വാഹന പരിശോധന നടത്തവേ കൂരിയാട് ദേശീയ പാതയിൽ അടിപ്പാതക്കു സമീപം വെച്ച് വരുവായിൽ നിന്നാണ് പണം പിടികൂടിയത്. സ്കൂട്ടറിൻ്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചും പിൻഭാഗത്ത് ഡിക്കിയിലുമായി 500, 200 നോട്ടുകെട്ടുകളായാണ് പണം കടത്താൻ ശ്രമിച്ചത്. പണമത്രയും ഓണ സമയത്ത് വേങ്ങരയിലും പരിസരത്തും വിതരണം ചെയ്യാനുള്ളതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉറവിടവും വിതരണത്തെ…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെകണ്ണൂര്‍ സ്വദേശി മരിച്ചെന്ന് പരാതി.

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെകണ്ണൂര്‍ സ്വദേശി മരിച്ചെന്ന് പരാതി.’ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെന്നും രോഗി തറയില്‍ കിടന്നിട്ടും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം. ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശ 53 വയസ്സുകാരന്‍ ശ്രീഹരി മരിച്ചത്. ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ശ്രീഹരിയെ കഴിഞ്ഞമാസം 19നാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രോഗി തറയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രിയില്‍ എത്തിച്ച തൊഴിലുടമ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ വില! ചരിത്ര കുതിപ്പിൽ സ്വർണ്ണം,78,000 വും പിന്നിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 78000 രൂപയിലെത്തി. പവന് ഇന്ന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 12 ദിവസത്തിനുള്ളിൽ വില 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 78, 440 രൂപയാണ്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 85,000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം…

Read More

പാലക്കാട് ആർ എസ് . എസ് പ്രവർത്തകൻ്റെ വീട്ടിൽ നിന്നും സ്ഫോടക വസ്തുകൾ പിടികൂടി.

പാലക്കാട്: പാലക്കാട് വീണ്ടും  ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനത്തില്‍ പൊലീസ് പരിശോധന. ബിജെപി പ്രവര്‍ത്തകനായ കല്ലേക്കാട് സ്വദേശി സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. 24 ഇലക്ട്രിക് ഡിറ്റനേറ്ററും അനധികൃതമായി നിര്‍മ്മിച്ച 12 സ്‌ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്. സുരേഷ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിറ്റനേറ്റര്‍ കൈവശം വെക്കാന്‍ ലൈസന്‍സ് ആവശ്യമാണ്. സുരേഷിന് ലൈസന്‍സ് ഇല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്‌: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 2.83 കോടി വോട്ടർമാർ

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ.16,34,207 പേർ പുതിയതായി ഇടം നേടി. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ്‌ സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. 1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്‌ജെൻഡേഴ്സുമാണ് പട്ടികയിൽ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്. 941 പഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും…

Read More

വനിതാ സീനിയർ ക്ലർക്കിനെ ശാരീരികമായി അപമാനിച്ച ജൂനിയർ സൂപ്രണ്ടിന് സസ്പൻഷൻ.

കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ  ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ വനിതാ സീനിയർ ക്ലർക്കിനെ ശാരീരികമായി അപമാനിച്ച ജൂനിയർ സൂപ്രണ്ടിന് സസ്പൻഷ. ധനകാര്യ വിഭാഗം കെ സെക്ഷനിൽ ജൂണിയർ സൂപ്രണ്ടായ ഷമീറിനെയാണ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.ഓണാഘോഷത്തിനിടെ സെറ്റ് സാരി അണിഞ്ഞെത്തിയ വനിതാ സീനിയർ ക്ലർക്ക് ഹസ്തദാനം നടത്തിയപ്പോൾ ജൂനിയർ സൂപ്രണ്ട് അടിവയറിൽ തടവി എന്നാണ് പരാതി. ഇരുവരും ഭരണപക്ഷത്തെ പ്രമുഖ യൂനിയിൽ അംഗങ്ങളായതിനാൽ സംഭവം യൂണിയൻ തലത്തിൽ ഒതുക്കി തീർക്കാൻ ശ്രമം…

Read More

മഹല്ല് കമ്മറ്റിയുടെ ആദരം ഏറ്റു വാങ്ങിയ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു.

(കാസർകോട്: ( www.10visionnews.com ) മഹല്ല് കമ്മറ്റിയുടെ ആദരം ഏറ്റു വാങ്ങിയ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച ചെർക്കള പാടിയിലെ മിദ്‌ലാജ് ആണ് മരിച്ചത്. മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു. ആഗസ്റ്റ് 30-നാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ മിദ്‌ലാജ് ഒഴുക്കിൽപ്പെട്ടത്. ആലംപാടി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. സുബ്ഹി അടക്കം എല്ലാ നിസ്‌കാരങ്ങൾക്കും മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയ…

Read More

ഓണാഘോഷത്തിന് വേദിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

തിരുവനന്തപുരം: ഓണാഘോഷത്തിന് വേദിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.നിയസഭയിലെ ഹാളില്‍സംഘടിപ്പിച്ച ഓണഘോഷത്തില്‍ ഡാന്‍സ് കളിക്കുന്നതിനിടെയാണ് ഡപ്യൂട്ടി ലൈബ്രേറിയയന്‍ വി.ജുനൈസ് കുഴഞ്ഞ് വീണ് മരിച്ചത്. 46 വയസായിരുന്നു. വയനാട് ബത്തേരി സ്വദേശി ആണ് ജുനൈസ്.മൂന്ന് മണിയോടെയാണ് ദാരുണസംഭവം. കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംഎല്‍എ ആയിരിക്കെ പി.വി അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജുനൈസ്.

Read More

ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും.

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട് കൈമാറുന്നത്. വ്യാഴാഴ്‌ച കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് ജീവനക്കാരി കലക്ടർക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയുടേയും കൂടെ ഉണ്ടായിരുന്നവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read More

എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ.

കോഴിക്കോട്: (10visionnews.com) എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയി കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ബഷീറുദ്ദീൻ കസ്റ്റഡിയിൽ . അത്തോളി തോരായി സ്വദേശി ആയിഷ റഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അത്തോളി തോരായി സ്വദേശിനി ആയിഷ റഷയെ ഇന്നലെ രാത്രിയാണ് ആൺ സുഹൃത്ത് ബഷീറുദ്ദീൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. യുവതി ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ ആശുപത്രിയിൽ അറിയിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം പൊലീസെത്തിയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത് . എരഞ്ഞിപ്പാലത്തെ…

Read More