നാളെ മുതല്‍ ഈ വസ്തുക്കള്‍ക്ക് വില കുറയും; വില കൂടുന്നവയും അറിയാം
കൊച്ചി: നാളെ മുതലാണ് രാജ്യം പുതിയ ജി.എസ്.ടി നിരക്കിലേക്ക് മാറുന്നത്. ചരക്ക്-സേവനനികുതി (ജി.എസ്.ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിനാണ് ഇതോടെ തുടക്കമാവുന്നത്.നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നു എന്നതാണ് പ്രത്യേകത. അതായത് 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്. അവശ്യ വസ്തുക്കള്ക്ക് 5ശതമാനമായിരിക്കും സ്ലാബ്. മറ്റ് മിക്ക വസ്തുക്കള്ക്കും 18 ശതമാനവും. എന്നാല് ആഢംബര…

