AI girlfriend

ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് , ബിൽ ഭരണഘടനാ വിരുദ്ധം’ കോൺഗ്രസ്

ഭോപ്പാൽ :ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ സർക്കാർ.ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന മ ബി.ജെ.പി ഭരണ സംസ്ഥാനമാണ് മധ്യപ്രദേശ്.’ജയ് ശ്രീറാം’ എന്ന മുദ്രാവാക്യത്തോടെയാണ് മുഖ്യമന്ത്രി മോഹൻ യാദവ് ബിൽ ആരംഭിച്ചത്. ഹിന്ദുക്കളുടെ ക്ഷേമത്തിനായി സംസാരിക്കുന്നവർ മാത്രമേ മധ്യപ്രദേശ് ഭരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ആചാരങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കുന്നതിനായി അവരെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഹുഭാര്യത്വം നിരോധിക്കാനും മുത്തലാഖ്, നികാഹ് ഹലാല തുടങ്ങിയ…

Read More

വിദ്യാർഥി പ്രക്ഷോഭത്തിൽ തിളച്ചു മറിഞ്ഞ ഡൽഹിയിൽ പോലീസ് ഭീകരത ; സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം.

ന്യൂഡെൽഹി. വിദ്യാർഥി പ്രക്ഷോഭത്തിൽ തിളച്ചു മറിഞ്ഞ ഡൽഹിയിൽ പോലീസ് ഭീക പൊലീസില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമ പോലും നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിലായിരുന്നു അത്യന്തം നാടകീയ രംഗങ്ങള്‍. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പാര്‍ലമെന്റിന് സമീപം വരെ വന്‍ സംഘര്‍ഷം ഉടലെടുത്തു. പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. റെയ്സീന റോഡില്‍ ബാരിക്കേഡ് മറികടക്കാന്‍…

Read More

പാകിസ്താൻ ആസ്ഥാന മായുള്ള നിരോധിത ത ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെ ന്നാരോപിച്ച് ഗുജറാത്തഎ.ടി.എസ് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. വിവാദമായ രഹസ്യാന്വേഷണ വിഭാഗം പുറപ്പെടുവിച്ച നിയമത്തിന് പിന്നാലെ യാണ് അറസ്റ്റ്.

അഹമ്മദാബാദ്:ഗുജറാത്തിൽ നടപ്പാക്കിയ വിവാദമായ രഹസ്യാന്വേഷണ വിഭാഗം പുറപ്പെടുവിച്ചഅതീവ രഹസ്യമായ SOP(സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ) നിയമത്തിന് പിന്നാലെ പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ്(എ.ടി.എസ്) അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു.ബിലാൽ ആബിദ്‌, മുഹമ്മദ് അയൂബ്, മുഹമ്മദ് പാലൻപുരി, ഷഫിയ റയീസ് മുഖ്തി, മുഹമ്മദ് ഹസൻ കാർഡിയ എന്നിവരാണ് അറസ്റ്റിലായവർ. സിദ്ധ്പൂർ താലൂക്കിലെ ഖാദിയാൽ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ…

Read More

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി.

ഡൽഹി: ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ.ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു….

Read More

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി; ആഫിയ അയ്യൂബ് പുറത്തിറങ്ങിയത് മരുന്ന് വാങ്ങാന്‍

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനിയെ കാണാതായി. തിരുവനന്തപുരം പൂന്തുറ സ്വദേശി ആഫിയ അയ്യൂബിനെയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായത്. ജാമിയയുടെ ഹോസ്റ്റലില്‍ അല്ല ആഫിയ താമസം. ഓഖ്‌ല ഹെഡിലുള്ള പിജിയിലാണ്. ഫോണ്‍ എടുക്കാതെയാണ് ഇവര്‍ പുറത്തുപോയത്. അതുകൊണ്ടുതന്നെ സുഹൃത്തുക്കള്‍ക്ക് ബന്ധപ്പെടാനും സാധിച്ചിട്ടില്ല. പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ആഫിയ ഡിഗ്രി പഠിച്ചതും ഡല്‍ഹിയില്‍ തന്നെയാണ്. പിന്നീടാണ് എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് ചേര്‍ന്നത്. 23കാരിയായ ഇവര്‍ മരുന്ന് വാങ്ങാന്‍ വേണ്ടിയാണ് പുറത്തുപോയത്. പിന്നീട് തിരിച്ചുവന്നില്ല. ഫോണില്‍…

Read More

ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാം. സേവനം സൗജന്യം.

ന്യൂഡൽഹി: ആധാർ അപ്ഡേഷനിൽ വരുന്ന മാറ്റങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെഏറ്റവും വലിയ തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, സർക്കാർ ക്ഷേമപദ്ധതികൾ, മൊബൈൽ സിം, പാസ്‌പോർട്ട് തുടങ്ങി നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ അതിലെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കേണ്ടതും അത്രതന്നെ പ്രധാനമാണ്. ആധാർ ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനമാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നടത്തിയിരിക്കുന്നത്. ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും…

Read More

വാണിജ്യ സിലിണ്ടറിന് 183 രൂപ കുറഞ്ഞു

ന്യൂഡൽഹി:ഹോട്ടൽ-വാണിജ്യ മേഖലയ്ക്ക് ആശ്വാസമേകി വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഗണ്യമായ കുറവ്. 19 കിലോ ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് 183 രൂപയാണ കുറച്ചിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ വില 2,930 രൂപയായി കുറഞ്ഞു. നേരത്തെ 3,113.50 രൂപയായിരുന്നു ഇതിന്റെ വില.തുടർച്ചയായ വിലവർദ്ധനവിന് ശേഷം ഈ വർഷം ഉണ്ടാകുന്ന ആദ്യത്തെ വിലക്കുറവാണിത്. ജനുവരി മാസത്തിൽ 1,691.50 രൂപയായിരുന്ന വില, മാസങ്ങളായി നടന്ന നിരന്തര വർദ്ധനവിലൂടെയാണ് 3,000 രൂപ കടന്നത്….

Read More

ശക്തമായ ഇടപെടൽ ;ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം

ന്യൂഡൽഹി: എസ്.ഐ.ആറിൽ നിന്ന് പേര് വെട്ടി ‘ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്പോർട്ട നിഷേധിച്ചത് ദേശീയ തലത്തിൽ വൻ വിവാദമായതോടെ തിരുത്തൽ നടപടി. പ്രശ്ന പരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചതിന് പിന്നാലെ തിങ്കളാഴ്ച വൈകീട്ട് കൊൽക്കത്തയിലെ പാസ്പോർട്ട് ഓഫിസിൽ നിന്ന് ആർ. രാജഗോപാലിനെ ബന്ധപ്പെട്ട് പാസ്പോർട്ട് പുതുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. അതിന്റെ തുടർച്ചയെന്നോണം ചൊവ്വാഴ്ച കൊൽക്കത്ത പൊലീസ് വിളിച്ച് തങ്ങളുടെ ഭാഗത്തുനിന്നുള്ള…

Read More

അയോധ്യ രാമക്ഷേത്ര ഭണ്ഡാര ക്കൊള്ള ;പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷ കര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാര്‍ അസോസിയേഷന്‍.

അയോധ്യ ;അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ കര്‍ശന നടപടിയുമായി ബാര്‍ അസോസിയേഷന്‍. പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാര്‍ അസോസിയേഷന്‍അറിയിച്ചു. ഫൈസാബാദ് ബാര്‍ അസോസിയേഷന്റേതാണ് നടപടി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം സംഭാവന തട്ടിപ്പില്‍ 80 പേര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. ട്രസ്റ്റില്‍ നിന്ന് രാജിവെച്ച അനില്‍ മിശ്ര, ട്രസ്റ്റ് അംഗം ഗോപാല്‍ റാവു തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടും പൊലീസ് വിശദമായി പരിശോധിക്കും. ഇതിന്റെ…

Read More

ടെല​ഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ

ന്യൂഡൽഹി: ടെല​ഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്. എത്രയും വേഗം പേര് പുനസ്ഥാപിക്കണമെന്നും അദ്ദേഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും എസ്ഐആർ മൂലം ദശലക്ഷക്കണക്കിന് പേർ അനുഭവിക്കുന്ന ദുരിതത്തെയാണ് രാജഗോപാലിന്റെ ദുരവസ്ഥ എടുത്തുകാണിക്കുന്നതെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 27 ലക്ഷത്തോളം പേരിൽ ഒരാളാണ്…

Read More