AI girlfriend

പശ്‌ചിമേഷ്യ ആശങ്കയിൽ ; കുവൈത്ത് ,ബഹ്റൈൻ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം .

മനാമ :കുവൈത്ത് ബഹ്റൈൻ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം എന്നാൽ ഒന്നിലധികം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പരാജയപ്പെടുത്തിയതായി യു.എസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് എക്സിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പ്രാദേശിക അയൽക്കാർക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്നും അവയെല്ലാം അവയുടെ ലക്ഷ്യങ്ങളിൽ എത്തുന്നതിൽ പരാജയപ്പെട്ടു എന്നും സൈന്യം എക്സിൽ കുറിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി അൽ ജസീറയും റിപ്പോർട്ട് ചെയ്തു. സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും മേഖല നീങ്ങുന്നത്…

Read More

യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 20 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു

ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മാസങ്ങള്‍ പിന്നിടവേ, യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇറാന്‍ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ 20 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി.ബി.സിയുടെ ഫാക്ട് ചെക്കിങ് വിഭാഗമായ ‘ബി.ബി.സി വെരിഫൈ’ വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്ക മുന്‍പ് പരസ്യമായി സമ്മതിച്ചതിനേക്കാള്‍ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് ഈ ചിത്രങ്ങള്‍…

Read More

ഇറാനിയൻ റഡാർ കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം; തിരിച്ചടിച്ച് കുവൈറ്റിലെ യു.എസ് താവളങ്ങളിൽ ഇറാന്റെ മിസൈലാക്രമണം.

ടെഹ്‌റാൻ :പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയുണർത്തി അമേരിക്കയും ഇറാനും തമ്മിൽ ആക്രമണ പ്രത്യാക്രമണങ്ങൾ രൂക്ഷമാകുന്നു. ഇറാന്റെ റഡാർ, വാർത്താവിനിമയ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് തങ്ങളുടെ എം.ക്യു-1 (MQ-1) ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിന് മറുപടിയായാണ് ഗോരുക്, ഖെഷ്മ് ദ്വീപ്, സിരിക് തുടങ്ങിയ പ്രദേശങ്ങളിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തത്. ഇറാന്റെ ഡ്രോൺ കമാൻഡ് കേന്ദ്രങ്ങളും വ്യോമപ്രതിരോധ…

Read More

വ്യാപാരിയെ കബളിപ്പിച്ച് കോടികളുടെ ഊദ് തട്ടിപ്പ്; സംലത്തെ രാജകുമാരി’ക്ക് വേണ്ടി തയ്യാറാക്കിയ 27 കോടിയുടെ അപൂര്‍വ്വ ‘ഊദ്’; സിനിമയെ വെല്ലുന്ന തട്ടിപ്പ്, 12 മണിക്കൂറിനുള്ളില്‍ വൻ ട്വിസ്റ്റ്

ദുബായ് :പരാതി ലഭിച്ച്‌ വെറും 12 മണിക്കൂറിനുള്ളില്‍ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇരകളെ വിശ്വസിപ്പിക്കുന്നതിനായി സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ‘രാജകുമാരി’യായി വ്യാജ വേഷം ധരിച്ചാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. സിനിമയെ വെല്ലുന്ന തട്ടിപ്പ് തട്ടിപ്പ് സംഘത്തിലെ രണ്ട് പ്രതികള്‍ ആദ്യം ദുബായിലെ പ്രമുഖ ഊദ് വ്യാപാര സ്ഥാപനത്തിലെത്തി. ഒരു പ്രമുഖ രാജകുമാരിക്ക് തങ്ങളുടെ പക്കലുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ചതും അപൂർവ്വവുമായ ആഡംബര ഊദ് വാങ്ങാൻ താല്പര്യമുണ്ടെന്ന് ഇവർ വ്യാപാരിയെ ധരിപ്പിച്ചു. വലിയൊരു ബിസിനസ്സ്…

Read More

ഇസ്രഈല്‍ സൈനികരും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരെ ക്രൂരമായ ലൈംഗികാതി ക്രമങ്ങള്‍ക്ക് ഇരയാ ക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ .

2023 മുതലുള്ള കേസുകള്‍ പരിശോധിച്ചാണ് യു.എന്‍ ഈ ലൈംഗിക അതിക്രമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ സൈന്യം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ പീഡനമുറയായി ഉപയോഗിച്ചതിന് 31 സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി ഉദ്ധരിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും തടങ്കല്‍ പാളയങ്ങളിലാണ് നടന്നത്. ഇരയാക്കപ്പെട്ടവരില്‍ പത്തുപേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു എന്നുള്ളത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നുണ്ട്. യു .എൻ :ഇസ്രഈല്‍ സൈനികരും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരയും ദുര്‍ബല വിഭാഗങ്ങളെയും ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസ വെള്ളിയാഴ്ച…

Read More

യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടർ കൊല്ലപ്പെട്ടു . ഭർത്താവ് പിടിയിൽ

ലണ്ടൻ:യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ട അച്ചാമ്മ ജോൺ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ 58 കാരനായ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് മിൽട്ടൺ കീൻസിലെ വൂൾവർട്ടണിലുള്ള ദമ്പതികളുടെ വസതിയിൽ വെച്ച് പ്രതിയെ പോലീസ് പിടികൂടുന്നത് .അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് അച്ചാമ്മ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ വിദ്യാർത്ഥിനിയായ അച്ചാമ്മ, യുകെയിലെ സ്കിൻ കാൻസർ ചികിത്സാ രംഗത്ത് ഏറെ…

Read More

ലബനനിൽ ഇസ്‌റാഈൽ ബോംബാ ക്രമണം;നിരവധി കുട്ടികൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു

ബൈറൂത്ത് : വെടി നിർത്തൽ ലംഘിച്ച് ഹിസ്ബുള്ളയ്‌ക്കെതിരെ സൈനിക നടപടി ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവന നടത്തിയതിന് പിറകെ തെക്കൻ, കിഴക്കൻ ലെബനനിലുടനീളം ഇസ്രായേൽ നടത്തിയ വ്യോമ ആക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഏറ്റവും പുതിയ ആക്രമണങ്ങളിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്തായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം തെക്കൻ പട്ടണമായ അറബ് സലിമിലെ അവരുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു പുരുഷനും ഭാര്യയും കൊല്ലപ്പെട്ടു, കൗത്താരിയേറ്റ് എൽ…

Read More

20 വര്‍ഷമായി സൗദി ജയിലില്‍ കഴിയുകയായിരുന്ന അബ്ദു റഹീം മോചിതനായി.

റിയാദ്: സൗദി ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് മടങ്ങാം. 20 വര്‍ഷമായി ജയിലില്‍ കഴിയുകയായിരന്നു റഹിം. സൗദി പൗരന്റെ 15 വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തിലാണ് റഹിമിന് ശിക്ഷ ലഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍, മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം…

Read More

ഹജ്ജ് കർമത്തിന് തുടക്കം; ശുഭ്ര വസ്‌ത്രങ്ങളിൽ ഹൃദയത്തിൽ വിശുദധ കർമത്തിൻ്റെ തെളിച്ചവുമായി 15 ലക്ഷം ഹാജിമാർ അറഫയിലേക്ക്

മിന: ഹഞ്ജജ് കർമത്തിന് തുടക്കം. ശുഭ്ര വസ്‌ത്രങ്ങളിൽ ഹൃദയത്തിൽ വിശുദധ കർമത്തിൻ്റെ തെളിച്ചവുമായി പ്രബഞ്ച നാഥൻ്റെ വിളിക്കുത്തരം നൽകാൻ എത്തിയ 15ലക്ഷം ഹാജിമാർ ഇന്ന് മിനയിൽ നിന്നും അറഫയിലേക്ക് തിരിക്കും. മിനായിൽ തങ്ങുന്ന ഹാജിമാർ ഇന്ന് രാത്രി മുതലാണ അറഫയിലേക്ക് നീങ്ങിത്തുടങ്ങുക നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിൽ 20 ലക്ഷത്തിനടുത്ത് തീർഥാടകരാണ് പങ്കെടുക്കുക. അതേസമയം, ലബ്ബൈക് മന്ത്രങ്ങളോടെ പ്രാർഥനാ നിർഭരമാണ് മിനായിലെ തമ്പുകൾ. ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരടക്കം 20 ലക്ഷത്തിനടുത്ത് ഹാജിമാർ മിനായിലേക്കെത്തിയിട്ടുണ്ട്….

Read More

പശ്ചിമേഷ്യയിൽ നിന്ന് ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ.

ന്യൂഡെൽഹി:പശ്ചിമേഷ്യയിൽ നിന്ന് ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ പശ്ചിമേഷ്യയിൽ നില നിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് സമാധാനത്തിനായുള്ള നിർണായക ചുവടുവെപ്പുമായി അമേരിക്കയും ഇറാനും അടുക്കുന്നതിനിടെയാണ്  ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ റൂബിയോ ഇക്കാര്യം പറഞ്ഞത് ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങൾ നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരണാപത്രത്തിൽ എത്തിച്ചേർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ…

Read More