ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം.
കോഴിക്കോട് : ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം എന്ന് സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് നാലാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം പ്രശസ്ത ഫോട്ടോഗ്രാഫർ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. COCA ജില്ല പ്രസിഡന്റ് ബബിലേഷ് പെപ്പർ ലൈറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ല സിക്രട്ടറി ശ്രീ വിനൂപ് ചന്ദ്രൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ ശ്രീ ജമാൽ കൊടുവള്ളി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് “നിത്യ ജീവിതം” എന്ന വിഷയം ആസ്പദമാക്കി…

