AI girlfriend
Headlines

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

കോഴിക്കോട് :2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധനക്ക് തുടക്കം. വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലത്തെ ഇ.വി.എം, വിവിപാറ്റ് വെയര്‍ഹൗസിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ മേല്‍നോട്ടത്തില്‍ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിലെ അംഗീകൃത എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. തിരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റില്‍ (https://www.eci.gov.in/evm-vvpat) ലഭ്യമായ മാന്വല്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു പരിശോധന. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും…

Read More

കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 17 കാരി മുങ്ങി മരിച്ചു.

കോഴിക്കോട്: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 17 കാരി മുങ്ങി മരിച്ചു കോഴിക്കോട് തോട്ടത്താങ്കണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ  നാദാപുരം സ്വദേശിനി നജ (17)യാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ ഭാഗമായ തോട്ടത്താങ്കണ്ടി പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രാവിലെ ‌11മണിയോടെയാണ് സംഭവം. മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയ നജ കൂട്ടുകാരോടൊപ്പം പുഴയിലേക്ക് പോവുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാരെത്തി രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Read More

മതതീവ്രവാദിയെന്ന് ഞാൻ പറയാതിരുന്നത് അബദ്ധമായി പോയി’; വിദ്വേഷ പരാമർശം ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെ പച്ചയായി പിച്ചിക്കീറി തിന്നാൽ ചില മാധ്യമങ്ങൾ മത്സരിക്കുകയാണ്. താൻ എന്ത് തെറ്റാണ് ചെയ്തത്. ചങ്ങനാശേരിയിൽ ചെന്ന് ഇങ്ങനെ കാണിക്കുമോ?. ചങ്ങനാശേരിയിൽ കയറ്റുമോ, അവിടെ ചെന്ന് പറയാൻ തന്‍റേടമുണ്ടോ?. ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും…

Read More

തൊണ്ടി മുതൽ കേസ്: മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം | തൊണ്ടി മുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ്…

Read More

മാലിന്യം നിറഞ്ഞ് ഒഴുകി ‘അഴക് ‘ കണ്ടെയ്‌നറുകൾ

കോഴിക്കോട് :വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം നഗരത്തിൽ നിറയ്ക്കുന്നത് ദുർഗന്ധം. സമ്പൂർണ ശുചിത്വ നഗരമെന്ന ലക്ഷ്യവുമായി കോർപ്പറേഷൻ നടപ്പാക്കിവരുന്ന ‘അഴക്’പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പലയിടങ്ങളിലും മാലിന്യം ശേഖരിക്കാൻ കണ്ടെയ്നറുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവ നിറഞ്ഞതോടെ മാലിന്യം ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുകയാണ്. നഗരമദ്ധ്യത്തിൽ ഒയിറ്റി- ടൗൺ ഹാൾ റോഡിന് സമീപം മാലിന്യം ശേഖരിക്കാൻ രണ്ടു കണ്ടെയ്നറുകളുണ്ട്. ഇവ നിറഞ്ഞതോടെ മുന്നിലും പിന്നിലും നിറയെ മാലിന്യം ചാക്കുകളിലാക്കി കൂടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവയിൽ കുറച്ചെണ്ണം നീക്കിയെങ്കിലും പൂർത്തിയായിട്ടില്ല. മാനാഞ്ചിറ മെെതാനിയിലും…

Read More

വീട് പുറത്തു നിന്ന് പൂട്ടിയിട്ട ശേഷം ഡി.എം. കെ പ്രവർത്തകനെയും കുടുംബ ത്തെയും ചുട്ടു കൊന്നും

തിരുവണ്ണാമല:തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. തിരുവണ്ണാമലയ്ക്ക് സമീപമുള്ള ചെങ്ങം പക്രിപാളയം പ്രദേശത്താണ് അതിദാരുണമായ സംഭവം നടന്നത്. ഡിഎംകെ വാര്‍ഡ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ശക്തിവേലും(50) ഭാര്യ അമൃത(45)വുമാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്നപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയിട്ട ശേഷംഅജ്ഞാതര്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു ഡിഎംകെ വാര്‍ഡ് ഇലക്ഷന്‍ ഇന്‍ ചാര്‍ജായ ശക്തിവേല്‍ തിരുവണ്ണാമല ജില്ലയിലെ ചെങ്ങത്തിനടുത്തുള്ള പക്രിപാളയം പഞ്ചായത്തില്‍ നിന്നുള്ളയാളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശൻ മാടമ്പി – പത്രപ്ര വർത്തക യൂണിയൻ.

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തെ തിരുത്തിക്കാൻ അടുപ്പമുള്ള നേതാക്കളും കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിൻ്റെ…

Read More

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്; ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു.

കോഴിക്കോട് :താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുരുക്ക് തുടരുകയാണ്. വാരാന്ത്യവും അവധിക്കാലവുമായതിനാൽ ആളുകൾ കുട്ടത്തോടെ വയനാട്ടിലേക്കും മൈസൂർ, ഊട്ടി എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതാണ് കുരുക്കിന് കാരണം. താമരശ്ശേരി ചുരത്തിൽ പകൽ സമയങ്ങളിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയക്രമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ വാഹനങ്ങൾ കടന്നുപോവുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ ഗതാഗതക്കുരുക്കാണ് താമരശ്ശേരി ചുരത്തിൽ.

Read More

വെള്ളാപ്പള്ളി നടേശനെ ചൊല്ലി എല്‍ ഡി എഫ് മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.

കോഴിക്കോട് : എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചൊല്ലി എല്‍ ഡി എഫ് മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്ന. വെള്ളാപ്പള്ളി നടേശന്‍ എല്‍ ഡി എഫിന്റെ മുഖമാകാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി കാറില്‍ കയറ്റിയത് പോലെ താന്‍ കാറില്‍ കയറ്റില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എന്നാല്‍, ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും, വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് ശരിയായ നടപടിയാണെന്നുമായിരുന്നു മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. കാന്തപുരം…

Read More

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം.

കോഴിക്കോട് : ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം എന്ന് സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് നാലാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം പ്രശസ്ത ഫോട്ടോഗ്രാഫർ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. COCA ജില്ല പ്രസിഡന്റ് ബബിലേഷ് പെപ്പർ ലൈറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ല സിക്രട്ടറി ശ്രീ വിനൂപ് ചന്ദ്രൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ ശ്രീ ജമാൽ കൊടുവള്ളി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് “നിത്യ ജീവിതം” എന്ന വിഷയം ആസ്പദമാക്കി…

Read More