AI girlfriend
Headlines

കടൽത്തീരത്ത് കുഴഞ്ഞു വീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ.

ഡോർസെറ്റ്∙ കടൽത്തീരത്ത് കുഴഞ്ഞുവീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള സാൻഡ്ബാങ്ക്സ് ബീച്ചിൽ കുഴഞ്ഞുവീണ ഡേവിഡ് ഹോവാർത്തിനാണ് ‘ബ്യൂ’ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്. കടലിൽ കുളിച്ച ശേഷം ബീച്ചിലൂടെ നടക്കുകയായിരുന്ന ഡേവിഡ് പെട്ടെന്ന് ഹൃദയാഘാതം മൂലം മണൽപ്പരപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിജനമായ സ്ഥലമായതിനാൽ മറ്റ് മനുഷ്യരുടെ ശ്രദ്ധ ലഭിച്ചില്ലെങ്കിലും അഞ്ചു വയസ്സുകാരൻ ബ്യൂ ‘അപകടം’ തിരിച്ചറിഞ്ഞു. യജമാനന് ചുറ്റും ഓടുകയും കുരയ്ക്കുകയും ചാടുകയും ചെയ്ത ബ്യൂ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി ബ്യൂവിന്റെ…

Read More

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിന് ഇ.ഡി നോട്ടീസ്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിന് ഇ.ഡി നോട്ടീസ് ബുധനാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിര്‍ദേശം. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പി.വി അന്‍വറിന്റെ സ്വത്ത് വകകളില്‍ 50 കോടിയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇ.ഡി കണ്ടെത്തല്‍. 2016ല്‍ 14. 38 കോടിയായിരുന്ന സ്വത്ത് 2021 ഓടെ 64.14 കോടിയായി വര്‍ധിച്ചതായി പറയുന്നു. ഇത്ര കുറഞ്ഞ കാലയളവില്‍ ആസ്തി വര്‍ധിച്ചതിനെ കുറിച്ച് അന്‍വര്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. വിജിലന്‍സ്…

Read More

ഫാറ്റി ലിവർ ‘നിശബ്ദ കൊലയാളി’ എങ്ങനെ തിരിച്ചറിയാം?

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവർ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കരളിലെ കൊഴുപ്പിന്റെ അളവ് അതിന്റെ ആകെ ഭാരത്തിന്റെ 5 ശതമാനത്തിൽ കൂടുതലാകുമ്പോഴാണ് ഇത് രോഗാവസ്ഥയായി മാറുന്നത്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ ‘നിശബ്ദ കൊലയാളി’എന്ന് ഈ രോഗത്തെ വിളിക്കാറുണ്ട്. എന്നാൽ നമ്മുടെ കാലുകൾ ശ്രദ്ധിച്ചാൽ ഈ രോഗത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്താമെന്ന് പ്രമുഖ ഗാസ്ട്രോഎന്ററോളജിസ്‌റ്റ് ഡോ. പ്രദീപ് വെക്കാരിയ വ്യക്തമാക്കുന്നു. കാലിലെ നീരും ഫാറ്റി ലിവറും: ബന്ധമെന്ത്? പലപ്പോഴും ദീർഘനേരം നിൽക്കുന്നത് കൊണ്ടോ…

Read More

ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്ത. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഡൽഹിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിൻ്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുൽദീപ് സിങ് സെൻഗാറിനെ ജാമ്യത്തിൽ വിട്ടയക്കുകയും…

Read More

അമ്മയോട് പിണങ്ങി കോഴിക്കോട് ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു

കോഴിക്കോട് : 16 വയസ്സുകാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇവർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്. 20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽനിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയും ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് യുവാക്കൾ ബീച്ചിൽനിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നൽകി ഉച്ചയോടെ…

Read More

ഗസ്സയിൽ മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങളിലെ 706 പേരെ ഇസ്റാഈൽ കൊലപ്പെടുത്തി 300 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.

ഗസ്സ :2023 ഒക്ടോബറിൽ ഗസയിൽ വംശഹത്യ ആരംഭിച്ചതിനുശേഷം ഇസ്രായേൽ കുറഞ്ഞത് 706 പലസ്തീൻ പ മാധ്യമ പ്രവർത്തകരുടെകുടുംബാംഗങ്ങളെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് പറഞു ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിൽ സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങൾക്ക് പകരം, ബോധപൂർവമായ കൊലപാതകങ്ങളാണ് നടത്തിയത്. മാധ്യമപ്രവർത്തകർക്കെതിരായ ഇസ്രായേലി അക്രമം “കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നു, ഇത് പത്രപ്രവർത്ത കരുടെ കുടുംബങ്ങളെയുംബന്ധുക്കളെയും ലക്ഷ്യം വച്ചുള്ളതാണ്, മാധ്യമ പ്രവർത്തനത്തെ ഒരുനിലനിൽപ്പിന്റെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ…

Read More

ബീഫ് കടത്തിയെ ന്നാരോപിച്ച്‌ മുസ്‌ലിം യുവാവിനെ ഗോരക്ഷ ഗുണ്ടകൾ മര്‍ദ്ദിച്ചു.

പറ്റ്‌ന: ബീഫ് കടത്തിയെന്നാരോപിച്ച്‌ മുസ്‌ലിം യുവാവിനെ ഗോരക്ഷ ഗുണ്ടകൾമര്‍ദ്ദിച്ചു ബിഹാറിലെ ഗോപാല്‍ഗഡിലെ മാതിയ പ്രദേശത്താണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. യുവാവിനെ മര്‍ദ്ദിച്ച ശേഷം ഹിന്ദുത്വര്‍ പോലിസിന് കൈമാറി. ഇവരുടെ പരാതിയില്‍ കേസെടുത്ത പോലിസ് മർദ്ദനമേറ്റ യുവാവിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

Read More

ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു.

കോഴിക്കോട് :   വടകര എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ച. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ടാറ്റാ നഗര്‍ – എറണാകുളം എക്സ്പ്രസിൽ തീപിടിത്തം ഒരാള്‍ മരിച്ചു.

വിശാഖപട്ടണം:ആന്ധ്രയില്‍ വിശാഖപട്ടണത്തിന് സമീപം എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനില്‍ തീപിടിത്തം. ടാറ്റാ നഗര്‍ – എറണാകുളം എക്സ്പ്രസിലാണ് തീപിടിത്തം ഉണ്ടായത്. ഒരാള്‍ മരിച്ചു വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരമാണ് മരിച്ചത്. രണ്ട് ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. വിശാഖപട്ടണത്തുനിന്ന് 66  കിലോമീറ്റർ അകലെയുള്ള യെലമഞ്ചിലിയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ 12:45-നാണ് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.ബി 1, എം 2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ട്രെയിനിന് തീപിടിക്കുമ്പോൾ അപകടത്തിൽപ്പെട്ട ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊന്നിൽ 76 പേരും…

Read More

നോയിഡയിലെ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം.

ദില്ലി:  നോയിഡയിലെ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹ കണ്ടെത്തി. കൈകാലുകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. സംഭവം നോയിഡയിലെ സെക്ടർ 142 ൽ മാലിന്യ കൂമ്പാരത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടി ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 22നും-25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പൊലീസ് പറയുന്നു. കൊലപാതകമെന്നാണ് പൊലീസിൻ്റെ…

Read More