ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ നിർണായക യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി.
ബെംഗളൂരു: യു.പി. മോഡൽ ബുൾ ഡോസർ രാജ് നടപ്പാക്കിയ കർണ്ണാടക കോൺഗ്രസിനെതിരെ വിമർശനം ശക്തമാകുന്നതിനിടയിൽ ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ നിർണായക യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നാളെ വൈകീട്ട് യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. എഐസിസി നിർദേശപ്രകാരമാണ് സർക്കാർ നീക്കം. ഇടക്കാല പുനരധിവാസം സജ്ജമാക്കാനാണ് ധാരണ. കുടിയിറക്കൽ നടന്ന കോഗിലു ക്രോസ് ഭവന – ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ സന്ദർശിച്ചു. അനധികൃത കുടിയേറ്റം ആരോപിച്ച് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത്…

