AI girlfriend
Headlines

കേരളത്തിന് ആശ്വാസമായി ട്രൈബ്യൂണൽ ഉത്തരവ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്നുമാസം കൂടി സമയം അനുവദിച്ചു.

കൊച്ചി: കേരളത്തിന് ആശ്വാസമായി ട്രൈബ്യൂണൽ ഉത്തരവ് കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്നുമാസം കൂടി സമയം അനുവദിച്. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡാണ് ട്രിബ്യൂണലിനെ സമീപിച്ചത്. ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണം. നിലവിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരമാണ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം വന്നത്. ഡിസംബർ…

Read More

മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്; കെ.കെ. നവാസ് വൈസ് പ്രസിഡന്റ്‌

കോഴിക്കോട് :ചരിത്രത്തിലാദ്യമായി യുഡിഎഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റാവും. മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ. നവാസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക. മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡൻറ് സ്ഥാനം മുസ്‍ലിം ലീഗിന് മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മൂന്നു പതിറ്റാണ്ടിൻറെ ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇത്തവണത്തെ തോൽവി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം…

Read More

സൗദിയുടെ കിഴക്കൻ ഗവേണറ്റിൽ ഭൂമികുലുക്കം

ദമ്മാം: സൗദിയുടെ കിഴക്കൻ ഗവേണറ്റിൽ ഭൂമികുലുക്കം കിഴക്കൻ പ്രവിശ്യയിലാണ്  ഭൂചലനം അനുഭവപ്പെട്ടത് .റിക്റ്റർസ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ അനുഭവപ്പെട്ടതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വ്യക്തമാക്കി. സൗദി ജിയോളജിക്കൽ സർവേയുടെ നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കി​െൻറ സ്​റ്റേഷനുകളിൽ ബുധനാഴ്ച രാവിലെ 01:11:23-നാണ് കിഴക്കൻ പ്രവിശ്യയിൽ ഭൂകമ്പം രേഖപ്പെടുത്തിയത്.അൽഅഹ്സ ഗവർണ​റേറ്റിലെ ഹറദ്ൽനിന്ന് ഏകദേശം ഒമ്പത്​ കിലോമീറ്റർ കിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയതായും ജിയോളജിക്കൽ സർവേ അറിയിച്ചു. വിവിധ മേഖലകളിൽ കുലുക്കം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്….

Read More

ഡിജിറ്റൽ പണം തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ബിഗ് ബോസ് താരം ബ്ലസ്ലിയെ റിമാൻഡ് ചെയ്തു.

കോഴിക്കോട്: ബിഗ് ബോസ് താരത്തെ തട്ടിപ്പ് കേസിൽ റിമാൻ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് ഡിജിറ്റൽ പണം തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ബിഗ് ബോസ് താരം മുഹമ്മദ് ബ്ലസ്ലിയെ റിമാൻഡ് ചെയ്തു.കോഴിക്കോട് സിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയെന്നാണ് കേസ്. കാക്കൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ല ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം ഒമ്പതിനാണ് ബ്ലസ്ലി പോലിസ് പിടിയിലായത്. റിമാൻഡിലായിരുന്ന പ്രതിയെ കഴിഞ്ഞ…

Read More

തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റത് സിപിഎമ്മിന്റെ വർഗീയ ധ്രുവീകരണ നയം – പി.മുജീബുറഹ്മാൻ

കോഴിക്കോട്:തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റത് സിപിഎമ്മിന്റെ വർഗീയ ധ്രുവീകര നയമാണെന്നും അത് സിപിഎംപുനപരിശോധിക്കണമെന്നുംജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെജാഗ്രതയുണ്ടായോ എന്ന് രാഷ്ട്രീയ പാർട്ടികൾ ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. .പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വരെ സി.പി. എം നടത്തിയത് ധ്രുവീകരണ രാഷ്ട്രീയമാണ്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ കേരളത്തിന്റെ സമാധാനവും സാഹോദര്യവും സഹവർത്തിത്വവുംനിലനിർത്തുന്നതിന് ആവശ്യമായ യോജിച്ച നിലപാട് സംഘപരിവാറിന്റെ വിഷയത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം…

Read More

നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പോലീസുകാരന് സസ്‌പെന്‍ഷന്‍.

കൊല്ലം : ലൈംഗികാതിക്രമ കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ സി പി ഒ. നവാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് നടപടി. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനാണ് നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസില്‍ നിന്നുണ്ടായതെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കഴിഞ്ഞ മാസം പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസുകാരി…

Read More

വേങ്ങരയിൽ യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ പറഞ്ഞു. വീട്ടുകാർ എത്തിയപ്പോൾ മൃതദേഹം നിലത്തു തട്ടിയ നിലയിലായിരുന്നു എന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും പ്രശ്നമുണ്ടായിരുന്നതായും ഇതിനു പിന്നാലയാണ് മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി…

Read More

സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ കൊല്ലുമെന്ന് ഭീഷണി; യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതി.

ചാത്തമംഗലം :കോഴിക്കോട് ചാത്തമംഗലം വെള്ളിലശ്ശേരിയിൽ സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ യുഡിഎഫ് പ്രവർത്തകർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി ഇൻഫ്ലുൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ആഹ്ലാദപ്രകടനം നടത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. വീടിനുള്ളിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരിയിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റീനയുടെ വീട്ടിലേക്ക് യുഡിഎഫ് ആഹ്ലാദപ്രകടനത്തിൻ്റെ ഭാഗമായി ഒരു സംഘം ആളുകൾ സ്ഫോടക വസ്തു എറിഞ്ഞത്. ചെറിയ കുട്ടികൾ ഉൾപ്പെടെ വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. ആഹ്ലാദ പ്രകടനം കഴിഞ്ഞ്…

Read More

ആശുപത്രി വാർഡിൽ അനഘ ക്കൊപ്പം ഡോക്ടർ പാടി.. ആസ്വദിച്ച് സോഷ്യൽ മീഡിയ.

കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പിലെ പാരഡി ഗാനം വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരു ഗാനം കൂടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് . കുറ്റ്യാടി ഗവ. ആശുപത്രി വാർഡിലെ ഡോക്ടറുടെയും രോഗിയുടെയും ഗാനമാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. കുറ്റ്യാടി കൈവേലി സ്വദേശിനിയായ അനഘയ്ക്ക് കണ്ണുകാണില്ല, നന്നായി പാട്ടുപാടും. നെഞ്ചിലെ അണുബാധയുമായാണ് അനഘ കുറ്റ്യാടിയിൽ ആശുപത്രിയിൽ ഡോ. സന്ദീപിനെ കാണാനെത്തിയത്. ശ്വാസംമുട്ടൽ കാരണം പാടാൻ കഴിയുന്നില്ലെന്നതായിരുന്നു അനഘയുടെ വലിയ സങ്കടം. അസുഖം ഭേദമായി ഒരു പാട്ടൊക്കെ പാടിയിട്ടുവേണം വീട്ടിലേക്ക് പോകാൻ”-ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് നിർദേശിച്ചതിനൊപ്പം ഡോക്ടർ അനഘയോട്…

Read More

തൊഴിലുറപ്പ് പദ്ധതി; ബി ജെ പി സര്‍ക്കാരിന്റെ നീക്കം മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ അപമാനിക്കുന്നതിന് തുല്യം – രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം മാറ്റി പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിന്റെ നീക്കം മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ അപമാനിക്കുന്നതിന തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് എന്ന ദർശനത്തിന്റെ ജീവസുറ്റ രൂപമാണ് എംജിഎൻആർഇജിഎ. ദശലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാർക്ക് ഇതൊരു ജീവനാഡിയായിരുന്നു, കൂടാതെ കോവിഡ് സമയത്ത് ഒരു നിർണായക സാമ്പത്തിക സുരക്ഷാ വലയമായിരുന്നുവെന്നും…

Read More