AI girlfriend
Headlines

ഫലം അറിയാം trend എൽഡിഎഫിന് മുന്നേറ്റം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ്.

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന മുന്നേറ്റം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ്.“മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 21, യുഡിഎഫ് 18, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽഎൽഡിഎഫ് 7, യുഡിഎഫ് 3. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 37, യുഡിഎഫ് 30, എൻഡിഎ 1. ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്

Read More

യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു.

തൃശൂർ: തൃശൂർ പറപ്പൂക്കരയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു.പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടിൽ മദനൻ്റെ മകൻ അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസിയായ രോഹിത്ത് ആണ് കുത്തിയത് സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Read More

തദ്ദേശ സ്ഥാപനങ്ങളില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന്; സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കു. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അവധിയായിട്ടും 21ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യ യോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുമ്പ് കൊണ്ടുവന്നത് ഇതു ലക്ഷ്യമിട്ടാണ്. രാവിലെ 11ന് ഭരണസമിതി നിലവില്‍വന്ന ശേഷം ആദ്യയോഗം ചേരും. ഓരോ തദ്ദേശ സ്ഥാപനത്തിലും…

Read More

നടിയെ അക്രമിച്ചകേസിൽ പ്രതികൾക്ക് 12 വർഷം കഠിന തടവ്, പ്രമാദമായ കേസിൽ പ്രതികളായ ആറുപേർക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് സജി ചെറിയാൻ

കൊച്ചി:നടിയെ അക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം…

Read More

മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തത്സ്ഥിതി തുടരാം.

ന്യൂഡല്‍ഹി | മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തത്സ്ഥിതി തുടരാം. മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. കേസില്‍ ജനുവരി 27ന് വിശദമായ വാദം…

Read More

ഐഎഫ്എഫ്കെ 30: ‘സിനിമ മെറ്റാമോർഫോസിസ്’ പ്രേക്ഷകരിലേക്ക്! സിഗ്നേച്ചർ ഫിലിം റിലീസ് ചെയ്തു.

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സിഗ്നേച്ചർ ഫിലിം ഔദ്യോഗികമായി പുറത്തിറക്കി. സ്റ്റുഡിയോ ഇക്സോറസ് ആണ് മേളയുടെ 30ാമത് പതിപ്പിന്റെ സിഗ്നേച്ചർ ഫിലിം നിർമിച്ചിരിക്കുന്നത്. ‘സിനിമ മെറ്റാമോർഫോസിസ്’ എന്നതാണ് പ്രമേയം. മനുഷ്യരിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സിനിമയുടെ കഴിവിനെ പ്രതിഫലിപ്പിക്കാനാണ് സിഗ്നേച്ചർ ഫിലിമിലൂടെ ശ്രമിക്കുന്നത്. വെളിച്ചം കടക്കാത്ത ഗർദത്തിൽ വിഹരിക്കുന്ന കുഴിയാനകളെ, സിനിമയുടെ വെളിച്ചം വിശാലമായ ലോകത്തേക്ക് ഉയർത്തിക്കൊണ്ട് പോകുന്നതും തുമ്പികളായി മാറ്റുന്നതും ഈ ഹ്രസ്വ ചിത്രത്തിൽ കാണാം. ഐഎഫ്എഫ്കെയുടെ ഐക്കോണിക് ‘തോൽപ്പാവ’ ഈ പരിവർത്തനത്തിന്റെ മോട്ടിഫ് ആയി ഇവിടെ…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിഞ്ഞത് എട്ട് ഇടങ്ങളിൽ. പാലക്കാട് സജീവമാകാൻ നീക്കം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിഞ്ഞത് എട്ട ഇടങ്ങളിലെന്ന് വിവരം. വൈകിയെങ്കിലും ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍, ബാഗലൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ രാഹുല്‍ ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലും രാഹുല്‍ ഒളിവില്‍ കഴിഞ്ഞു. എന്നാല്‍ ഇരു കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ നീക്കം. നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുലിനെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും സഹായിച്ചതായാണ് വിവരം. രാഹുല്‍…

Read More

വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതൽ

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) 20 കേന്ദ്രങ്ങളിലായി നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വെച്ച് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാപഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക….

Read More

തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് അവസാനിച്ചു. 75.38 ശതമാനമാണ് പോളിങ്.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് അവസാനിച്ചു. 75.38 ശതമാനമാണ് പോളിങ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് വയനാട്ടിലാണ്.  രാത്രി എട്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 78.21 ‌ആണ് ജില്ലയിൽ രേഖപ്പെടുത്തിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് 05:40 വരെയുള്ള കണക്ക് പ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. ഉച്ചയോടെ പോളിങ് 50 %…

Read More

അറസ്റ്റ് ഭയം മാറി, രാഹുൽ പുറത്തിറങ്ങി.

പാലക്കാട്: 15 ദിവസം നീണ്ട ഒളിവു ജീവിതത്തിന് ശേഷം പാലക്കാട്ട് വോട്ടുരേഖപ്പെടുത്താനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കുന്നത്തൂർമേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തുവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുൽ വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും പറഞ്ഞ രാഹുൽ സത്യം ജയിക്കുമെന്നുമാണ് പ്രതികരിച്ചത്. തിരക്കൊഴിഞ്ഞ സമയത്താണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുൽ മാങ്കൂട്ടത്തിനിലെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെ കോടതി…

Read More