മുൻ ദേശീയതാരം ടി എം അബ്ദുറഹിമാൻ നിര്യാതനായി
പുതുപ്പാടി: സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും, മുൻ ദേശീയതാരവുമായ ടി എം അബ്ദുറഹിമാൻ നിര്യാതനായി. സപ തക്രോ, റഗ്‌ബി. ആട്യ എന്നീ ഗെയിമുകൾ കേരളത്തിൽ കൊണ്ടുവന്നതിൽ മുഖ്യപങ്കുവഹിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ കായികക്ഷമത പദ്ധതിയുടെ റവന്യൂ ജില്ലാ മുൻ കോഡിനേറ്ററും, ജില്ലാ സ്പോർട്സ് ഓർഗനൈസറും, നിരവധി കായിക സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹിയുമായിരുന്നു. പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായിക അധ്യാപകനുമായിരുന്നു. നിലവിൽ അത്‍ലറ്റിക്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്,…

