AI girlfriend
Headlines

യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത പിടിയിൽ.

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത പിടിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. അതേസമയം, പൊലീസിന്റെ അന്വേഷണത്തിൽ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ…

Read More

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില ചരിത്രത്തിലേറ്റവും ഉയര്‍ന്ന നിരക്കിൽ.

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് സ്വര്‍ണവില റെക്കോര്‍ഡില്‍. ഗ്രാമിന് 460 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷവുമായി മൂന്ന് തവണ ഉയര്‍ന്ന വില വൈകുന്നേരമായപ്പോള്‍ അല്‍പ്പമൊന്ന് കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വന്ന പുതിയ വിവരം അനുസരിച്ച് സ്വര്‍ണത്തിന്റെ വിപണിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക വേനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കിയതും ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞതും ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തിലാക്കുമെന്നുളള പ്രഖ്യാപനവുമെല്ലാം നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്….

Read More

വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ, വർഗീയ പ്രസ്താവന പിൻവലിക്കുന്നു.

തിരുവനന്തപുരം∙ താൻ നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാ. പ്രസ്താവന പിൻവലിക്കുന്നതായും സജി ചെറിയാൻ വ്യക്തമാക്കി. പരാമർശങ്ങൾ വിവാദമായതോടെ പാർട്ടി നിർദേശപ്രകാരമാണ് ഖേദപ്രകടനം. കാസർകോടും മലപ്പുറത്തും  ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വികാരം ശക്തമായിരുന്നു. സജി പറഞ്ഞതിനെ തള്ളുകയോ സജിയെക്കൊണ്ടു തള്ളുകയോ തിരുത്തിക്കുകയോ വേണമെന്ന നിര്‍ദേശമാണു പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളടക്കം നേതൃത്വത്തിനു മുന്നില്‍വച്ചത്. വൈകിട്ടു ചെങ്ങന്നൂരിൽ വാർത്താ…

Read More

ഡ്രൈവിങ്  ലൈസന്‍സ് ഇനി തത്സമയം ലഭിക്കും ; ലാപ് ടോപിന് ഒന്നരക്കോടി അനുവദിച്ചു.

തിരുവനന്തപുരം:ഡ്രൈവിങ്  ലൈസന്‍സ് തത്സമയം  ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന വിധത്തിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നാണ് വിവരം. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം…

Read More

ദമ്പതികളുടെ അപക ടമരണം; പ്രതിഷേധിച്ചവർക്കെതിരെ കേസ്

കിളിമാനൂർ: ദമ്പതികളുടെ അപകടമരണത്തി പ്രതികളായവരെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. 58 പേർക്കെതിരെയാണ് പൊലീസ്‌ കേസെടുത്തത്. ദമ്പതികളുടെ ബന്ധുക്കളടക്കമുള്ളവരുടെ പേരിൽ പൊതുഗതാഗതം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്. പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് (40), ഭാര്യ അംബിക എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് ജനുവരി നാലിന് ബൈക്കിൽ പോകുകയായിരുന്ന ദമ്പതികളെ നിയന്ത്രണം വിട്ട ഥാർ ജീപ്പ് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. അംബികയുടെ ശരീരത്തിൽ കൂടി ജീപ്പ് കയറിയിറങ്ങുകയും രഞ്ജിത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നതിന്റെ രണ്ടാം ദിവസം അംബിക മെഡിക്കൽ കോളേജിൽ…

Read More

ജമാഅത്തെ ഇസ്‌ലാ മിയുടെ പരിപാടിയിൽ പങ്കെടുത്ത് ദലീമ, ചാരിറ്റി പരിപാടി യിലാണ് പങ്കെടു ത്തതെന്ന് വിശദീകരണം

ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് ദലീമ, ചാരിറ്റി പരിപാടിയിലാണ് പങ്കെടുത്തതെന്ന് വിശദീകരണ കനിവിന്റെ ചാരിറ്റി പരിപാടിയിലേക്കാണ് തന്നെ ക്ഷണിച്ചതെന്നും അത് ജമാഅത്തെ ഇസ്‌ലാമിയുടെ ചാരിറ്റി സംഘടനയാണെന്ന് അറിയില്ലായിരുന്നുവെന്നും ദലീമ ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സിപിഐഎം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിന് ഇടയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കനിവ് ചാരിറ്റിയുടെ പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി ദലീമ ജോജോ എംഎല്‍എ. കനിവ് ചാരിറ്റിയാണെന്നും ക്ഷണിച്ചവർ ഇവിടെ നല്ല കാരുണ്യ പ്രവർത്തനം നടത്തുന്നവരാണെന്നും അതിൽ മറ്റു കാര്യങ്ങൾ ഞാൻ നോക്കിയിട്ടില്ലന്നും എം.എൽ എ പറഞ്ഞു….

Read More

വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന് മലപ്പുറത്തിൻ്റെ കണക്കുമായി വി.എസ് ജോയ്

മലപ്പുറം: ‘ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്‌ലിം ലീഗ് കേരളത്തിൽ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാൻ പാടുണ്ടോ? കാസർകോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്’- കടുത്ത വർഗീയത പച്ചക്ക് പറഞ്ഞ മന്ത്രി സജി ചെറിയാന് മറുപടിയുമായി ഡിസിസി പ്രസി‍ഡ‍ന്റ് വി.എസ് ജോയ്. മലപ്പുറത്ത്…

Read More

പോക്സോ കേസിൽ യുവാവ് ​അറസ്റ്റിൽ

ഫറോക്ക് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ആലപ്പുഴ സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് പാലവിളയിൽ അശ്വിൻ എസ്.രാജിനെ(33)യാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ പരാതിയിൽ ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എസ്ഐമാരായ ടി.എം.സജിനി, പി.ലതീഷ് കുമാർ, സിപിഒ എം.ജാസിൽ, ഹോം ഗാർഡ് വി.പ്രബിൻ, ഫറോക്ക് എസിപി ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ, സീനിയർ സിപിഒ…

Read More

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിയുടെ വ്യാപക റെയ്ഡ്. കേസിലെ പ്രതികളുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ്

’കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിയുടെ വ്യാപക റെയ്ഡ്. കേസിലെ പ്രതികളുടെ ഓഫീസുകളിലും വീടുകളിലമുള്‍പ്പെടെ 21 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡില്‍ നൂറംഗ സംഘമാണുള്ളത്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന് പേരിട്ടിരിക്കുന്ന റെയ്ഡില്‍ നാല് പേരടങ്ങുന്ന സംഘമായി തിരിഞ്ഞാണ് 21 ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനം, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസ്, ബെംഗളൂരുവിലെ ഗോവര്‍ദനന്റെ ജ്വല്ലറി, തുടങ്ങിയ ഇടങ്ങള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ…

Read More