ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിയുടെ വ്യാപക റെയ്ഡ്. കേസിലെ പ്രതികളുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ്
’കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിയുടെ വ്യാപക റെയ്ഡ്. കേസിലെ പ്രതികളുടെ ഓഫീസുകളിലും വീടുകളിലമുള്‍പ്പെടെ 21 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡില്‍ നൂറംഗ സംഘമാണുള്ളത്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന് പേരിട്ടിരിക്കുന്ന റെയ്ഡില്‍ നാല് പേരടങ്ങുന്ന സംഘമായി തിരിഞ്ഞാണ് 21 ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനം, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസ്, ബെംഗളൂരുവിലെ ഗോവര്‍ദനന്റെ ജ്വല്ലറി, തുടങ്ങിയ ഇടങ്ങള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ…

