AI girlfriend

വൃക്ക വാഗ്ദാനംചെയ്ത്‌ രോഗിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയതായി പരാതി.

ഇരിട്ടി(കണ്ണൂർ): വൃക്ക വാഗ്ദാനംചെയ്ത്‌ രോഗിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയതായി പരാതി.പട്ടാന്നൂർ സ്വദേശി ഷാനിഫ് (30) ആണ് തട്ടിപ്പിനിരയായത്. വൃക്കരോഗിയായ ഷാനിഫിന് ‘ഡോണറെ’ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആറളം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വീർപാട് സ്വദേശി നൗഫൽ എന്ന സത്താർ, നിബിൻ എന്ന അപ്പു, ഗഫൂർ എന്നിവർക്ക് എതിരെയാണ് പരാതി. 2024 ഡിസംബർമുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്കു വഴിയുമാണ് നൽകിയതെന്ന് പറയുന്നു….

Read More

കോഴിക്കോട് ടൗണിൽ ബസ്സ് ഇടിച്ച് മലപ്പുറം വാഴക്കാട് പണിക്കരപ്പുറായി സ്വദേശി മരിച്ചു.

കോഴിക്കോട് : കോഴിക്കോട് ടൗണിൽ ബസ്സ് ഇടിച്ച് മലപ്പുറം വാഴക്കാട് പണിക്കരപ്പുറായി സ്വദേശി മരിച്ചു വാഴക്കാട് പണിക്കരപ്പുറായ കാമശ്ശേരി കോഴിമടക്കൽ അബ്ദുൽ കബീറാണ് മരിച്ചത്. ഭാര്യ : ഉമ്മു സൽ‍മ മക്കൾ : നിസാർ ദുബൈ, ജസീന മരുമക്കൾ: ഷാജി അരീക്കോട് കൊഴക്കോട്ടൂർ, റമീസ് ജഹാൻ എളമരം. സഹോദരങ്ങൾ അബ്ദുസ്സലാം, അസീസ്, ബഷീർ, മുക്താർ, കുഞ്ഞിപ്പാത്തുമ്മ, പരേതരായ മുഹമ്മദ്‌ (മാനു), KK ആലി, അഹമ്മദ്‌ കുട്ടി.

Read More

ആർഎസ്എസിന്റെ വിഭജനരാഷ്ട്രീയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിൻ്റെ പിഎം ശ്രീ പദ്ധതി , സർക്കാർ വഴങ്ങരുത് . എ ഐ എസ് എഫ് പി എം ശ്രീയെ അനുകൂലിച്ച് ഡി വൈ എഫ് ഐ

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ വിവാദമായ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള  വിദ്യാഭ്യാസ വകുപ്പിൻ്റെ ശുപാർശയെ വിമർശിച്ച് വിദ്യാർഥി സംഘടനകൾ. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് തുറന്ന കത്ത് എഴുതി എഐഎസ്എഫ്. പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകേണ്ടെന്നാണ് എഐഎസ്എഫിന്റെ നിലപാട്. ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കത്തിൽ എഐഎസ്എഫ് വിമർശിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്ര നീക്കമെന്നും കത്തിൽ പറയുന്നു. നേരത്തെ സിപിഐ ഇതിനെ എതിർത്ത് രംഗത്ത്…

Read More

പഞ്ചസാര വില്ലൻ തന്നെ.. ഒഴിവാക്കിയാൽ ഗുണമുണ്ട് ഏറെ ….

ആരോഗ്യം നല്‍കുന്നതിലും കെടുത്തുന്നതിലും പല ഭക്ഷണ വസ്തുക്കളും പ്രധാനമാണ്. ചിലത് ഗുണകരമെങ്കിലും കഴിയ്ക്കുന്ന രീതിയില്‍ അപകടമാകും. ചിലത് രുചി നല്‍കുന്നുവെങ്കിലും ദോഷം വരുത്തും. ഇത്തരത്തില്‍ രുചികരമാണെങ്കിലും ഏറെ ദോഷകരമായ ഒന്നാണ് പഞ്ചസാര. ഇത് പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. പൊതുവേ നാം ഇത് പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് പറയാറെങ്കിലും ഇത് നല്‍കുന്ന ആരോഗ്യപരമായ ദോഷങ്ങള്‍ ചെറുതല്ല. ആരോഗ്യത്തിന് മാത്രമല്ല ചര്‍മത്തിനും ദോഷം വരുത്തുന്നതാണ് ഇത്. കൃത്രിമ മധുരമായത് തന്നെയാണ് പ്രശ്‌നം. പഞ്ചസാര ഏതു വിധത്തിലാണ് ആരോഗ്യത്തിന് ദോഷം…

Read More

കഴക്കൂട്ടം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മധുര സ്വദേശി ബെഞ്ചമിന്‍ അപകടകാരിയെന്ന് പോലീസ്.

തിരുവനന്തപുരം: കഴക്കൂട്ടം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മധുര സ്വദേശി ബെഞ്ചമിന്‍ അപകടകാരിയെന്ന് പോലീസ് ആദ്യമായാണ് ബെഞ്ചമിന്‍ കേരളത്തില്‍ എത്തുന്നതെന്നും ഇതിനുമുന്‍പ് തമിഴ്‌നാട്ടില്‍ പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതിസാഹസികമായാണ് 35-കാരനായ പ്രതിയെ പോലീസ് പിടികൂടിയത്. പീഡനശ്രമത്തിന് ശേഷം ആറ്റിങ്ങൽ ഭാഗത്തേക്കാണ് ബെഞ്ചമിന്‍ കടന്നത്. അവിടെനിന്ന് മധുരയിലേക്ക് രക്ഷപ്പെട്ടു. മധുരയില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു.താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്നതായി ബെഞ്ചമിന്‍ പോലീസിനോട് പറഞ്ഞു. കേരളം തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇനിയും…

Read More

സംസ്ഥാനത്ത് അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്ത പുരം :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെയാണ് മഴ മുന്നറിയിപ്പുള്ളത്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോടും…

Read More

ശബരിമല, ബീഫ് പൊറാട്ട വിവാദ പരാമർശംആവർത്തിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി.

പത്തനംതിട്ട: പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചത് പിണറായി സർക്കാരാണെന്ന വിവാ​ദ പരാമർശം ആവർത്തിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി.ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണെന്നും എംപി പറഞ്ഞു. ‘കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സിൽ മുറിവേൽപ്പിച്ച സംഭവമായിരുന്നു പൊലീസിന്റെ ആശീർവാദത്തോടെ സ്ത്രീകളെ ശബരിമലയിൽ കയറ്റിയ നീക്കം. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നീക്കമായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. അതേ പിണറായി സർക്കാരാണ് 2025ൽ ആ​ഗോള അയ്യപ്പ…

Read More

മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

വടകര: മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനവും കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വർദ്ധിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണവും കൂടി. ഈ അധിക മുന്നേറ്റം നിലനിർത്താൻ കൂടുതൽ ഡെസ്റ്റിനേഷനുകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെസ്റ്റിനേഷൻ ടൂറിസം…

Read More

പെൺകുട്ടികൾ അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ കാലുകൾ തല്ലി ഒടിക്കണം ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍.

ഭോപ്പാല്‍: പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നത് തടയാന്‍ കടുത്ത നടപടികളെടുക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് മുന്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍ പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീടുകളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പറഞ്ഞത് അനുസരിക്കുന്നില്ലെങ്കില്‍ കാലുകള്‍ തല്ലി ഒടിക്കമെന്നും ആവശ്യമെങ്കില്‍ മര്‍ദിക്കണമെന്നും പ്രഗ്യാ സിങ് മതപരമായ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു നിങ്ങള്‍ പറയുന്നത് പെണ്‍മക്കള്‍ അനുസരിക്കാതെ ഒരു അഹിന്ദുവിന്റെ വീട്ടില്‍ പോയാല്‍ അവളുടെ കാലുകള്‍ തല്ലിയൊടിക്കണം. അതിനായി നിങ്ങളുടെ മനസിനെ ശക്തിപ്പെടുത്തണമെന്ന് പ്രഗ്യ പറഞ്ഞു .ഈ മാസം ആദ്യം…

Read More

നെടുമങ്ങാട് എസ്.ഡി.പി. ഐ – ഡി.വൈ എഫ് ഐ സംഘർഷം, ആംബുലൻസുകൾ കത്തി നശിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് ആംബുലന്‍സുകള്‍ കത്തിനശിച്ചു. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സും എസ്ഡിപിഐയുടെ ആംബുലന്‍സുകളാണ് കത്തി നശിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ്. ഫയര്‍ഫോഴ്‌സും പൊലീസും എത്തി തീ അണച്ചു. ആംബുലന്‍സ് മനപ്പൂര്‍വം കത്തിച്ചതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് കത്തിച്ചതെന്നും സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റത്. അഴീക്കോട് വെച്ച് മുല്ലശ്ശേരി ബ്രാഞ്ച്…

Read More