AI girlfriend

പെരുവയൽ സ്വദേശിയായ യുവതി കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് മദ്യപിച്ച് കെഎസ്ആർടിസിയിൽ കയറി കണ്ടക്ടർക്ക് പണം കൊടുത്തില്ല. വടകര എത്തിയിട്ടും ഉണർന്നില്ല; ട്രിപ്പ് മുടങ്ങി.

പെരുവയൽ സ്വദേശിയായ യുവതി കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് മദ്യപിച്ച് കെഎസ്ആർടിസിയിൽ കയറി കണ്ടക്ടർക്ക് പണം കൊടുത്തില്ല. വടകര എത്തിയിട്ടും ഉണർന്നില്ല; ട്രിപ്പ് മുടങ്ങി കോഴിക്കോട്: മദ്യപിച്ച് കെഎസ്ആര്‍ടിസി ബസിൽ കയറിയ യുവതി കാരണം ബസ്സിന്റെ ട്രിപ്പ് മുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ വടകര പഴയ ബസ് സ്റ്റാന്റിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ നടന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച ബസിൽ മാഹിയില്‍ വച്ചാണ് യുവതി കയറിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇവര്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങി….

Read More

വി.എസിനെതിരെ അധിക്ഷേപം; വിവിധയിടങ്ങളിൽ കേസ് .

കോഴിക്കോട് : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്. മലേഷ്യയിൽ വെച്ചാണ് ആബിദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് ആബിദ് പിൻവലിച്ചിരുന്നെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട…

Read More

സ്വർണ്ണത്തിന് പവന് 1000 കുറഞ്ഞു…

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 74040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 125 രൂപ കുറഞ്ഞ് 9255 രൂപയായി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപയാണ് കൂടിയിരുന്നു. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ്‌ തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്…

Read More

‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും, പിന്നാലെ ന്യൂനമർദമാകും; കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത.

തിരുവനന്തപുരം:പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായി ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു പ്രവേശിച്ചേക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് ഇതു ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്കും 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്   ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയും…

Read More

പൂർവിക സ്മരണയിൽ ഇന്ന് കർക്കിടക വാവ്.

കോഴിക്കോട് :പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലി വിട്ട് പിരിഞവർക്ക് നിത്യ ശാന്തിക്കു് ള്ള പ്രാർഥനയുമായാണ് ഭക്തർ ബലി ദർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നത് സംസ്ഥാനത്ത് വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ പിതൃതർപ്പണത്തിനായി ഒരുക്കങ്ങൾ സജ്ജം. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍…

Read More

ഫുട്ബാൾ കളി കഴിഞ്ഞു വന്ന 14 കാരൻ കുഴഞ്ഞുവീണ് മരിച്ചു, കാക്കൂരിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു.

പാലക്കാട് :പാലക്കാട് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരന് ദാരുണാന്ത്യം. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അതുൽ. സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റൊരു സംഭവത്തിൽ, കാക്കൂർ ടൗണിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മരണവീട് സന്ദർശിച്ച് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു….

Read More

ലാൽ സലാം…. വിപ്ലവ നായകൻ ഇനി ജന ഹൃദയങ്ങളിൽ..

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നായകന്‍ വിഎസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന നക്ഷത്രം. മുന്‍ മുഖ്യമന്ത്രിയും സിപിഎം അതികായനുമായ അദ്ദേഹത്തിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പുന്നപ്ര വയലാര്‍ സമരരക്തസാക്ഷികള്‍ക്കൊപ്പമാണ് വിഎസ്സിന്റെ അന്ത്യവിശ്രമം. രാഷ്ട്രീയ കേരളത്തിന്റെയാകെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടാണ് സമരസഫലമായ ജീവിതത്തിന് വിഎസ് വിരാമമിട്ടിരിക്കുന്നത്. മകന്‍ വിഎ അരുണ്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. ഇനി വിഎസ് ജീവിക്കും, ജനഹൃദയങ്ങളില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഎസ്സിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 3.20ന് തിരുവനന്തപുരത്തെ എസ്.യു.ടി…

Read More

ഗസ്സക്ക് വേണ്ടി അൽ അസ്ഹർ മുഫ്തി നടത്തിയ പ്രസ്താവന പിൻവലിച്ചു , സോഷ്യൽ മീഡിയയിൽ വിമർശനം.

കെയ്റോ :ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച്  ഈജിപ്ത്യൻ ഗ്രാൻ്റ് മുഫ്തി നടത്തിയ പ്രസ്താവന പിൻവലിച്ചത്  സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിനെ മാരകമായ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ആഗോള നടപടി സ്വീകരിക്കണമെന്ന് ഗ്രാൻഡ് ഇമാം അഹമ്മദ് അൽ-തയേബ് ആഹ്വാനം ചെയ്ത ഒരു നീണ്ട പ്രസ്താവനയായിരുന്നു അത്. കടുത്ത നിയന്ത്രണങ്ങളും സഹായങ്ങൾക്കും സാധനങ്ങൾക്കും മേലുള്ള സമ്പൂർണ ഉപരോധവും മൂലമുണ്ടായ മനുഷ്യനിർമ്മിതമായ ഒരു പട്ടിണി പ്രതിസന്ധിയാണിത്. ഇത് തടയാവുന്നതാണ്, അത് അവസാനിപ്പി ക്കുകയും വേണം. ഗസ്സയിൽ പലസ്തീനികളുടെ തുടർച്ചയായ…

Read More

ചെങ്കനൽ കടന്നു വന്ന പോരാളിക്ക് വിട ചൊല്ലി നാട്.

ആലപ്പുഴ: ചെങ്കനൽ കടന്നു വന്ന പോരാളിക്ക് വിട ചൊല്ലി ജന്മദേശം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന് ജനിച്ചുവളർന്ന വീട്ടിൽ നിന്നും മടക്കം.  ആയിരക്കണക്കിനാളുകളാണ് അവസാനമായി കണ്ട് അന്തിമോപചാരമർപ്പിച്ച് മടങ്ങിയത്. കനത്ത മഴ പോലും വകവെക്കാതെ കാത്തുനിന്ന ജനസാഗരത്തിന് നടുവിലൂടെ മണിക്കൂറുകളെടുത്താണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര വേലിക്കകത്തെ വീട്ടിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിയനേതാവിനെ ഒരുനോക്ക് കാണാനെത്തിയവർ. കക്ഷി രാഷ്ട്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും വി.എസിന് അന്ത്യോപചരാമർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി,…

Read More

പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് രണ്ട് മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനെതിരെ രാവിലെ പാര്‍ലമെന്‍റ് കവാടത്തിലും എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ജഗദീപ് ധന്‍കറിന്‍റെ രാജിയില്‍ ദുരൂഹത തുടരുന്നതിനിടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലമെന്‍റില്‍ കൂടിക്കാഴ്ച നടത്തി….

Read More