AI girlfriend

നിമിഷ പ്രിയ പ്രതീക്ഷകൾ , ആശ്വാസം തലാലിൻ്റെ കുടുംബം സഹകരിച്ചു തുടങ്ങി.

ദില്ലി : യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. “കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ…

Read More

ചില മലയാളികളുടെ സാമൂഹ്യ മാധ്യമ ഇടപെടൽ നിമിഷപ്രിയയുടെ മോചനത്തിന് തടസ്സം;* *ആക്ഷൻ കൗൺസിൽ ചെയർമാൻ സാമുവൽ ജെറോം 40000 ഡോളർ കൈപ്പറ്റി.

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെയുളള ചില മലയാളികളുടെ ഇടപെടല്‍ നിമിഷപ്രിയയുടെ മോചനത്തിനായുളള ചര്‍ച്ച സങ്കീര്‍ണമാക്കുകയാണെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍. ചിലര്‍ സംസാരിക്കുന്നത് വ്യക്തി താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണെന്നും നിമിഷപ്രിയയുടെ മോചനശ്രമങ്ങള്‍ പ്രതിസന്ധിയിലായെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സഹായിക്കാന്‍ സ്വയം സന്നദ്ധരായി വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുകയും തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അറബിയില്‍ കമന്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും നിമിഷയെ...
Read More

സ്വകാര്യ ബസ് സമരത്തിൽ നിന്ന് ഒരു വിഭാഗം പിൻമാറി, സമരവുമായി മുന്നോട്ടെന്ന് മറുവിഭാഗം; ഉടമകൾക്കിടയിൽ ഭിന്നത

സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെ സംഘടനകളിൽ ഭിന്നിപ്പ്. ജൂലൈ 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറി. ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഫോറമാണ് പിൻമാറിയത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി വിവിധ ബസ് ഉടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ബസ് ഓപറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന് ഗതാഗത മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, ജൂലൈ 22 മുതൽ പ്രഖ്യാപിച്ച…

Read More

നിമിഷ പ്രിയ കുറ്റവാളി; വധ ശിക്ഷ നീട്ടി വെച്ചതിൽ കാന്തപുരത്തിന്റെ ഇടപെടൽ ഇല്ല ….കാസ

കൊച്ചി: നിമിഷപ്രിയ കടുത്തകുറ്റവാളിയാണെന്നും ഭരണകൂടങ്ങൾ എന്തിന് ഇടപെടണമെന്നും തീവ്ര ക്രിസ്ത്യൻ കൂട്ടായ്മായ കാസ. സോഷ്യൽമീഡിയിൽ പങ്കുവെച്ച കുറിപ്പിലാണ് കാസ നേതാവ് കെവിൻ പീറ്റർ നിമിഷപ്രിയക്കായി ഇടപെടുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നിമിഷപ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ഒപ്പം ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളിയാണ്. നിമിഷപ്രിയ കൊലപാതകം ചെയ്തു എന്ന് മാത്രമല്ല വളരെ ഹീനമായ രീതിയിൽ അത് മൂടി വയ്ക്കാനും ശ്രമിച്ച ശേഷം ഒളിച്ചു രക്ഷപ്പെടുവാൻ ശ്രമിച്ചതുമാണ്. സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന ദൈവവചനം പോലെ…

Read More

കോഴിക്കോട് ജില്ലയിൽ നാളെ അവധി

കോഴിക്കോട് | ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

Read More

ഇപ്പോൾ നടക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യം ,പ്രേമ കുമാരി

വല്ലാത്ത ദുഃഖത്തിലാണെന്നും ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി തലാലിന്റെ മാതാപിതാക്കളുടെ വേദന ഞാനറിയും എന്റെ മകനാണ് തലാല്‍ എങ്കില്‍ ഞാൻ എന്തുമാത്രം വേദനിക്കും. അതേവേദനയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്.യെമനില്‍ നിന്ന് അഭിഭാഷകൻ സാമുവല്‍ ജറോമിനോടൊപ്പം മാതൃഭൂമി ചാനലിലാണ് പ്രേമകുമാരി ഇക്കാര്യം പറഞ്ഞത് പറഞ്ഞത് . പക്ഷേ, എല്ലാം തകർത്തുകളയുന്ന വാർത്തകളാണ് വരുന്നത്. ഞാൻ കാലുപിടിക്കുകയാണ്. എന്റെ മകളെ ഈ യെമെൻ രാജ്യത്ത് നശിപ്പിച്ചുകളയുന്നത് കാണേണ്ടിവരുമോ എന്ന വിഷമത്തിലാണ് ഞാനിവിടെ ഇരിക്കുന്നത്. അവർ…

Read More

വേടൻ്റെ റാപ്പ് ന് സാഹിത്യമില്ല;വേടന്റേയും ​ഗൗരിലക്ഷ്മിയുടേയും പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽനിന്ന് ഒഴിവാക്കാൻ ശുപാർശ

  കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More

രസം ഒരു രസം തന്നെയാണേ…! ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

ഉച്ചഭക്ഷണത്തിന് ശേഷം അൽപം രസം കുടിക്കുന്നത് ഒരു പ്രത്യേക രസം തന്നെയാണ്. ദഹന പ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമെല്ലാമാണ് രസം പലരും കഴിക്കുന്നത്. പരമ്പരാഗതമായി രസം ദഹന ഗുണങ്ങൾക്ക് സഹായകമാണ്. മാത്രമല്ല ഇത് വയറിലെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാണ് കൂടിയാണ്. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ഗുണങ്ങളുണ്ട്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആൻ്റിഓക്‌സിഡൻറുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം. നിയാസിൻ, വൈറ്റമിൻ എ, സി, ഫോളിക് ആസിഡ്, തയാമിൻ…

Read More

ഒഴിവായത് വൻ ദുരന്തം; എയർ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന്നു‌

ദില്ലി : (10visionnews.com) ദില്ലിയിൽ എയർ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന്നന്ന് റിപ്പോർട്ട്. അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം 36 മണിക്കൂറിനിടെയാണ് ദുരന്തത്തിൽ നിന്നും വിമാനം തലനാരിടക്ക് രക്ഷപ്പെട്ടത്. സംഭവത്തിൽ ഡിജിസിയെ അന്വേഷണം ആരംഭിച്ചു. അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് 36 മണിക്കൂറിനുള്ളിലാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം അപകടത്തിലേക്ക് നീങ്ങിയത്. ദില്ലിയിൽ നിന്നും വിയന്നയിലേക്ക് പറന്നുയർന്ന വിമാനം 900 അടി താഴ്‌ചയിലേക്ക് എത്തി. ഗ്രൗണ്ട് പ്രോക്‌സിമിറ്റി സംവിധാനവും, എടിസിയുടെ…

Read More

മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം’, ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

മലയാളികളുടെ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഓർമവെച്ച കാലം മുതൽ മമ്മൂട്ടിയുടെ സിനിമകൾ കണ്ട് വളർന്ന നമുക്ക് ആ വ്യക്തിയോട് സ്നേഹവും ആദരവും കുറച്ച് കൂടുതലാണ് .. മമ്മൂട്ടിയുടെ കണ്ണൊന്ന് നിറഞ്ഞാൽ ഉള്ളുപിടക്കുന്നവർണ് നമ്മൾ മലയാളികൾ. ഇപ്പോഴിതാ മമ്മൂട്ടിയുടെ ജീവിതം പാഠപുസ്‌തകത്തിൽ ഇടംനേടിയിരിക്കുകയാണ്. മഹാരാജ് കോളേജിൻ്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികൾക്കുള്ള ‘സെൻസിങ്ങ് സെല്ലുലോയിഡ്- മലയാള സിനിമയുടെ ചരിത്രം’ എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള…

Read More