AI girlfriend
Headlines

ഇന്ന് രാത്രി ടെഹ്‌റാന്‍ കത്തിക്കണം’ ഇസ്‌റാഈൽ സുരക്ഷ മന്ത്രി ബെന്‍ ഗ്വിര്‍

ടെൽ അവീവ്: ലബനിൽ ഇസ്‌റാഈൽ നടത്തിയ അക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഇസ്‌റാഈലിലേക്ക് നടത്തിയ റോക്കറ്റ് അക്രമണത്തെ തുടർന്ന് ഇസ്‌റാഈൽ ടെഹ്‌റാൻ നഗരങ്ങളിൽ നടത്തിയ പ്രത്യാക്രമണം മേഖലയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കാമോ എന്ന ഭീതിയിലാണ് ലോകം.ഏതാനും മാസത്തെ വെടിനിര്‍ത്തലിനും സമാധാനശ്രമങ്ങള്‍ക്കും ശേഷം ഇസ്രയേൽ ലബനൻ അക്രമണം തുടർന്നതാണ് ഇറാനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ രാത്രി ഇരുരാജ്യങ്ങളും പരസ്പരം മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമിര്‍ ബെന്‍ ഗ്വിര്‍ നടത്തിയ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക്…

Read More

കെ.എസ് ആർ ടി സി യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: യു.ഡി എഫ് പ്രകടന പത്രികയിലെ സ്ത്രീകൾക്ക് കെ.എസ് ആർ ടി സി യിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇത് ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായാണ്  നടപ്പാക്കുക ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും. അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്.

Read More

മുള്ളൻ പന്നി കുറുകെ ചാടി ഓട്ടോ മറിഞ് ഡ്രൈവർ മരിച്ചു.

കോഴിക്കോട്:മുള്ളൻ പന്നി കുറുകെ ചാടി ഓട്ടോ മറിഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ലിജേഷ് കുമാർ (35) ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന ഭാര്യ സൗമ്യക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ തൂണേരി ബാലവാടി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ലിജേഷ് കുമാറും ഭാര്യ സൗമ്യയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ മുള്ളൻപന്നി പെട്ടെന്ന് ചാടുകയായിരുന്നു. മൃഗത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിജേഷിനെ ഉടൻ…

Read More

ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ത്തിന് തിരിച്ചടിച്ച് ഇസ്‌റാഈൽ, ഇസ്‌റാഈലിൽ അതീവ ജാഗ്രത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

ടെഹ്റാൻ :ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ത്തിന് തിരിച്ചടിച്ച് ഇസ്‌റാഈ. ഇറാൻ നഗരങ്ങളായ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിലാണ് ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം നടത്തിയത്. ഇറാൻ മണ്ണിൽ ഇസ്രായേൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്ലാമിക് റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള തുറന്ന സംഘർഷത്തിലേക്ക് മടങ്ങിവന്നത് ആഗോള തലത്തിൽ തന്നെ ഭീതി ഉയർത്തിയിട്ടുണ്ട് ഇതിനിടെ ഇറാൻ അക്രമണം കനപ്പിച്ചതിനാൽ ഇസ്രായേലിൽ അതീവ സുരക്ഷാ ജാഗ്രത ….

Read More

കാലവർഷം ശക്തമാകും: കോഴിക്കോട് അടക്കം 3 ഇടത്ത് ഓറഞ്ച് അലർട്ട്; സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് കാലവർഷം ശക്തമാകും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. വിവിധ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്ക്കൊപ്പം മിന്നലും മണിക്കൂറിൽ 40–50…

Read More

ഹയർ സെക്കണ്ടറി വൊക്കേഷണൽ ട്രയൽ അലോട്ട്‌മെന്റ് നാളെ; ഓപ്ഷനുകൾ തിരുത്താൻ ജൂൺ 10 വരെ സമയം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നാളെ (ജൂൺ 8) പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് നാളെ ലഭ്യമാകുക. അപേക്ഷകർക്ക് admission.vhseportal.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. ലോഗിൻ പേജിൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കാം. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർത്ത് അപേക്ഷ പൂർത്തിയാക്കാനും കൺഫർമേഷൻ…

Read More

കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഒഴിവായത് വൻ ദുരന്തം .

കോഴിക്കോട് : കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൊട്ടിൽപ്പാലത്തെ ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുരത്തിലെ ഏഴാം വളവിൽ വെച്ചായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി (കെട്ട്) ഇടിഞ്ഞ് താഴേക്ക് മറിയുകയായിരുന്നു. വലിയ താഴ്ചയുള്ള ഭാഗത്തേക്ക് മറിഞ്ഞിട്ടും…

Read More

ഇസ്‌ലാം പൂർ ഗ്രാമത്തിൻ്റെ പേര് ശ്രീരാംപുര്‍ എന്നാക്കി മാറ്റാനുള്ള ബി.ജെ. പി എം . എൽ യു ടെ ആവശ്യ ത്തിന് എതിരെ ഗ്രാമീണർ രംഗ ത്തിറങ്ങി.

ജയ്പൂർ : ചരിത്രത്തെ മായ്ച്ചു കളയാനും വളച്ചൊടിക്കാനുമുള്ള സംഘ് പരിവാർ ആസൂത്രിതമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി സ്ഥല നാമങ്ങൾ മാറ്റുന്നത് തുടരുന്നു. ഇതിൻ്റെ ഭാഗമായി 1451ല്‍ നവാബ് ഇസ്‌ലാം ഖാന്‍ സ്ഥാപിച്ച ഇസ്‌ലാം പൂർ ഗ്രാമത്തിൻ്റെ പേര് മാറ്റാനുള്ള ബി.ജെ. പി എം . എൽ യു ടെ ആവശ്യത്തിന് എതിരെ ഗ്രാമീണർ രംഗ ത്തിറങ്ങ’ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഇസ്‌ലാംപുര്‍ ഗ്രാമത്തിന്റെ പേര് ശ്രീരാംപുര്‍ എന്നാക്കണമൊവശ്യപ്പെട്ട ബിജെപി എംഎല്‍എക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഗ്രാമത്തിന്റെ പേര് മാറ്റരുതെന്നാവശ്യപ്പെട്ട്…

Read More

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായ ബന്ധു രാജിവെച്ചു.

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു രാജിവെച്ചു മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസാണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിനു പിന്നാലെയാണ് രാജി.ബെന്നിയെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ…

Read More

തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്നു

തൃശൂർ:  തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്ന. ഒല്ലൂക്കര ചെറുവാറയിൽ സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. രാത്രിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം സോമശേഖരനെ കെട്ടിയിട്ട ശേഷമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നത്.കവർച്ച നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് സോമശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ഉച്ചയോടെ മകളുടെ വീട്ടിൽ പോയിരുന്നു. മരുമകൾ വൈകുന്നേരം അവരുടെ വീട്ടിലും പോയി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് പുറത്തെ ​ഗ്രിൽ മാത്രമേ പൂട്ടിയിരുന്നുള്ളൂ….

Read More