മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം : വര്‍ക്കലയില്‍ മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കുടുംബത്തിന്‍റെ ആവശ്യ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്. ഗുരുതരമായി പരുക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെൺകുട്ടിക്ക് പൂർണമായും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. വിദഗ്ധ ചികിത്സക്കായാണ് ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു….

Read More

പിണറായിയെ കണ്ട പോറ്റിയുടെ ചിത്രം എ ഐ നിർമിതം. എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പിണറായിയെ കണ്ട പോറ്റിയുടെ ചിത്രം എ ഐ നിർമിതം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് എ.ഐ ചിത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയാ ഗാന്ധിയുമായി സ്വർണക്കൊള്ളക്കേസിലെ രണ്ട് പ്രതികൾ എന്ത് അടിസ്ഥാനത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടത്തിയത്? എന്തായിരുന്നു സന്ദർഭം, ആരായിരുന്നു സമയം നിശ്ചയിച്ചത്, ആരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്, എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്നതെല്ലാം യു.ഡി.എഫ്…

Read More

എസ്‌ഐആർ; പേരു വെട്ടിയാൽ കൃത്യമായ കാരണം പറയണം, 2002ലെ പട്ടികയുമായി ഒത്തു ചേരാത്തത് 19.32 ലക്ഷം വോട്ടർമാർ

’തിരുവനന്തപുരം: എസ്‌ഐആറിന്റെ ഭാഗമായി, ഹിയറിങ്ങിനു ശേഷം പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ വോട്ടറോട് കൃത്യമായ കാരണം പറയണം. ഹിയറിങ്ങിന് സമയം നിശ്ചയിച്ച് ബിഎൽഒമാർ മുഖേന നൽകുന്ന നോട്ടീസിലും ഹാജരാകേണ്ടതിന്റെ കാരണം അറിയിക്കണം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. എന്യുമറേഷൻ ഫോമിൽ നൽകിയ വിവരം പൂർണമല്ലങ്കിലോ തെറ്റാണെങ്കിലോ 2002-ലെ വോട്ടർ പട്ടികയുമായി ചേരുന്നില്ലെങ്കിലോ ഹിയറിങ് ഉണ്ടാകും. 2002-ലെ പട്ടികയുമായി ഒത്തു ചേരാത്ത 19.32 ലക്ഷം വോട്ടർമാരാണുള്ളത്. ഇവരിൽ എല്ലാവർക്കും ഹിയറിങ് വേണ്ടി വരില്ലെന്നാണ് കമ്മിഷൻ…

Read More

മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റിൽ.

കോട്ടയം: മദ്യ ലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍. ചിങ്ങവനം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സീരിയൽ താരം സിദ്ധാർത്ഥിന്റെ വാഹനം വഴിയാത്രികനെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക്…

Read More

’22 വർഷത്തെ പോലീസ് ജീവിതമാണ് അവസാനിച്ചത്. ജീവിക്കാൻ ഇനി എന്ത് ചെയ്യും എന്ന ചോദ്യം ബാക്കിയുണ്ട്’… പൊലീസ് സേനയിൽനിന്നും പിരിച്ചു വിട്ട സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന് ൻ്റെ കുറിപ്പ്.

കോഴിക്കോട്:’കൊടുത്ത മറുപടി അവർക്ക് തൃപ്തികരമല്ലാത്തതായിനാൽ പിരിച്ചു വിടും എന്ന് പ്രതീക്ഷിച്ചിരുന്നു. പൊലീസ് സേനയിൽനിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന (യു ഉമേഷ്).പുറത്താക്കിയ ഉത്തരവ് നൽകാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ നടപടികളെ വിമർശിച്ചും തനിക്കൊപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞുമാണ് ഉമേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘പത്തനംതിട്ട എസ്പിയുടെ പ്രത്യേക ദൂതൻ ഒരു കോൾ പോലും ചെയ്യാതെ വീട് കണ്ടുപിടിച്ച് കള്ളനെ പിടിക്കാൻ പോകുന്നത് പോലെ വാഹനമൊക്കെ ദൂരെ വെച്ച് പതുങ്ങി വന്ന് ബെല്ലടിക്കുകയായിരുന്നു. വീട്ടിൽ…

Read More

വിഭ്രമങ്ങളുടെ വെളളിയാങ്കല്ലുകൾ’ പ്രകാശനം ചെയ്തു.

കോഴിക്കോട് : ദുരിത പൂർണ്ണമായ രോഗാവസ്ഥകൾ മനുഷ്യനിലുണ്ടാക്കുന്ന വിഭ്രാന്തമകതയെ  അനുഭവപരിസരത്ത് നിന്നെഴുതിയ ഡോ. മിഥുൻ സിദ്ധാർത്ഥൻ്റെ ‘വിഭ്രമങ്ങളുടെ വെളളിയാങ്കല്ലുകൾ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രൊഫ.കെ.ഇ. എൻ പുസ്തകം ഏറ്റു വാങ്ങി. മനുഷ്യൻ്റെ ഉള്ളിൽ നടക്കുന്ന ചിന്തകളും, ജന്തുക്കളും സസ്യങ്ങളും അടങ്ങിയ പ്രകൃതിയുടെ അതിജീവനത്തിൻ്റെ പാഠങളും നമ്മെ ധ്യാനത്തിൻ്റെ ലോകത്തെത്തിക്കുന്ന ഒരു പ്രതിഭാസമാണെന്ന്സുഭാഷ് ചന്ദ്രൻ പറഞ്ഞു.   ചടങ്ങിൽ ഡോ. കെ. പി അരവിന്ദൻ അധ്യക്ഷനായിരുന്നു. ഡോ. എം സജീഷ് പുസ്തക പരിചയം നടത്തി. ഡോ. ഹേമന്ത്…

Read More

വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും.

ഇടുക്കി:ഇടുക്കി രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), ഇയാളുടെ കാമുകി കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16നാണ് സൈബുവിന്റെ അമ്മയുടെ അമ്മയായ രാജകുമാരി നടുമറ്റം പാലക്കുന്നേൽ മറിയക്കുട്ടി(80)യെ കെട്ടിയിട്ട് സ്വർണമോതിരങ്ങളും അലമാരയിൽ നിന്ന് പണവും കവർന്നത്. ഈ കേസിൽ അന്വേഷണം നടത്തിയ രാജാക്കാട് സിഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ(സരോജ-38)യെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം മണർകാട്…

Read More

ശബരിമല സ്വർണ്ണ തട്ടിപ്പ്; 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി.

കൊച്ചി:ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ (Sabarimala gold theft case) പ്രത്യേക അന്വേഷണ സംഘം 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് ഹാജരാകാൻ നോട്ടീസ് നൽകി ഗൂഢാലോചന, വഞ്ചന, ക്ഷേത്ര വിഗ്രഹങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ, കമ്മീഷണർമാർ എന്നിവർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതികളിൽ ഒരാളും ജ്വല്ലറി വ്യാപാരിയുമായ റോഡം പാണ്ഡുരംഗയ്യ നാഗ ഗോവർദ്ധൻ ജാമ്യം തേടി കേരള…

Read More

വോട്ടർ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതല്‍ സ്വീകരിക്കും.

തിരുവനന്തപുരം:വോട്ടർ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതല്‍നല്‍കി തുടങ്ങാം. പട്ടികയില്‍ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രവേശിച്ച്‌, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കാം. ബൂത്ത് തലത്തില്‍ പട്ടികയുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തും കരട് പരിശോധിക്കാം. കരട് പട്ടികയില്‍ 24.08 ലക്ഷം വോട്ടർമാർ മാരാണ് പുറത്തായതായത്. കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്‌ട്രേറ്റുകള്‍ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികള്‍ക്കും കൈമാറിയിട്ടുണ്ട്. പേരില്ലാത്തവർക്ക് ഉള്‍പ്പെടെ ജനുവരി 22 ആം തീയതി വരെ പരാതികള്‍ അറിയിക്കാം. voters.eci.gov.in എന്ന വെബ്സൈറ്റിലാണ്…

Read More

മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമി കുലുക്കം.

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമ കുലുങ്ങിയെന്ന് നാട്ടുകാർ. രാത്രി 11:20യോടെയാണ് വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ഭൂമികുലുക്കം ആണെന്ന് പറയാനാകില്ലെന്നും തീവ്രത കുറഞ്ഞ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നുമാണ് അധികൃതർ പറയുന്നത്.

Read More