AI girlfriend

കണ്ണൂരിലെ കാർ അപകടം;മരണത്തിലും ഒന്നിച്ചു യാത്രയായി അഞ്ച് പേർ.

കണ്ണൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച്‌ മരിച്ച സുഹൃത്തുക്കൾ മരണത്തിലു ഒന്നിച്ചു യാത്രയായി. അപകടത്തിൽ അഞ്ച യൗവ്വനങ്ങളാണ് ഒന്ന്ച്ചു മരിച്ചത്  കണ്ണൂർ അഴീക്കോട് കോളനി ഗേറ്റിലെ മന്നത്ത് ഹൗസില്‍ ഷാൻ സിറാജ് (21), കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ മുഹമ്മദ് റിസ്വാൻ (22), ബംഗളൂരു സൗത്തിലെ സാദുരി ഹർഷവർധൻ (22), യുപി സ്വദേശി പരം ഛേത്രി (22) തൃശൂർ തിരുവന്പാടി സ്വദേശി പ്രദീപന്റെ മകൻ ആദിത്യകൃഷ്ണദേവ് (22) എന്നിവരാണു മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദിത്യ കൃഷ്ണദേവ് ഇന്നലെ രാത്രിയാണു മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അപകടം. ഷാൻ സിറാജിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ വരികയായിരുന്നു അഞ്ചുപേരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവർ ബംഗളൂരുവില്‍നിന്നു തിരിച്ചത്. യുപി രജിസ്ട്രേനിലുള്ള കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാറിന് തീപിടിച്ചതായും പറയുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വെള്ളം ഒഴിച്ചു തീകെടുത്തിയത്. വിവരമറിഞ്ഞു മട്ടന്നൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരാള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. മറ്റു മൂന്നുപേരെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു.

ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗില്‍ വിദ്യാർഥികളായിരിക്കെയാണ് ഇവർ ഉറ്റസുഹൃത്തുക്കളായത്. ഷാൻ സിറാജും ആദിത്യ കൃഷ്ണദേവും കാന്പസ് റിക്രൂട്ട്മെന്റിലൂടെ ബംഗളൂരുവിലെ എംഎസ്‌എ കന്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.

യുഎഇയിലെ സാദ് പ്രീകാസ്റ്റിംഗ് എല്‍എല്‍എസി ഉടമ അഴീക്കോട് കോളനി ഗേറ്റിലെ കടവത്തുപുരയില്‍ സിറാജ് മൊയ്തീന്റെയും (ഇത്തു) തലശേരി മാളിയേക്കല്‍ കുടുംബാംഗം ഷംനയുടെയും മകനാണു മരിച്ച ഷാൻ സിറാജ്. സഹോദരി: സമീൻ.

കുവൈറ്റില്‍ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ വട്ടംതോട് ബഷീറിന്റെയും റീനത്തിന്റെയും മകനാണ് മരിച്ച മുഹമ്മദ് റിസ്വാൻ. ബംഗളൂരു ബിഎംസ് കോളജ് സിവില്‍ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥിയാണ്. സഹോദരങ്ങള്‍: ഷെബിൻ ഫയാസ് (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു), ഹിന ഫാത്തിമ (വിദ്യാർഥിനി, കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ലവർ സ്കൂള്‍).

ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഷാൻ സിറാജിന്റെ കബറടക്കം ചാലാട് ജുമാമസ്ദിജ് കബർസ്ഥാനിലും റിസ്വാന്റെ മൃതദേഹം മടിക്കൈ അരയി ജുമാമസ്ദിജ് കബർസ്ഥാനിലും കബറടക്കി. സാദുരി ഹർഷവർധൻ, പരം ഛേത്രി എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി. ആദിത്യ കൃഷ്ണദേവിന്റെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *