വി.ഡി സതീഷൻ്റെ അനുനയ നീക്കത്തിൽ ചെന്നിത്തലക്ക് അഭ്യന്തരം നൽകുമെന്ന് സൂചന. തലസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണത്തിൽ തിരക്കിട്ട ചർച്ചകൾ തുടരുന്നു

തിരുവനന്തപുരം:വി.ഡി സതീഷൻ്റെ അനുനയ നീക്കത്തിൽ ചെന്നിത്തലക്ക് അഭ്യന്തരം നൽകുമെന്ന് സൂചന.
തലസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണത്തിൽ തിരക്കിട്ട ചർച്ചകൾ തുടരുന്ന
ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.ലിജു, പി.സി വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ചാണ്ടി ഉമ്മന്‍റെയും ബിന്ദുകൃഷ്ണയുടെയും പേരുകൾ സജീവ പരിഗണനയിലാണ്. മന്ത്രിസഭയിലെ മുഴുവൻ പേരുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പും വിജിലൻസും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയടക്കം കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകും. ലീഗ് അഞ്ചും ആർഎസ്പി, സിഎംപി,കേരള കോൺഗ്രസ് ജേക്കബ് എന്നിവർക്ക് ഓരോ മന്ത്രിമാരാണുണ്ടാകുക. ഘടകകക്ഷികൾക്ക് പഴയ വകുപ്പുകൾ തന്നെ നൽകിയേക്കും. അതേസമയം, വിദ്യാഭ്യാസവകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കും.
ഏഴ് എംഎൽഎമാരുള്ള ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മോൺസ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കാനാണ് ജോസഫ് വിഭാ​ഗത്തിന്റെ ആവശ്യം. എന്നാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാം എന്നാണ് കോൺഗ്രസ് നിലപാട്. അസോസിയേറ്റ് അംഗങ്ങളായ കെ.കെ. രമ, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *