പൊരുതി പുറത്തേക്ക് കോംഗോ, ഹാരി കെയ്ൻ ‘രക്ഷകനായി’ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ
അത്ലാന്റ:എതിരാളികളുടെ പോസ്റ്റിൽ ഇരമ്പിയെത്തി സ്വന്തം
ബോക്സിൽ പ്രതിരോധം തീർത്ത് ആവേശത്തിൻ്റെ വീര്യം പുറത്തെടുത്ത് കളി തടങ്ങിയ ഡി ആർ കോംഗോ അവസാനം വരെ പൊരുതിയെങ്കിലും ഹാരി കെയ്ൻ രക്ഷകനായ ഇംഗ്ലണ്ട് കോംഗോയ പരാജയപ്പെടുത്തി
ലോക കപ്പ് പ്രീ ക്വാർട്ടറിൽ കടന്നു
കോംഗോയുടെ ഏഴാം മിനുറ്റിലെ ഗോളിന്
പിറകിൽ നിന്ന ശേഷമാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് മുൻ ചാമ്പ്യൻമാർ ജയം സ്വന്തമാക്കിയത്. ഇരട്ട ഗോൾ നേടിയ ഹാരി കെയ്നാണ്(75,86) ഇംഗ്ലണ്ടിന്റെ രക്ഷകനായത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപംഗയിലൂടെ കോംഗോയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ കോംഗോയുടെ ലീഡിലാണ് കളി അവസാനിച്ചത്.”
തുടക്കം മുതൽ ത്രീലയണൽസിനെ വിറപ്പിച്ച കോംഗോ തുടരെ എതിർബോക്സിലേക്ക് ഇരമ്പിയെത്തി. ഏഴാം മിനിറ്റിൽ ആദ്യ പ്രഹരമേൽപ്പിച്ചു.ഇടതു വിങിലൂടെ ബോക്സിലേക്ക് കുതിച്ചെത്തിയ സിംപെംഗ ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ഫോർഡിനെ നിരായുധനാക്കി പന്ത് വലയിലെത്തിച്ചു. 35ാം മിനിറ്റിൽ വലതുവിങിൽ നിന്ന് ബോക്സിലേക്ക് കടന്നുകയറി നോനി മദുവെക്കെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ മാർക്കസ് റാഷ്ഫോഡിന്റെ ഷോട്ട് വാൻ ബിസേക്ക ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ തുടരെ ഇംഗ്ലീഷ് താരങ്ങൾ അക്രമിച്ചെത്തിയെങ്കിലും കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി മികച്ച സേവുകളുമായി രക്ഷക്കെത്തി. രണ്ടാം പകുതിയിലും ഇംഗ്ലീഷ് ആക്രണത്തോടെയാണ് കളി തുടങ്ങിയത്. എന്നാൽ ഗോൾകീപ്പർ വീണ്ടും വില്ലനായി. ഒടുവിൽ 75ാം മിനിറ്റിൽ ഹാരി കെയ്ൻ ഗോൾ മടക്കി.


