സ്കൂളിലെ യാത്രയയപ്പിന് റീൽസ്; പ്ലസ് ടു വിദ്യാർഥികൾ എത്തിച്ച ആഡംബര കാറുകൾ പിടികൂടി

കോഴിക്കോട്: യാത്രയയപ്പ് കൊഴുപ്പിക്കാൻ ആഢംബർ കാറും പണപ്പിരിവും

ചടങ്ങ് ആഘോഷമാക്കാൻ  ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത പ്ലസ് ടു വിദ്യാർഥികൾക്കെതിരെ മേപ്പയൂർ പൊലീസ് കേസെടുത്തു. മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. വാടകയ്ക്ക് എടുത്ത കാറുകൾ പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങൾക്കും ഡ്രൈവർമാർക്കും എതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

റീൽസ് ചിത്രീകരിക്കാനാണു വിദ്യാർഥികൾ വാഹനങ്ങൾ നിരത്തിൽ ഇറക്കിയതെന്നാണു പൊലീസ് പറയുന്നത്. മതിയായ രേഖകളില്ലാത്ത കാറുകൾ മേപ്പയൂർ ഇൻസ്പെക്ടർ വി.സിജിത് ഇന്നലെ പയ്യോളി കോടതിയിൽ ഹാജരാക്കി. കുട്ടികൾ യാത്രയയപ്പ് ആഘോഷമാക്കാൻ നേരത്തേ പണപ്പിരിവ് നടത്തിയിരുന്നെന്നും 1000 രൂപ ഗാനമേളയ്ക്ക് എന്ന പേരിൽ 350 കുട്ടികളിൽ നിന്നു പിരിച്ചെടുത്തതായും ആൺകുട്ടികൾക്ക് ഡ്രസ് വാടകയായി 1000 രൂപ വേറെയും പിരിച്ചെടുത്തതായും ഒരു രക്ഷിതാവ് പറഞ്ഞു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *