നായർ – ഈഴവ ഐക്യം നടക്കില്ല. നിലപാടിൽ നിന്ന് പിന്മാറി എൻ. എസ്. എസ്
കോട്ടയം:നായർ – ഈഴവ ഐക്യം നടക്കില്ല. നിലപാടിൽ നിന്ന് പിന്മാറ എൻ.എസ്എഎസ്. വെള്ളാപ്പള്ളിയുടെ ഐക്യ ശ്രമങ്ങൾക്ക് തിരിച്ചടിയായി എൻ. എസ്. എസ് നിലപാട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യം പ്രയോഗികമല്ലെന്ന് സൂചിപ്പിച്ചാണ് എൻഎസ്എസ് ഐക്യ ശ്രമങ്ങളിൽ നിന്ന് പിന്മാറിയത്. മുമ്പ് ഉണ്ടായിട്ടുള്ള ഐക്യ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും വിശദീകരിച്ചുകൊണ്ടാണ് എൻഎസ്എസ് പത്രക്കുറിപ്പ് . അതെ സമയം തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ചാനലുകളിലൂടെയാണ് അറിഞ്ഞതെന്നുമാണ് എസ്എൻഡിപി പ്രതികരണം. കാര്യങ്ങൾ വിശദമായി അറിഞ്ഞ ശേഷം പ്രതികരിക്കുമെന്ന്…

