AI girlfriend

admin@10vision

നാല് ജില്ലകളിലെ വൈദ്യുതി മുടക്കം: നിയന്ത്രണം പീക്ക് ലോഡ് സമയങ്ങളിൽ; പവർ ഗ്രിഡിൽനിന്ന് വൈദ്യുതിയെത്തും …

കോഴിക്കോട് ∙ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ വൈകിട്ട് ആറിനും രാത്രി 11നും ഇടയിലാകും ഭാഗിക വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുകയെന്ന് കെഎസ്ഇബി വൃത്തങ്ങൾ. ഇന്നു മുതൽ ഏഴുദിവസത്തേക്കാണ് നിയന്ത്രണം. പവർ‍ഗ്രിഡ് കോർ‍പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻ‍സ്ഫോർ‍മറിന്റെ 220 കെവി ബുഷിങ്ങിൽ വന്ന തകരാർ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ ഭാഗിക നിയന്ത്രണം. ഈ മേഖലയിൽ അധിക വൈദ്യുതി ആവശ്യം നേരിടുന്ന പീക്ക് ലോഡ് സമയമായ വൈകിട്ട് ആറിനും രാത്രി…

Read More

മലപ്പുറം മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.

മങ്കട :മലപ്പുറം മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം മരിച്ചത് വെള്ളിലയിലെ വ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത്  ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന 3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്.  വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.  പ്രദേശത്ത് അല്‍പം മാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.

Read More

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. പാലക്കാട് 13കാരൻ മുങ്ങി മരിച്ചു .

മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം സഹോദരങ്ങളുടെ മക്കളായ നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കീഴ്ശേരി കുറവംപുറത്ത് വീട്ടിൽ മുഹമ്മദ് അബ്ദുൽ ജലീൽ മകൻ മുഹമ്മദ് ഫൗസാൻ (4), പൂക്കോട്ടൂർ ചേർത്തൊടിയിൽ അഫ്സൽ അലി മകൻ ആദിൽ ഹിറാഷ് (7) എന്നിവരാണ് മരിച്ചത്. ആദിൽ ഹിറാഷും മുഹമ്മദ് ഫൗസാനും ​പിലാക്കലിലുള്ള ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. ഉച്ചയോടെ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു. ​കുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ നിന്നും …

Read More

ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ കാസര്‍കോട് സ്വദേശിനിയായ 21കാരി ബൈക്കില്‍ കാറിടിച്ച് മരിച്ചു.

കൊച്ചി :ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ കാസര്‍കോട് സ്വദേശിനിയായ 21കാരി ബൈക്കില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചു.സുഹൃത്തിന് പരിക്ക്. ചെങ്കള നെല്ലിക്കട്ട് ചെര്‍ളടുക്കത്തെ പരേതനായ അബൂബക്കര്‍-നഫീസ ദമ്പതികളുടെ മകള്‍ ഇഷാന ഇസ്മത് ആണ് മരിച്ചത്. നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു ഈ വാഹനത്തിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറിയത്. 17കാരനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം നടന്നത്. കാസര്‍കോട് യുനൈറ്റഡ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന മെച്ചപ്പെട്ട ജോലി…

Read More

ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത്. എസ് എഫ് ഐ പ്രതിഷേധം

ന്യൂഡൽഹി.ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത് ചോദ്യപേപ്പര്‍ വിതരണം ചെയ്ത രാകേഷ് മണ്ഡാവരിയും പിടിയിലായിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ അറസ്റ്റിലായത്. സംഭവത്തില്‍ കേസെടുത്ത് സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ എസ് എഫ് ഐ തിരുവനന്തപുരത്തും ഡൽഹിയിലും എജീസ് ഓഫീസ് ഉപരോധിച്ചു. സമരം സംഘർഷത്തിൽ പോലീസ് ബലം പ്രയോഗിച്ചു നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിക്ക് പിന്നാലെ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിന് നടന്ന പരീക്ഷയാണ്…

Read More

പുതിയ സർക്കാർ ചുമതലയേറ്റില്ല; എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന് നടക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം മെയ് 15 ന് പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതോടെയാണ് അനിശ്ചിതത്വം തുടരുന്നത്. സാധാരണ ഫലം പ്രഖ്യാപിക്കുന്നത് വിദ്യാഭ്യാസ വകുപ്പുമന്ത്രിയാണ്. എന്നാൽ മന്ത്രിക്ക് പകരം ഫലം പ്രഖ്യാപിക്കാൻ വകുപ്പ് സെക്രട്ടറിയും ഇല്ല. മൂല്യനിര്‍ണയമെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ വെള്ളിയാഴ്ചയായിരുന്നു ഫലം പ്രഖ്യാപിക്കേണ്ടത്. വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തണോ എന്ന കാര്യത്തില്‍ നാളെ ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന് നടക്കുമെന്നായിരുന്നു…

Read More

കേരളത്തിൻ്റെ മുഖ്യമന്ത്രി യാരെന്നറിയാൻ കാത്തിരിപ്പിന് ഇന്ന് വിരാമമായേക്കും.

ന്യൂഡെൽഹി: തിരക്കിട്ട ചർച്ചകൾക്കും ഗ്രൂപ്പ് പ്രകടനങ്ങൾക്കും നടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി യാരെന്നറിയാൻ കാത്തിരിപ്പിന് ഇന്ന് വിരാമമായേക്കും അടിയന്തര സാഹചര്യം  കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി വേണുഗോപാലിന് മുൻതൂക്കമെന്ന് റിപ്പോര്‍ട്ട്. വർക്കിങ് പ്രസിഡന്റുമാരും കെപിസിസി മുൻ അധ്യക്ഷൻമാരും ഡൽഹിയിൽ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച…

Read More

91 ലക്ഷം പേരെ വെട്ടിമാറ്റിയ അഗർവാൾ നേടിയത് ഉപകാര സ്മരണ ക്കുള്ള അംഗീകാരം

പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകനായിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, സത്യപ്രതിജ്ഞാ ദിനത്തിൽ തന്നെ പുതിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത് നേരത്തെ നടത്തിയ ആസൂത്രണത്തിൻ്റെ ഭാഗം സുബ്രത ഗുപ്ത എന്ന ഉദ്യോഗസ്ഥൻ, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) ചുമതല വഹിച്ചിരുന്നു. ആ പ്രക്രിയ നിഷ്പക്ഷമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ്…

Read More

യുവതിയുടെ മരണം; പ്രസവ ചികില്‍സ യ്ക്കിടെ ഉണ്ടായ പിഴവു മൂലമെന്ന് പരാതി.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊന്‍പതുകാരി മരിച്ചെന്ന് പരാതി.ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം ചികിൽസാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കള്‍. ഫേബയെ ലേബർ റൂമിൽ കയറ്റിയ ശേഷം ഒരു വിവരവും അറിയിച്ചില്ല. സംഭവത്തില്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. അർത്തുങ്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് ഫേബയുടെ മൃതദേഹം.

Read More

ഡാൻസ് കളിക്കുന്നതിനിടെ വിവാഹ പന്തലിൽ ചിക്കൻ കറി ദേഹത്ത് വീണ സംഘർഷത്തിൽ ഒരാൾ മരിച്ചു

ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ ചിക്കൻ കറി ദേഹത്ത് വീണതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ ഒരാള്‍ മരിച്ചു. ആഘോഷത്തിനെത്തിയ അതിഥിയുടെ ദേഹത്താണ് ചിക്കന്‍ കറി വീണത്. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ആഘോഷത്തിന് എത്തിയ അതിഥികൾ ഡാൻസിന് ചുവട് വയ്ക്കുന്നതിനിടെ ഭക്ഷണം വിളമ്പുന്നവരുടെ കൈയിൽ നിന്നും ചിക്കൻ കറി ദേഹത്ത് വീഴുകയായിരുന്നു. ആദ്യം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ക്രമേണ അത് സംഘർഷത്തിലേക്ക് കടക്കുകയുമായിരുന്നു. ബെൽറ്റുകൾ, വടികൾ, ഇഷ്ടികകൾ…

Read More