admin@10vision

ഗസ്സ ; ഇസ്റാഈലിൻ്റെ കരാർ ലംഘനം മധ്യസ്ഥത വഹിക്കുന്നരെ ലജ്ജാകരമായ അവസ്ഥയിലാക്കു ന്നുവെന്ന് ഖത്തർ പ്രധാനമന്ത്രി.

ദോഹ: ഗസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ കരാർ ഇസ്രഈൽ തുടർച്ചയായി ലംഘിച്ചുകൊണ്ടിക്കുന്നത് കരാറിനായി മധ്യസ്ഥത വഹിക്കുന്നരെ ലജ്ജാകരമായ അവസ്ഥയിലാക്കുന്നുവെന്ന് ഖത്തർ പ്രധാനമന്ത്ര മുഹമ്മദ് ബിൻ അബ്‌ദുൾറഹ്‌മാൻ അൽതാനി. തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങൾ കരാറിന് ഭീഷണിയാകുമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. വെടിനിർത്തൽ കരാർ സംരക്ഷിക്കുന്നതിന് യു.എസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും അബ്‌ദുൾറഹ്‌മാൻ അൽതാനി അറിയിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ ഗസയിലെ വെടിനിർത്തൽ ലംഘനത്തെ കുറിച്ചുള്ള വിഷയം ഉന്നയിച്ചതായും അദ്ദേഹം അൽജസീറയോട് പറഞ്ഞു. ഗസയിൽ സമാധാനം നിലനിർത്താനുള്ള…

Read More

മുഖ്യമന്ത്രി നിധീഷ് കുമാർ നിഖാബ് ഊരി മാറ്റി, അപമാന ഭാരം താങ്ങാൻ കഴിയാതെ പർവീൺ ജോലി ഉപേക്ഷിക്കുന്നു.

പറ്റ്ന :ഡോക്ടറാവാൻ കൊതിച്ച് പഠിച്ച പർവീണ് അപമാന ഭാരം താങ്ങാൻ കഴിയാതെ ജോലി ഉപേക്ഷിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ മുസ്‌ലിം വനിതാ ഡോക്ടർ നുസ്രത് പർവീനാണ്ജോലി ഉപേക്ഷിക്കുന്നത്. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈ മാസം 20 നു ജോലിയിൽ ചേരാനാണു നിയമനക്കത്ത്. നുസ്രതിനെ ആശ്വസിപ്പിച്ചു ജോലിയിൽ ചേരാൻ പ്രേരിപ്പിക്കുകയാണുകുടുംബാംഗങ്ങൾ.ഡിസംബർ 15 ന് ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിലാണു നിതീഷ് കുമാർ അപമര്യാദയായി പെരുമാറിയത്….

Read More

ദലിത് പ്രസിഡണ്ട് ഭരിച്ച കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കോഴിക്കോട്: സി.പി. എം ൻ്റെ ദലിത് പ്രസിഡണ്ട് ഭരിച്ച കോഴിക്കോട് ചങ്ങരോത്ത പഞ്ചായത്തില്‍ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയില്‍ 10 പേര്‍ക്കെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. എസ്‌സി- എസ്ടി വകുപ്പ് പ്രകാരമാണ് കേസ്. യുഡിഎഫ് പ്രവര്‍ത്തകരുടെ ശുദ്ധികലശത്തെ തള്ളി മുസ്‌ലിം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. തെറ്റായ സന്ദേശം 1 സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഈ പ്രവര്‍ത്തനം കാരണമായിട്ടുണ്ടെങ്കില്‍ അതിനെ തള്ളിക്കളയുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി…

Read More

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി യിൽ.

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്.ഹർജിയിൽ തീർപ്പാകുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നുവരെ നീട്ടിയിരുന്നു. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും രാഹുൽ മുതിർന്നുവെന്നും ഇതിന്…

Read More

പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റില്‍.

കണ്ണൂർ : പ്ലസ് വണ്‍ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റില്. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പ്രതി പരിചയപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടില്‍ എത്തിച്ച്‌ പെണ്‍കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണും വാങ്ങി നല്‍കിയിരുന്നു. കുട്ടിയുടെ കയ്യില്‍ പുതിയ ഫോണ്‍ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്….

Read More

സി.പി. എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്

തലശ്ശേരി: സി.പി. എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.പ്രശാന്തിനെയാണ് ശിക്ഷിച്ചത്. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു. സിപിഎം പ്രവർത്തകൻ പി.രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 10,8000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15 നായിരുന്നു പി.രാജേഷിനെതിരായ വധശ്രമം.

Read More

പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്തു.

തിരുവനന്തപുരം:പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്തു തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തിഗാനത്തെയുംശരണമന്ത്രത്തെയുംഅപകീർത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്ഐആര്‍. മതവികാരം വ്രണപ്പെടുന്ന പ്രവർത്തിയാണിതെന്നും എഫ്ഐആറിലുണ്ട്. അയ്യപ്പന്റെ പേര് ഉപയോ​ഗിച്ചതിൽ കേസെടുക്കാമെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണിക്കാണിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനിടെ പാട്ടിനെതിരെ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത്…

Read More

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ, റിസർവേഷൻ ചാർട്ട് 10 മണിക്കൂർ മുമ്പ് റെഡിയാവും.

ന്യൂഡൽഹി:ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവയുടെ പുതിയ തീരുമാനം. റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് റെയിൽവെ ബോർഡ് തീരുമാനം. പുതിയ നിർദേശപ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. യാത്രക്കാർക്ക് അവരുടെ യാത്ര കൂടുതൽ കൃത്യമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനാണ് ഈ നടപടി നിലവിൽ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് ആദ്യ ചാർട്ട് തയ്യാറാക്കിയിരുന്നത്. ഇത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്കും ദൂരസ്ഥലങ്ങളിൽ…

Read More

കേരളത്തിന് ആശ്വാസമായി ട്രൈബ്യൂണൽ ഉത്തരവ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്നുമാസം കൂടി സമയം അനുവദിച്ചു.

കൊച്ചി: കേരളത്തിന് ആശ്വാസമായി ട്രൈബ്യൂണൽ ഉത്തരവ് കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്നുമാസം കൂടി സമയം അനുവദിച്. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡാണ് ട്രിബ്യൂണലിനെ സമീപിച്ചത്. ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണം. നിലവിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരമാണ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം വന്നത്. ഡിസംബർ…

Read More

മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്; കെ.കെ. നവാസ് വൈസ് പ്രസിഡന്റ്‌

കോഴിക്കോട് :ചരിത്രത്തിലാദ്യമായി യുഡിഎഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റാവും. മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ. നവാസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക. മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡൻറ് സ്ഥാനം മുസ്‍ലിം ലീഗിന് മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മൂന്നു പതിറ്റാണ്ടിൻറെ ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇത്തവണത്തെ തോൽവി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം…

Read More