AI girlfriend

admin@10vision

ബീഹാറിൽ നടപ്പാക്കിയ വോട്ട് വെട്ടൽ നടപ്പാക്കാൻ മഞ്ചേശ്വരത്തും നീക്കം – ബി.ജെ. പി ക്കെതിരെ എം.എൽ എ പരാതി നൽകി.

കാസർകോട്: ബീഹാറിൽ നടപ്പാക്കിയ വോട്ട് വെട്ട ൽ നടപ്പാക്കാൻ ബി.ജെ. പി. നീക്കം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലാ ണ് മുസ്‌ലിംകളുടെ വോട്ട് വെട്ടി മാറ്റാൻ നീക്കം നടന്നത്. ഇവിടെത്തെ ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി സ്ഥലം എം.എൽ എ അധികൃത ക്ക് പരാതി നൽകി ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എ.കെ.എം അഷ്‌റഫ് എംഎൽഎ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നൽകിയത്. ഫോം…

Read More

പഴയ വാഹനങ്ങളുടെ വിൽപ്പന സർക്കാർ നിരീക്ഷണത്തിൽ; യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾക്ക് ‘പണി’ വരുന്നു

തിരുവനന്തപുരം: പഴയവാഹന വിൽപ്പനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതോടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും. ഓരോ സ്ഥാപനത്തിലും എത്രവാഹനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്യുന്നുവെന്നും മോട്ടോർവാഹനവകുപ്പിനും ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കും അറിയാനാകും. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റപ്പെടുമെന്ന ഉറപ്പാണ് ഉടമകൾക്കുള്ളനേട്ടം. സംസ്ഥാനത്ത് ചെറുതും വലുതുമായി 10,000-ലധികം വാഹനവിൽപ്പന കേന്ദ്രങ്ങളുള്ളതിൽ 555 എണ്ണത്തിനേ രജിസ്േട്രഷനുള്ളൂ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾക്ക് സേവനവിലക്ക് (കരിമ്പട്ടിക) ഏർപ്പെടുത്തും. ഇവ വിൽക്കാനോ ഉടമസ്ഥാനവകാശം കൈമാറാനോ കഴിയില്ല. 2024 ഏപ്രിൽ നിലവിൽവരേണ്ട…

Read More

മഞ്ചേരിയിൽ മാരക ലഹരി മരുന്നു മായി മൂന്ന് യുവാക്കൾ പിടിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ വെച്ച് വൻ ലഹരിമരുന്ന് ശേഖരം പോലീസ് പിടികൂടി. 43 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്ളാണ് പിടിയിലായത്. മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഹരിമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസുകളും ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 85,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരി മാഫിയയുടെ പ്രധാന വിതരണക്കാരാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

ഫുട്പാത്തിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു തിരിച്ചു വിട്ട് താരമായ പ്രഭാവതി അമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : ഫുട്പാത്തിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു തിരിച്ചു വിട്ട് താരമായ പ്രഭാവതി അമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ  ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീട്ടമ്മയായ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയെ വീട്ടിലെത്തിയാണ് ഇൻസ്പെക്ടർ വിനു ജോസ് ആദരിച്ചത്. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫീസിൽ ഹാജരാകാൻ സ്കൂട്ടർ ഉടമയോട് നിർദേശിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്തയാൾക്ക് ഒരാഴ്ചത്തെ ക്ലാസ് നൽകും. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൽ കോഴിക്കോട് നഗരത്തിൽ…

Read More

ബജ്‌രംഗ് ദളിന്റെ ഭീഷണിയുടെ പേരില്‍ ഉപജീവനം മുടങ്ങില്ല; ‘മുഹമ്മദ്’ ദീപക്കിന് സുപ്രീംകോടതി അഭിഭാഷകരുടെ സഹായം.

ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ബജ്‌രംഗ് ദളിന്റെ മര്‍ദനത്തില്‍ നിന്നും വയോധികനായ മുസ്‌ലിം കടയുടമയെ രക്ഷിച്ച ‘മുഹമ്മദ്’ ദീപക്കിനുണ്ടായ സാമ്പത്തിക ബാധ്യതക്ക് ആശ്വാസം പകരാനായി സുപ്രീം കോടതി അഭിഭാഷകര്‍. സുപ്രീം കോടതിയിലെ 20ഓളം മുതിര്‍ന്ന അഭിഭാഷകര്‍ ദീപക്കിന്റെ ജിമ്മില്‍ വാര്‍ഷിക അംഗത്വത്തിനായി പതിനായിരം രൂപ വീതം നല്‍കി. ദീപക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ അദ്ദേഹത്തിന്റെ ജിംനേഷ്യത്തിലെ അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയിരുന്നു, ഇതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ദീപക്കിന് ഉണ്ടായത്. 150ല്‍ നിന്നും 15 ആയി ജിമ്മിലെ അംഗത്വം കുറഞ്ഞതോടെ കടയുടെ വാടകയും…

Read More

ബംഗ്ലുരുവിൽ വാഹനപകടം ആറ് മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ – ദി ബാസ് ചേട്ട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. രണ്ടു കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത് ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചയാണ് നാടിന് നടുക്കിയ അപകടം നടന്നത്. സത്യവരാ ഗ്രാമത്തിൽ ഉണ്ടായ അപകടത്തിൽ ഏഴു പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 കാർ മുന്നിൽ പോവുകയായിരുന്നു ബൈക്കിൽ ഇടിച്ചതോടെയാണ്…

Read More

പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം :പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥനു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിലായി. ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സേനയിൽ നിന്ന് സ്വയം വിരമിച്ച ഇദ്ദേഹം നിലവിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമാണ്. കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസർകോട് ജില്ലയിൽ കൊണ്ടുപോയി ലോഡ്ജിൽ…

Read More

വിട് മോനെ..ഫുട്ട്പാത്തിൽ വണ്ടി കയറ്റിയാൽ ഞാൻ തടയും’– എരഞ്ഞിപ്പാലത്തെ ആ ‘അവ്വൈ ഷൺമുഖി’ പത്മാവതി അമ്മ

കോഴിക്കോട് :എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ് സമൂഹമാധ്യമങ്ങളിൽ സൂപ്പർ താരമായ വീട്ടമ്മയെ തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ് ആ ‘സൂപ്പർ അമ്മ’. ജംക്‌ഷനിലെ തിരക്കുമറികടക്കാൻ റോഡിൽ നിന്ന് ഫുട്‌പാത്തിലൂടെ ‘വളഞ്ഞ വഴി’ തേടിയയാളെ തടഞ്ഞ് തിരിച്ചയച്ച തന്റെ വിഡിയോ വൈറലായ വിവരം വ്യാഴാഴ്ച വൈകിട്ടാണ് പ്രഭാവതി അമ്മ അറിഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിഡിയോ പകർത്തുന്നത് അപ്പോൾ കണ്ടിരുന്നു. എന്നാൽ അത് ഇത്രയും പേർ കണ്ട വിവരമൊന്നും…

Read More

വരണ്ട ചുമ വില്ലനാവും.. ചികിത്സ അനിവാര്യം

തിരുവനന്തപുരം :ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ നാടെങ്ങും പടരുന്നു. റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു കാരണക്കാർ. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ ഇതു വഴിയൊരുക്കാം. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 2.66 ലക്ഷം പനി കേസുകളാണ്. പ്രതിദിനം 6500 പേർ ഇപ്പോൾ പനി ബാധിച്ച് എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ മിക്കവർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമയുമുണ്ട്. ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ…

Read More

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

ഡാക്ക :ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ട അധികാരത്തിലേക്ക്. കേവലഭൂരിപക്ഷമായ 151 സീറ്റുകൾ കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 211 സീറ്റുകളിൽ ബിഎൻപി മുന്നേറുമ്പോൾ ജമാഅത്തെ ഇസ്‌ലാമി സഖ്യം 70 സീറ്റുകളിൽ മുന്നേറുന്നെന്ന് പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി ചെയർമാനുമായ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയായേക്കും. 2024-ലെ ജൂലൈ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്.

Read More