admin@10vision

പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

കൊല്ലം∙ പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യെയാണ് ഭർത്താവ് ഐസക്ക്, കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയാണ് ശാലിനി. സംഭവത്തിനുശേഷം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ പുനലൂർ പൊലീസിൽ കീഴടങ്ങി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഇന്നുരാവിലെ ആറുമണിയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തുമ്പോൾ ദമ്പതികളുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു….

Read More

ആധാര്‍ സേവനങ്ങള്‍ക്ക് ചെലവേറും; ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക്, രണ്ടുഘട്ട വര്‍ധനവ്

ന്യൂഡല്‍ഹി: ആധാർ കാർഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സേവന നിരക്കുകള്‍ വർധിപ്പിക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തീരുമാനിച്ചു.പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്ബർ, ഇ-മെയില്‍, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം (ബയോമെട്രിക്) എന്നിവ പുതുക്കുന്നതിനും തിരുത്തുന്നതിനുമാണ് ചെലവ് വർധിക്കുക. നിരക്ക് വർധന രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ട നിരക്ക് വർധന 2025 ഒക്ടോബർ 1 മുതല്‍ 2028 സെപ്റ്റംബർ 30 വരെ പ്രാബല്യത്തില്‍ വരുന്ന ആദ്യ ഘട്ടത്തില്‍, 50 രൂപയുള്ള സേവനങ്ങള്‍ 75…

Read More

മാവൂരിന്‍റെ ടൂറിസം ഭൂപടത്തില്‍ പുതിയ അധ്യായം ലേക്സൈഡ് വാട്ടര്‍ സ്പോര്‍ട്സ് അക്കാഡമിക്ക് തുടക്കമായി

ഊർക്കടവ് ( മാവൂർ)ചാലിയാറിന്‍റെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താന്‍ വിദേശ മലയാളിയുടെ പുതുസംരംഭം. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഊര്‍ക്കടവിലാണ് ഐഹാന്‍ കോയ എന്ന യുവസംരംഭകന്‍റെ നേതൃത്വത്തില്‍ ലേക്സൈഡ് വാട്ടര്‍ സ്പോര്‍ട്സ് അക്കാഡമിക്ക് തുടക്കമായത്. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും വിദേശത്തുനിന്നെത്തിയ കയാക്കിംഗ് വിദഗ്ധരുടെയും സാന്നിദ്ധ്യത്തില്‍ അക്കാഡമിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. അക്കാഡമിക്ക് കീഴില്‍ കയാക്കിംഗ്, സ്റ്റാന്‍റ് അപ് പെഡല്‍ ബോട്ട്, റെസ്ക്യൂ എന്നിവയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും പരിശീലനം നല്‍കും. ടൂറിസ്റ്റുകള്‍ക്കായി പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ ബൈസിക്കിള്‍ തുടങ്ങിയവയും…

Read More

ഫലസ്ഥീന് ലോക രാജ്യങ്ങളുടെ അംഗീകാരം ; മരണത്തിന് മുമ്പിലും ആത്മ വിശ്വാസം കൈവിടാതെ ഗസ്സക്കാർ, യു.കെ. യിൽ ഫലസ്ഥീൻ പതാക ഉയർത്തി.

ഗസ്സ :ഇസ്റാഈൽ അധിനിവേശവും കൂട്ടക്കൊലയും തുടരുമ്പോഴും ഫലസ്തീൻ രാഷ്ട്രത്തിന് ലഭിക്കുന്ന അംഗീകാരത്തിൽ ഗസ്സക്കാർ പ്രതീക്ഷകളിലാണ്. ഇന്ന് രാവിലെ മുതൽ ഗാസ സിറ്റിയിലെ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 29 പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ ജസീറയോട് സംസാരിച്ച മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇതിനിടയിൽ അവർ ഒരു പുതിയ പ്രഭാതത്തെ ക്കുറിച്ച് ശുഭാപ്തിവിശ്വാസവും വെച്ചു പുലർത്തുന്ന അത്ഭുത കാഴ്ചയാണ് കാണുന്നത്. തുടർച്ചയായ വംശഹത്യകൾക്കിടയിൽ, നിരവധി പാശ്ചാത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത് പ്രതീക്ഷയുടെ ഒരു മിന്നലാണെന്ന് ഗാസ നിവാസികൾ പറയുന്നു. ‘ഗാസയിൽ…

Read More

ബി.ജെ.പി കൗൺസിലറുടെ ആത്മഹത്യ; നമ്മുടെ ആൾക്കാർ ആരാണെന്ന് വ്യക്തമാക്കണം. സി.പി.എം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൗൺസിലർ കെ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി നേതൃത്വം ഉത്തരംപറയാതെ ഒളിച്ചോടുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയ്. അനിലിന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണ്. ആത്മഹത്യാക്കുറിപ്പിലുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരണമെന്നും വി ജോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിന്റെ പ്രസിഡന്റും തിരുമല കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന അനിലിനെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഘത്തിന് ആറുകോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും…

Read More

കണ്ണൂരിൽ സി.പി. എം പ്രവർത്തകൻ മരിച്ച നിലയിൽ .

കണ്ണൂർ: ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ച നിലയിൽ. കണ്ണൂർ പാനൂരിലാണ് സംഭവം. വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ ആക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. 2009ലാണ് ബിജെപി പ്രവർത്തകർ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക….

Read More

പ്രേക്ഷകർ കാത്തിരുന്ന ദൃശ്യം 3 ഷൂട്ട് തുടങ്ങി..

കൊച്ചി:ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മലയാള സിനിമാ ഇതിഹാസം മോഹൻലാൽ, ഇന്ത്യൻ സിനിമയിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ബ്ലോക്ക്ബസ്റ്റർ ‘ദൃശ്യം’ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം തിങ്കളാഴ്ച കൊച്ചിയിലെ ലോ കോളേജിൽ നടന്ന പരമ്പരാഗത പൂജാ ചടങ്ങോടെ ഔപചാരികമായി ആരംഭിച്ചു. ചടങ്ങിനുശേഷം, മോഹൻലാൽ ന്യൂഡൽഹിയിലേക്ക് പറക്കും, അവിടെ ചൊവ്വാഴ്ച ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് സമ്മാനിക്കും, ഇത് അദ്ദേഹത്തിന്റെ നാല് പതിറ്റാണ്ട് നീണ്ട കരിയറിലെ…

Read More

വിദേശത്തും സ്വദേശത്തുമുള്ള മലയാളികൾക്ക് നോർക്കയുടെ സമഗ്ര ഇൻഷൂറൻസ് പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം : വിദേശത്തും ഇന്ത്യയിലും താമസിക്കുന്ന പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെ്യ്യും. രാജ്യത്ത് പ്രവാസികള്‍ക്കായി ആദ്യമായി ആരംഭിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികളുള്‍പ്പെടെ രാജ്യത്തെ 16,000 ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കും. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്ത് ലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും. ഭാവിയില്‍ ജി…

Read More

ബികോം ബിരുദം ഉള്ളവർക്ക് കേരള സർക്കാർ ജോലി.

തിരുവനന്തപുരം :ബികോം ബിരുദം ഉള്ളവർക്ക് കേരള സർക്കാർ ജോല . ഒറ്റ പരിശീലനത്തിലൂടെ രണ്ട് ജോലികൾക്ക് തയ്യറെടുക്കാം. 👉അക്കൗണ്ടൻ്റ്/അസിസ്റ്റൻറ് മാനേജർ(Kerala PSC Cat.No.363/2025 👉അക്കൗണ്ടൻറ് ഗ്രേഡ് 2(Kerala PSC Cat.No.364/2025) കേരള സർക്കാർ കമ്പനി/ കോർപ്പറേഷൻ/ ബോർഡ് എന്നിവയിലേക്ക് അക്കൗണ്ടന്റ് /അസിസ്റ്റൻറ് മാനേജർ തസ്തികളിലേക്ക് കേരള PSC അപേക്ഷ ക്ഷണിച്ചിരിക്കുന്നു. PSC പ്രൊഫൈലിൽ അപേക്ഷിക്കാനുള്ള അവസാന തീയതി- ഒക്ടോബർ 15. 👉യോഗ്യത:: ബികോം ബിരുദം 👉പ്രായപരിധി:36 വയസ്സ് വരെ (ജനറൽ കാറ്റഗറി) 39 വയസ്സ് വരെ (ഓ…

Read More

ജിഎസ്ടി പരിഷ്കാരം രാജ്യത്ത് നിലവിൽ വന്നു.

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരം രാജ്യത്ത് നിലവിൽ വന്നു രണ്ട് സ്ലാബുകളിൽ നികുതി നിജപ്പെടുത്തിയതോടെ ഉൽപ്പന്നങ്ങളുടെ വിലയും സേവന നിരക്കുകളും കുറഞ്ഞു. കുറഞ്ഞ വില എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ചോദ്യം. നികുതി സ്ലാബുകൾ 5,18 എന്നിങ്ങനെ ചുരുങ്ങിയതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലകളിലുള്ളവർക്കും ഗുണമുണ്ടായെന്നാണ് സർക്കാർ വാദം. വെണ്ണ, നെയ്, പനീർ ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളുടെ വില കുറഞ്ഞു. ചെറുകാറുകൾ, ബൈക്കുകൾ, എയർകണ്ടീഷൻ എന്നിവയുടെ പുതുക്കിയ വില കമ്പനികൾ പ്രസിദ്ധീകരിച്ചു. നിത്യോപയോഗ സാധനങ്ങളായ ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്,…

Read More