രാഹുലിനെ ബാഗല്ലൂരില്‍ എത്തിച്ചു : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു |
തിരുവനന്തപുരം:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു. ഫസല്‍, ആല്‍വിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. രാഹുലിനെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും ബാഗല്ലൂരില്‍ രാഹുലിനെ എത്തിച്ചത് ഇവരൊന്നിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇരുവർക്കും നോട്ടീസ് നല്‍കി വിട്ടയച്ചു. അമേയ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. ഇരുവരെയും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത്…

