AI girlfriend

admin@10vision

താമരശ്ശേരി ചുരത്തിൽ വെള്ളിയാഴ്ച ഗതാഗതം തടസപ്പെടും.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വെള്ളിയാഴ്ച ഗതാഗതം തടസപ്പെടും. രാവിലെ എട്ട് മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക. ചുരത്തിലെ 6, 7, 8 വളവുകൾ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. എട്ടാം വളവിൽ മുറിച്ചിട്ട മരത്തടികൾ ക്രെയ്ൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പരീക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാ സമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.

Read More

140 കിലോമീറ്റർ വേഗതയുമായി ബൈക്കിൽ വ്ലോഗറുടെ പ്രകടനം, അപകടത്തിൽ തല വേർപ്പെട്ടു.

സൂറത്ത് :ഹെൽമറ്റ് ധരിക്കാതെ അമിതവേഗതയിൽ ബൈക്കോടിക്കുന്നതിനിടെ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ (18) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തല വേർപ്പെട്ട നിലയിലാണ് പ്രിൻസിന്റെ ശരീരം കണ്ടെത്തിയത്. ഗുജറാത്ത് സൂറത്തിലെ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ മണിക്കൂറിൽ 140 കി.മീ. വേഗത്തിൽ പ്രിൻസ് ബൈക്ക് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ വീഴുകയായിരുന്നു. വീണിടത്തു നിന്ന് 100 മീറ്ററോളം നിരങ്ങി…

Read More

ജില്ലാ പഞ്ചായത്ത് : യു ഡി എഫ് പന്തീരാങ്കാവ് ഡിവിഷൻ തിരഞ്ഞെടുപ്പ് പര്യടനം.

പെരുമണ്ണ: ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി പി ഭവിതയുടെ തിരഞ്ഞെടുപ്പ് പര്യടനം പാലാഴിയിൽ ഡി സി സി പ്രസിഡണ്ട് കെ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ ടി ബഷീർ അധ്യക്ഷത വഹിച്ചു. സി എം പി സംസ്ഥാന സെക്രട്ടറി സി എൻ വിജയകൃഷ്ണൻ, ദിനേശ് പെരുമണ്ണ, വിനോദ് മേക്കോത്ത്, എൻ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് പാലാഴിയിൽ നിന്നും ആരംഭിച്ച പര്യടനം…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

കോഴിക്കോട് :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന എ.ഐ, അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും Al Generated’/ ‘Digitally Enhanced’/ ‘Synthetic Content’ എന്നീ ലേബലുകള്‍ വ്യക്തമായി ഉള്‍ക്കൊള്ളിക്കണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ…

Read More

സ്വന്തം മക്കൾ ഉൾപ്പെടെ 4 കുട്ടികളെ വാട്ടർ ടബ്ബയിൽ മുക്കിക്കൊന്ന സ്ത്രീ അറസ്റ്റിൽ.

പാനിപ്പത്ത്: ക്രൂരമായ കൊലപാതകത്തിൽ ഞെട്ടി പാനിപ്പത്ത്. ഹരിയാനയിലെ പാനിപ്പത്തിൽ വെളള ടബ്ബിൽ കുട്ടികളെ മുക്കി കൊലപ്പെടുത്തിയ കേസിൽ ഹരിയാനയിലെ പാനിപ്പത്തിൽ സ്ത്രീ അറസ്റ്റിൽ. നൗൾത്ത ഗ്രാമത്തിലെ പൂനമാണ് അറസ്റ്റിലായത്. ആറ് വയസുകാരിയുടെ മരണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആകസ്മികമാണെന്ന് കരുതിയ മരണങ്ങൾ കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. തന്നെക്കാൾ സുന്ദരിയാണെന്ന് വിശ്യാസത്തിലാണ് ഇവർ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച സോണിപത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിനായി കുടുംബം മുഴുവൻ ഒത്തുകൂടിയപ്പോഴാണ് അവസാന കൊലപാതകം. മരുമകളായ ആറ് വയസ്സുകാരിയായ വിധി എന്ന…

Read More

കോൺഗ്രസ്സ് നേതാവിനോടുള്ള ഇഷ്ടം കൊണ്ട് മകൾക്ക് പേരിട്ടിട്ടും അച്ചൻ്റെ മകൾ എത്തിയത് ബി.ജെ.പി.യിൽ.

മൂന്നാർ :കോൺഗ്രസ്സ് നേതാവിനോടുള്ള ഇഷ്ടം കൊണ്ട് മകൾക്ക് പേരിട്ടിട്ടും അച്ചൻ്റെ മകൾ എത്തിയത് ബി.ജെ.പി.യിൽ സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് കല്ലാറിലെ തൊഴിലാളിയും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരൈരാജ് മകൾക്ക് സോണിയ എന്ന പേരിട്ടത്.എന്നാൽ സോണിയ  ഇപ്പോൾ മൂന്നാർ പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയാണ് . സോണിയ മൂന്നാർ പഞ്ചായത്തിൽ പതിനാറാം വാർഡായ നല്ല തണ്ണിയിലേക്കാണ്  മത്സരിക്കുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശക്തി കൂടിയ ന്യുനമർദമായി തുടരുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Read More

രാമലക്ഷ്മണന്മാര്‍ സാമ്പാറും തോരനും കൂട്ടിയല്ല ഭക്ഷണം കഴിച്ചിരുന്നതെന്ന് ശ്യാം കുമാര്‍.

കോഴിക്കോട് :പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനും അധ്യാപകനുമായ ടി.എസ്. ശ്യാം കുമാര്‍. രാമലക്ഷ്മണന്മാര്‍ സാമ്പാറും തോരനും കൂട്ടിയല്ല ഭക്ഷണം കഴിച്ചിരുന്നതെന്ന് ശ്യാം കുമാര് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം സസ്യാഹാരമാണ് മനുഷ്യ ശരീരത്തിന് കൂടുതല്‍ അനുയോജ്യമെന്നും എന്നാല്‍ ആളുകളെല്ലാം ഇപ്പോള്‍ മാംസാഹാരമാണ് കഴിക്കുന്നതെന്നും മോഹനന്‍ നമ്പൂതിരി പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് ശ്യാം കുമാറിന്റെ എഫ്.ബി പോസ്റ്റ്. മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ അനുയോജ്യം സസ്യാഹാരമാണെന്ന വിവരം വാല്മീകി രാമായണത്തിലെ ഭരദ്വാജ മഹര്‍ഷിക്ക്…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയ. നാളെ അന്തിമ വാദം കേട്ട ശേഷമായിരിക്കും വിധി പറയുക. കുറച്ചു രേഖകൾ കൂടി പരിശോധിക്കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി നാളെത്തേക്ക് മാറ്റിയത്. ഈ ഘട്ടത്തിൽ വിധി പറയും അറസ്റ്റ് തടയണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും അത് സ്വീകരിച്ചില്ല. അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺ ഗ്രസിൽ നിന്ന് പുറത്താക്കുന്നത് വൈകും. അത്തരം നടപടികൾ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് മറ്റ് നടപടിയുണ്ടാകുമെന്നും…

Read More

സ്‌കൂളിനു മുന്നില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. വിരമിക്കാൻ ഒരു മാസം ബാക്കിയിരിക്കെയാണ് അപകടം

മലപ്പുറം: മലപ്പുറത്ത കുരുവമ്പലം സ്‌കൂളിനു മുന്നില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം. ഇന്നലെ വൈകിട്ട് 4.30 ഓടെ സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം…

Read More