AI girlfriend

admin@10vision

വർഗീയത ആളി കത്തിക്കാൻ ശ്രമിച്ച ഹൽദ്വാനിയിലെ സംഘ് പരിവാർ പ്രവർത്തകരുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടക്കാൻ സഹായിച്ച സി.സി. ടി.വി. ദൃശ്യങ്ങൾ

ഹൽദ്വാനി: (ഉത്തര ഖണ്ഡ്) വർഗീയത ആളി കത്തിക്കാൻ ശ്രമിച്ച ഹൽദ്വാനിയിലെ സംഘ് പരിവാർ പ്രവർത്തകരുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചടക്കാൻ സഹായിച്ച സി.സി. ടി.വി. ദൃശ്യങ്ങ നാടിനെ രക്ഷിച്ചു. ബൻഭൂൽപുരയിലെ ഉജലേശ്വർ ക്ഷേത്രത്തിന് സമീപം ഒരു നവജാത പശുക്കിടാവിന്റെ ജഡം കണ്ടെത്തിയതിനെത്തുടർന്ന് വ്യാപിച്ച വിദ്വേഷ പ്രചരണം വർഗീയ ചേരി തിരിവിലേക്ക് വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് അധികൃതർ തകർത്തത്. ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ മുസ്ലീങ്ങൾ മൃഗത്തെ അറുത്തതായി ഹിന്ദുത്വരും ഒരു പ്രാദേശിക ബിജെപി പ്രവർത്തകനും പെട്ടെന്ന് ആരോപിക്കുകയായിരുന്നു. ഇത് പ്രതികാര…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയുടെ ഐഡന്റിറ്റി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി; തൃശൂർ സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളാംങ്കല്ലൂര്‍ കുന്നത്തൂര്‍ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടില്‍ സിജോ ജോസി(45)നെയാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്ത് ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നവംബർ 29 നാണ് Seejo Poovathum Kadavil എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതി…

Read More

കൂട്ടുകാർക്കൊപ്പംകളിക്കുന്നതിനിടെ കാണാതായ കുട്ടിയെ വളർത്തു നായ കണ്ടെത്തി

മംഗളൂരു:കൂട്ടുകാർക്കൊപ്പംകളിക്കുന്നതിനിടെ കാണാതായ കുട്ടിയെ വളർത്തു നായ കണ്ടെത്ത കാപ്പിത്തോട്ടത്തില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനെയാണ്  വളർത്തുനായ കണ്ടെത്തിയത്.. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തില്‍, കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. ശാരി ഗണപതിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ജോലി ചെയ്യുന്ന സുനിലിന്റെയും നാഗിനിയുടെയും മകളെയാണ് ‘ഓറിയോ’ എന്ന വളര്‍ത്തുനായ രക്ഷിച്ചത്. മാതാപിതാക്കളും നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു കിടക്കുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ചെത്തുകയായിരുന്നു.

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു യുവതിയും. പരാതി കോൺഗ്രസ് പോലീസിന് കൈമാറി.

തിരുവനന്തപുരം:പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു യുവതികൂടി രംഗത്ത്. ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രാഹുലിന് എതിരെ ആദ്യത്തേതിനു സമാനമായ പരാതി നൽകിയത്. കെപിസിസി പ്രസിഡന്റിന് മെയില്‍ വഴിയാണ് പരാതി നൽകിയത്. സോണിയാ ഗാന്ധിക്കും പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാല്‍ നിയമനടപടിക്ക് തയാറല്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു “2023ല്‍ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നു പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ആരോപണം. 2023 ഡിസംബറില്‍…

Read More

പൗരൻ്റെ മേൽ അദൃശ്യ നിരീക്ഷണമോ? സഞ്ചാർ സാരഥി ആപ്പിനെതിരെ വിമര്‍ശനം ശക്തമാവുന്നു.

ന്യൂഡൽഹി:ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ വിമർശനം. മൊബൈൽ മോഷണവും തട്ടിപ്പും തടയാനാണ് ആപ്പെങ്കിലും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി ആരോപിച്ചു. ആഗോള ഫോൺ നിർമ്മാതാക്കളും ഈ നീക്കത്തെ എതിർത്തേക്കാം. മുബൈ: ഇന്ത്യയില്‍ വില്‍ക്കുന്ന മുഴുവന്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ വിമര്‍ശനം. ആപ്പിള്‍,സാംസങ്, ഷവോമിതുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സഞ്ചാര്‍ സാഥി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശം കേന്ദ്രം…

Read More

ആര്‍.എസ്.എസ് മന്ദിരത്തിനുള്ള പാര്‍ക്കിങ്ങിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു മാറ്റി.

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ആര്‍.എസ്.എസ് മന്ദിരത്തിനുള്ള പാര്‍ക്കിങ്ങിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്ര പൊളിച്ചതായി ആരോപണം. ജണ്ഡേവാലയിലെ ഗോരഖ്‌നാഥ് ക്ഷേത്രമാണ് ബി.ജെ.പി ഭരിക്കുന്ന ദല്‍ഹി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. എ.ബി.പി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശവാസികളിലൊരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതോടെ വന്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. ആര്‍.എസ്.എസിന് കോടിക്കണക്കിന് വിലമതിക്കുന്ന ആസ്ഥാന മന്ദിരമുണ്ടാക്കാം. കുഴപ്പമില്ല. എന്നാല്‍ അവര്‍ പാര്‍ക്കിങ്ങിനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രം പൊളിച്ചുമാറ്റുകയാണ്. അങ്ങനെ ആ ഭൂമി…

Read More

ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വർ.

തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വ. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. ജില്ലാ ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ കഴിയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഇന്നലെയാണ് രാഹുൽ ഈശ്വറിനെ കോടതി റിമാൻഡ് ചെയ്തത്. ജാമ്യം നൽകിയാൽ അന്വേഷണത്തെ തടസപ്പെടുത്തുമെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയില്‍

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസൺ. സെല്ലിനകത്ത് മൂടി പുതച്ച നിലയിലായിരുന്നു കിടന്നിരുന്നത്. പുലർച്ചെ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജിൽസൺ കഴിഞ്ഞ അഞ്ചു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. ഈ വര്‍ഷം ഏപ്രിലിലാണ് കേണിച്ചിറ…

Read More

വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ളവര്‍ നല്‍കാനുള്ളത് 58000 കോടിരൂപ; വെളിപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി :വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നെടുത്ത വായ്പ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മുതലും പലിശയും ഉള്‍പ്പടെ 58000 കോടി രൂപയുടെ കുടിശ്ശികയാണ് ഈ സാമ്പത്തിക കുറ്റവാളികള്‍ക്കുള്ളത്. ആസ്തികള്‍ കണ്ടുകെട്ടിയും ലേല നടപടികളിലൂടെയും ബാങ്കുകള്‍ ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടിക്കിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ…

Read More

തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു.

തൃശൂർ:തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റ. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്‍റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്….

Read More