AI girlfriend

admin@10vision

മീൻലോറി തലയിൽ കയറിയിറങ്ങി യുവതി മരിച്ചു.

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ ചക്രം കയറിയിറങ്ങി മരിച്ചത്. ഇന്ന് വൈകീടട് കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം. ടൗണിൽ നിന്നും മീഞ്ചന്തയിലേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. സ്‌കൂട്ടറിൽ മീൻവണ്ടി തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ തലയിലൂടെ പിൻചക്രം കയറിയിറങ്ങിയാണ് മരണം.

Read More

സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

മലപ്പുറം: സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.താഴെക്കോട് മേലേകാപ്പുപറമ്പിലെ പൂന്തൊടി മുനീറിന്‍റെ മകൻ മാസിൻ മുഹമ്മദ് (7) ആണ് മരിച്ചത്.പുവ്വത്താണി അൽബിറ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയാണ് സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മാസിൻ മുഹമ്മദ് കാൽ തെന്നി വീണത്. പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാട്ടുകൽ പൊലീസ് നടപടികൾ സ്വീകരിച്ചു. മാതാവ്: ഷഹന ഷെറിൻ. സഹോദരി: ഇസ ഫാത്തിമ.

Read More

വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി

പാലക്കാട്: വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്ക. ഗവ.മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൽമന്ദം കൂത്തനൂർ കരടിയമ്പാറ മൂച്ചികൂട്ടംവീട്ടിൽ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക.ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ തുടർന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുഴൽമന്ദം പൊലീസ് പറഞ്ഞു. മൃതദേഹം…

Read More

മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം

കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമ. അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യുപി സ്വദേശിക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇവർ അസം സ്വദേശികളാണ്. അര ലക്ഷം രൂപക്കാണ് വിൽപ്പന നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവരുടെ രണ്ട് മക്കളിൽ മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിൻ്റെ…

Read More

ആര്‍.ജെ.ഡി ഭരിച്ചിരുന്നപ്പോള്‍ ആര്‍.എസ്.എസ് ബീഹാറില്‍ കാലുകുത്താന്‍ പോലും ഭയന്നു; വഖഫ് ബില്‍ ചവറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ലാലു പ്രസാദ് യാദവിന്റെ ഭരണത്തെ പുകഴ്ത്തി മകൻ തേജസ്വി യാദവ്ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ലാലുപ്രസാദ് യാദവ് ഭരിച്ചിരുന്ന കാലത്ത് ആര്‍.എസ്.എസ് ബീഹാറില്‍ കാലുകുത്താന്‍ പോലും ഭയന്നിരുന്നെന്ന് തേജസ്വി യാദവ് പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും കീഴില്‍ ആര്‍.ജെ.ഡി ഭരണകാലത്ത് ബീഹാറില്‍ വരാന്‍ പോലും ആര്‍.എസ്.എസ് ഭയന്നിരുന്നു. സംസ്ഥാനത്തെ സഹോദരങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ധൈര്യപ്പെട്ടിരുന്നില്ലെന്നും തേജസ്വി പറഞ്ഞു. ആര്‍.ജെ.ഡി ഒരിക്കലും ആര്‍.എസ്.എസിന് മുന്നില്‍ മുട്ടുകുത്തിയില്ല. ലാലു പ്രസാദ്…

Read More

32 കുത്തിവയ്പുകള്‍, 26,000 ഡോളര്‍’; ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി യുവതി

32 കുത്തിവയ്പുകള്‍, 26,000 ഡോളര്‍ ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി യുവതി 2018 ല്‍ ആരംഭിച്ച ചിക്തസയിലൂടെ 32 ഹൈഡ്രോണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ ചുണ്ടില്‍ കുത്തി വെച്ചത് സൗന്ദര്യം വർധിപ്പിക്കാൻ സൗന്ദര്യ വർധക വസ്തുക്കൾ മുതൽ നൂതന സാങ്കേതിക വിദ്യകൾ വരെ പ്രയോഗിക്കുകയാണ് ഇത്തരത്തിൽ മനുഷ്യർ പല തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും വിധേയമാകുന മനുഷ്യരുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ചില സന്ദര്‍ഭങ്ങള്‍ ഈ സൗന്ദര്യ…

Read More

ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്റെ പേരിൽ അതിക്രമം നടത്തി മലയാളി ഹോട്ടൽ പൂട്ടിച്ചു.

ഹൈദരാബാദ്:  ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്റെ പേരിൽ അതിക്രമം നടത്തി മലയാളി ഹോട്ടൽ പൂട്ടിച്ചു.ബജരംഗ് ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത്. ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. വിദേശ സർവ്വകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ ബജരംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Read More

ഫ്രഷ് കട്ട് സംഘർഷം അട്ടിമറിയെന്ന് സംശയം; പിടിയിലായ ഒരാൾ അപരിചിതനെന്ന് സമര സമിതി

താമരശ്ശേരി: അമ്പായത്തോട് ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. അക്രമത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്നാണ് സംശയം. എടപ്പാളിൽ നിന്ന് പൊലീസ് പിടിയിലായ മഞ്ചേരി സ്വദേശി സൈഫുള്ള തങ്ങളുടെ പ്രവർത്തകനല്ലെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ ആരോപിച്ചു. സെെഫുള്ള സമരക്കാർക്കിടയിലെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിൽ അക്രമികൾ നുഴഞ്ഞു കയറിയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എസ്.ഡി.പി.ഐ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ഡി.വെെ.എഫ്.ഐയാണെന്ന് എസ്.ഡി.പി.ഐയും ആരോപിച്ചു. സമരം…

Read More

അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം.

ഇടുക്കി: കനത്ത മഴയിൽ അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം അടിമാലി സ്വദേശി ബിജുവാണ് മരിച്ചത്. ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂർണമായും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകിട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു കുടുംബം ഇവിടെ…

Read More

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അംബേദ്കറൈറ്റുകളുടെ കൂറ്റന്‍ റാലി.

മുംബൈ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അംബേദ്കറൈറ്റുകളുടെ കൂറ്റന്‍ പ്രതിഷേധ റാലി. വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ)യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ഇന്നലെ (വെള്ളി) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് (ഔറംഗബാദ്) ആയിരക്കണക്കിന് അംബേദ്കറൈറ്റുകള്‍ ആര്‍.എസ്.എസിനെതിരെ തടിച്ചുകൂടിയത്. വിവാഹത്തിനുള്ള ഇന്റര്‍വ്യൂ പാസാകാന്‍ പാചകം അറിഞ്ഞിരിക്കണമല്ലേ? മത്സരാര്‍ത്ഥിയോടുള്ള ചോദ്യത്തില്‍ ഷാൻ റഹ്മാന് വിമര്‍ശനം ആര്‍.എസ്.എസ് നേതാക്കളെ നേരില്‍ കാണാന്‍ ശ്രമിച്ച വി.ബി.എ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ക്രാന്തി ചൗക്കില്‍ നിന്ന് ആരംഭിച്ച പ്രതിഷേധത്തില്‍ ഇന്ത്യന്‍…

Read More